ടെക്നോ കാമൺ 17, കാമൺ 17 പ്രോ സ്മാർട്ഫോണുകളുടെ ആദ്യ വിൽപ്പന ജൂലൈ 26 ന്

|

ടെക്നോ കഴിഞ്ഞ ആഴ്ച ടെക്നോ കാമൺ 17, ടെക്നോ കാമൺ 17 പ്രോയും അവതരിപ്പിച്ചു. ഈ രണ്ട് സ്മാർട്ഫോണുകളും ഇപ്പോൾ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തി കഴിഞ്ഞു. ആമസോൺ പ്രൈം ദിനമായ ജൂലൈ 26 നാണ് ഈ വിൽപ്പന നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നത്. പ്രോ മോഡലിന് 48 എംപി സെൽഫി ക്യാമറ സെൻസർ ഉണ്ട്. കൂടാതെ, രണ്ട് മോഡലുകളും 90 ഹെർട്സ് ഡിസ്പ്ലേ, 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻസ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവ പോലുള്ള ചില സവിശേഷതകളുമായി വരുന്നു.

ടെക്നോ കാമൺ 17, കാമൺ 17 പ്രോ സ്മാർട്ഫോണുകളുടെ ആദ്യ വിൽപ്പന ജൂലൈ 26 ന്

ടെക്നോ കാമൺ 17, ടെക്നോ കാമൺ 17 പ്രോ ഇന്ത്യയിൽ

ടെക്നോ കാമൺ 17, ടെക്നോ കാമൺ 17 പ്രോ എന്നിവ ഒരൊറ്റ സ്റ്റോറേജ് മോഡലിൽ വാങ്ങാൻ ലഭ്യമാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പ്രോ മോഡലിന് 16,999 രൂപയുമാണ് വില വരുന്നത്. ടെക്നോ കാമൺ 17 പ്രോ ഒരൊറ്റ ആർട്ടിക് ഡൗൺ കളർ ഓപ്ഷനിലാണ് വരുന്നത്. ഇതിൻറെ സ്റ്റാൻഡേർഡ് മോഡൽ ഫ്രോസ്റ്റ് സിൽവർ, സ്പ്രൂസ് ഗ്രീൻ, മാഗ്നെറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. രണ്ട് മോഡലുകൾക്കുമായുള്ള ലോഞ്ച് ഓഫറുകളിൽ എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എന്നിവയ്ക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ഉൾപ്പെടുന്നു. കൂടാതെ, ഇത് വാങ്ങുന്നവർക്ക് പ്രോ മോഡലിനൊപ്പം സൗജന്യ ബഡ്സ് 1 ലഭിക്കുന്നതാണ്.

ടെക്നോ കാമൺ 17, ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണുകളുടെ സവിശേഷതകൾ

ടെക്നോ കാമൺ 17, പ്രോ മോഡലിന് ഒരേ 6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2460 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയും, 90 ഹെർട്സ് റിഫ്രഷ് റേറ്റും, 20.5: 9 ആസ്പെക്റ്റ് റേഷിയോയുമാണ് വരുന്നത്. സ്റ്റാൻഡേർഡ് വേരിയന്റിന് മീഡിയടെക് ഹീലിയോ ജി 85 SoC കരുത്തേകുമ്പോൾ പ്രോ മോഡലിന് മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസറാണ് കരുത്തേകുന്നത്. 256 ജിബി വരെ കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനായി രണ്ട് ഫോണുകളും മൈക്രോ എസ്ഡി സ്ലോട്ടിനെ സപ്പോർട്ട് ചെയ്യുന്നു.

ടെക്നോ കാമൺ 17, കാമൺ 17 പ്രോ സ്മാർട്ഫോണുകളുടെ ആദ്യ വിൽപ്പന ജൂലൈ 26 ന്

പുറകിൽ വരുന്ന പാനലിൽ അവർക്ക് ഒരു ക്വാഡ് ക്യാമറ സംവിധാനം വരുന്നു. എന്നാൽ, പ്രോ മോഡലിന് 8 എംപി അൾട്രാ വൈഡ് സെൻസർ ഉണ്ട്. മുൻവശത്ത്, കാമൺ 17 ഒരു 16 എംപി സെൽഫി ക്യാമറയും പ്രോ മോഡൽ 48 എംപി ലെൻസും നൽകുന്നു. മാത്രമല്ല, ടെക്നോ കാമൺ 17 ന് 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്, പ്രോ മോഡൽ 33W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5, കണക്റ്റിവിറ്റിക്കായുള്ള ജിപിഎസ് എന്നിവയും മറ്റുള്ള സവിശേഷതകളാണ്.

ടെക്നോ കാമൺ 17, ടെക്നോ കാമൺ 17 പ്രോ സ്മാർട്ഫോണുകൾ സെൽഫികൾ എടുക്കുവാൻ മികച്ചതാണോ ?

ഈ രണ്ട് സ്മാർട്ട്ഫോണുകളും മിതമായ വിലയിൽ വിപണിയിൽ വരുന്നു. കൂടാതെ, അവർക്ക് ഒരേ ഡിസ്പ്ലേ, ബാറ്ററി, കണക്റ്റിവിറ്റി സവിശേഷതകൾ ഉണ്ട്. എന്നാൽ, നിങ്ങൾ ഒരു സെൽഫി എടുക്കുവാൻ അതീവ താത്പര്യമുള്ള ആളാണെകിൽ 48 എംപി സെൻസർ ഉൾക്കൊള്ളുന്ന പ്രോ മോഡൽ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ട് സ്മാർട്ഫോണുകളും 5 ജി കണക്റ്റിവിറ്റി ഒഴിവാക്കുന്നു എന്നുള്ളത് ഒരു പോരായ്മയാണ്.

Best Mobiles in India

English summary
Tecno introduced the Tecno Camon 17 and later the Camon 17 Pro. Both devices are now available for purchase in the United States. The offer will take place on July 26 as part of Amazon Prime Day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X