ടെക്നോ കാമൺ 16 സീരീസ് സെപ്റ്റംബർ 3 ന് അവതരിപ്പിക്കും: വിൽപ്പന, സവിശേഷതകൾ
സെപ്റ്റംബർ 3 ന് ടെക്നോ കാമൺ 16 സീരീസ് സ്മാർട്ട്‌ഫോണുകൾ ഒരു എആർ ഇവന്റിലൂടെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. സെപ്റ്റംബർ 3 ന് രാത്രി 10.15 ന് സ്ട്രീമിംഗ് ആരംഭിക്കുന്ന തത്സമയ ലോഞ്ചിനായി കമ്പനി ഒരു യൂട്യൂബ് ലിസ്റ്റിംഗ് തയ്യാറാക്കിയിട്ടുണ്ട്. ഈ ഫോണിൽ ഉയർന്ന നിലവാരമുള്ള 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറയാണ് വരുന്നത്. എന്നാൽ, #MoreThanACameraPhone എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് കമ്പനി ഈ ഫോണിനെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നു.

ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന കാമൺ 15 സീരീസിന്റെ നേരിട്ടുള്ള പിൻഗാമിയാകും കാമൺ 16 സീരീസ്. വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി എവിടെ ലഭ്യമാകുമെന്ന കാര്യം ഇതുവരെ ടെക്നോ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് കമ്പനിയുടെ പ്രധാന വിപണന കേന്ദ്രങ്ങളായ നൈജീരിയ, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ആയിരിക്കാം.
ടെക്നോ കാമൺ 16 സവിശേഷതകൾ
ടെക്നോയുടെ ഈ ഫ്രന്റ്ലൈൻ ഫോൺ 6.9 ഇഞ്ച് ഡ്യുവൽ ഡോട്ട് ഇൻ ഡിസ്‌പ്ലേയുമായാണ് വരുന്നത്. അൾട്രാ വൈഡ് ആംഗിൾ സെൽഫി ക്യാമറയുള്ള 48 മെഗാപിക്സൽ ഡ്യുവൽ ഫ്രണ്ട് ക്യാമറയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ, കാമൺ 16 ന് ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. അതിൽ പ്രൈമറി 64 മെഗാപിക്സൽ സെൻസർ ക്യാമറയാണ് വരുന്നത്. ഇത് ടെക്നോ കാമൺ 15 ന്റെ 48 മെഗാപിക്സലിൻറെ പ്രധാന ക്യാമറയേക്കാൾ ഉയർന്നതാണ്. കമ്പനി പങ്കിടുന്ന ടീസർ അനുസരിച്ച് വരാനിരിക്കുന്ന ടെക്നോ ഫോണിന് പൂർണ്ണ സ്ക്രീൻ ഡിസൈനിന്റെ നോച്ചിൽ അൾട്രാ-നേർത്ത ബെസലുകളുണ്ട്.

ഡിസ്പ്ലേയുടെ മുകളിൽ ഇടത് കോണിൽ വരുന്ന ഡ്യൂവൽ പഞ്ച്-ഹോൾ ഡിസൈൻ ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. കൂടാതെ, കാമൺ 16 ന് അൾട്രാ-നൈറ്റ് പോർട്രെയിറ്റ് മോഡും ഒരു സൂപ്പർ വീഡിയോ മോഡും ഉണ്ടായിരിക്കും. ടെക്നോ പങ്കിട്ട ടീസർ അനുസരിച്ച്, ഈ ഫോണിന്റെ സ്ലോ മോഷൻ ക്യാമറയും കൂടുതൽ കൃത്യത നിങ്ങളുടെ വിഡിയോകൾക്ക് നൽകുന്നു. ഇതിന് 33W ഫ്ലാഷ് ചാർജും വരുന്നു. യൂട്യൂബിൽ നടത്തുവാൻ പോകുന്ന ഈ ടെക്നോ കാമൺ 16 സീരീസ് ഹാൻഡ്സെറ്റിൻറെ ഓൺലൈൻ ഇവന്റ് നിങ്ങൾക്ക് തത്സമയം കാണുവാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications