Home
Mobile

5000 എംഎഎച്ച് ബാറ്ററിയുള്ള ടെക്നോ കാമൺ 17, 17 പി, 17 പ്രോ സ്മാർട്ഫോണുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

ടെക്നോ കാമൺ 17 പ്രോ, കാമൺ 17 പി, കാമൺ 17 തുടങ്ങിയ സ്മാർട്ട്ഫോണുകൾ നൈജീരിയൻ വിപണിയിൽ അവതരിപ്പിച്ചു. ടെക്നോ കാമൺ 17, ടെക്നോ കാമൺ 17 പി എന്നിവ മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറുമായി വരുമ്പോൾ, ടെക്നോ കാമൺ 17 പ്രോ മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസറുമായി വരുന്നു. ഈ മൂന്ന് സ്മാർട്ട്ഫോണുകൾക്കും 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. പ്രോ മോഡൽ 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകുമ്പോൾ മറ്റ് രണ്ട് സ്മാർട്ഫോണുകൾ 18W ചാർജിംഗ് സപ്പോർട്ടും നൽകുന്നു. പ്രോ മോഡലിൽ 48 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്.

ടെക്നോ കാമൺ 17 പ്രോ, ടെക്നോ കാമൺ 17 പി, ടെക്നോ കാമൺ 17 സ്മാർട്ഫോണുകളുടെ വില

ടെക്നോ കാമൺ 17 പ്രോ, ടെക്നോ കാമൺ 17 പി, ടെക്നോ കാമൺ 17 സ്മാർട്ഫോണുകളുടെ വില

പുതിയ ടെക്നോ കാമൺ 17 ന് എൻ‌ജി‌എൻ 74,000 (ഏകദേശം 14,200 രൂപ), ടെക്നോ കാമൺ 17 പിക്ക് എൻ‌ജി‌എൻ 97,000 (ഏകദേശം 18,700 രൂപ), ഏറ്റവും പ്രീമിയം ടെക്നോ കാമൺ 17 പ്രോയുടെ വില എൻ‌ജി‌എൻ 125,000 (ഏകദേശം 24,100 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഫ്രോസ്റ്റ് സിൽവർ, ഡീപ് സീ, ട്രാൻക്വിൽ ഗ്രീൻ കളർ ഓപ്ഷനുകളിൽ ടെക്നോ കാമൺ 17 വിപണിയിൽ വരുന്നു. ഫ്രോസ്റ്റ് സിൽവർ, മാഗ്നെറ്റ് ബ്ലാക്ക്, സ്പ്രൂസ് ഗ്രീൻ നിറങ്ങളിൽ ടെക്നോ കാമൺ 17 പി ലഭ്യമാണ്. ടെക്നോ കാമൺ 17 പ്രോ കാലിഫോർണിയ ഡ്രീം സിൽവർ, മാലിബു ബ്ലൂ നിറങ്ങളിൽ വരുന്നു. നൈജീരിയയിലെ പങ്കാളിത്തമുള്ള റീട്ടെയിൽ സ്റ്റോറുകളിൽ ഈ സ്മാർട്ഫോണുകൾ ലഭ്യമാണ്.

ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ടെക്നോ കാമൺ 17 പ്രോയ്ക്ക് സ്റ്റാൻഡേർഡ് ടെക്നോ കാമൺ 17 നെക്കാൾ അല്പം വലിയ 6.8 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ഉണ്ട്. ഡിസ്പ്ലേയിൽ എഫ്എച്ച്ഡി + 1080 × 2460 പിക്സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സൈഡ് മൗണ്ട് ചെയ്ത പവർ ബട്ടണും ഫിംഗർപ്രിന്റ് സെൻസറുമായി ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. മീഡിയടെക് ഹീലിയോ ജി 95 SoC മാലി-ജി 76 എംസി 4 ജിപിയു, 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയുമായി ഈ ഹാൻഡ്‌സെറ്റ് ജോടിയാക്കിയിട്ടുണ്ട്. സ്റ്റോറേജ് കൂടുതലായി എക്സ്പാൻഡ് ചെയ്യുവാൻ മൈക്രോ എസ്ഡി സ്ലോട്ടിനെ സപ്പോർട്ട് ചെയ്യുമെന്ന് പറയുന്നു. 25W ഫാസ്റ്റ് ചാർജിംഗ് ടെക്കിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഹിയോസ് കസ്റ്റം സ്കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇത് പ്രവർത്തിക്കുന്നു.

മീഡിയടെക് ഹീലിയോ ജി 95 SoC

64 എംപി ക്വാഡ് റിയർ ക്യാമറയും 48 എംപി സെൽഫി ക്യാമറയുമാണ് ഈ ക്യാമറ സെറ്റപ്പ് കൈകാര്യം ചെയ്യുന്നത്. 8 എംപി അൾട്രാ വൈഡ് ലെൻസും ഒരു ജോഡി 2 എംപി സെൻസറുകളും ഫോണിൻറെ പ്രധാന ലെൻസിനെ സഹായിക്കുന്നു. ഹാൻഡ്‌സെറ്റിൽ ഡ്യുവൽ സിം സപ്പോർട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുമുണ്ട്.

ടെക്നോ കാമൺ 17 പി, ടെക്നോ കാമൺ 17 സ്മാർട്ഫോണുകളുടെ സവിശേഷതകൾ

ടെക്നോ കാമൺ 17 പി, ടെക്നോ കാമൺ 17 സ്മാർട്ഫോണുകളുടെ സവിശേഷതകൾ

ടെക്നോ കാമൺ 17 പി, ടെക്നോ കാമൺ 17 എന്നിവ രണ്ടും ഹയോസ് 7.6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 11 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്നു. ടെക്നോ കാമൺ 17 പിയിൽ 6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,460) ഡിസ്പ്ലേ 500 നിറ്റ്സ് പീക്ക് ബറൈറ്നെസ്സ്, 82 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 395 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവ ഉൾപ്പെടുന്നു. 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 450 നിറ്റ്സ് ബറൈറ്നെസ്സ്, 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 267 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവയുള്ള 6.6 ഇഞ്ച് എച്ച്ഡി + (720x1,600) ഡിസ്‌പ്ലേയാണ് ടെക്നോ കാമൺ 17 അവതരിപ്പിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളിലും പ്രവർത്തിക്കുന്നത്.

ടെക്നോ കാമൺ 17 പ്രോ, ടെക്നോ കാമൺ 17 പി, ടെക്നോ കാമൺ 17 സ്മാർട്ഫോണുകൾ

64 മെഗാപിക്സൽ മെയിൻ സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ബോക്കെ ലെൻസ്, എഐ സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് ടെക്നോ കാമൺ 17 പിയിൽ ഉൾപ്പെടുന്നു. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറ, 2 മെഗാപിക്സൽ ബോക്കെ ലെൻസ്, എഐ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ടെക്നോ കാമൺ 17 ന്. രണ്ട് ഫോണുകളിലും 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ടെക്നോ കാമൺ 17 പി, ടെക്നോ കാമൺ 17 എന്നിവ 5,000 എംഎഎച്ച് ബാറ്ററികൾ വീതം 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകുന്നു. ടെക്നോ കാമൺ 17 പിയിൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ടെക്നോ കാമൺ 17 ന് പിന്നിലെ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

Best Mobiles in India

English summary
The MediaTek Helio G85 SoC is used in the Tecno Camon 17 and Tecno Camon 17P, while the MediaTek Helio G95 SoC is used in the Tecno Camon 17 Pro. The 5,000mAh battery powers all three phones, with the Pro model supporting 25W fast charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X