90 ഹെർട്സ് ഡിസ്പ്ലേ, ഹീലിയോ ജി 85 ചിപ്പ്സെറ്റുമായി ടെക്നോ കാമൺ 17 അവതരിപ്പിച്ചു: വില, സവിശേഷതകൾ
ടെക്നോ അടുത്തിടെ സ്പാർക്ക് സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ബ്രാൻഡ് ടെക്നോ കാമൺ 17 സ്മാർട്ട്‌ഫോൺ മിതമായ നിരക്കിൽ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ ടെക്നോ കാമൺ 16 യുടെ പിൻഗാമിയാണ് ഈ പുതിയ സ്മാർട്ട്‌ഫോൺ. മീഡിയ ടെക് ഹെലിയോ ജി 85 SoC പ്രോസസർ, 5,000 എംഎഎച്ച് ബാറ്ററി, 48 എംപി പ്രൈമറി ക്യാമറ, കൂടാതെ മറ്റു പലതും ഫീച്ചറുകളും ടെക്നോ കാമൺ 17 യുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ടെക്നോ കാമൺ 17 സ്മാർട്ഫോണിൻറെ വിലയും ലഭ്യതയും
ഫ്രോസ്റ്റ് സ്ലൈവർ, ഡീപ് സീ, ട്രാൻക്വിൽ ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ നിന്നും വാങ്ങാൻ ലഭ്യമാകും. കാമൺ 17 ൻറെ ഹൈ-എൻഡ് 6 ജിബി റാം + 128 ജിബി റോം മോഡലിന് 22,799 രൂപയാണ് വില വരുന്നത്. അതേസമയം, ബേസിക് 4 ജിബി റാം + 128 ജിബി റോം മോഡലിന് 15,750 രൂപയാണ് വില വരുന്നത്.

ടെക്നോ കാമൺ 17: സവിശേഷതകൾ
ടെക്നോ കാമൺ 17 ഹാൻഡ്‌സെറ്റിന് 6.55 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഈ സ്മാർട്ഫോണിൻറെ മുൻഗാമിക്ക് 60 ഹെർട്സ് സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റിന് പകരം 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് വരുന്നത്. ഫ്രണ്ട് ക്യാമറ സെൻസറിനായി ഒരേ പഞ്ച്-ഹോൾ കട്ട്ഔട്ടും ഇതിലുണ്ട്. 6 ജിബി റാമും 128 ജിബി നേറ്റീവ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ ഒരു പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ടിനെയും ഈ ഹാൻഡ്‌സെറ്റ് സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പറയുന്നു.

ടെക്നോ കാമൺ 17 സ്മാർട്ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ HiOS കസ്റ്റമൈസ് സ്‌കിനുമായി പ്രവർത്തിക്കുന്നു. മാത്രമല്ല, 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകിയിട്ടുള്ളത്. മാത്രമല്ല, ടെക്നോ കാമൺ 16 ലെ ക്വാഡ് ക്യാമറ സവിശേഷതകൾക്ക് പകരമായി ഈ ഹാൻഡ്‌സെറ്റിന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ലഭിക്കുന്നു. ഈ സ്മാർട്ട്ഫോണിൻറെ മുൻഗാമിയേക്കാൾ മെച്ചപ്പെട്ട സെൻസറുകൾ പുതിയതിൽ ഉൾപ്പെടുന്നു. ഇപ്പോൾ നിങ്ങൾക്ക് 48 എംപി പ്രൈമറി ക്യാമറ, 16 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി ടെർഷ്യറി സെൻസർ എന്നിവ ലഭിക്കുന്നു. സെൽഫികൾക്കും വീഡിയോകൾക്കും മുൻവശത്ത് 16 എംപി ക്യാമറയുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി-സി കണക്റ്റർ, പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസർ എന്നിവ കാമൺ 17 സപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ ടെക്നോ കാമൺ 17 സ്മാർട്ഫോൺ
രാജ്യത്ത് ഈ ഹാൻഡ്‌സെറ്റ് എപ്പോൾ പുറത്തിറക്കുമെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. ഈ മാസം ആദ്യം ബ്രാൻഡ് രാജ്യത്ത് എൻട്രി ലെവൽ സ്പാർക്ക് 7 ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചു. 16 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പ്, 6,000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹെലിയോ എ 20 ചിപ്‌സെറ്റ് തുടങ്ങിയ സവിശേഷതകൾ വരുന്ന ഈ ഹാൻഡ്‌സെറ്റ് 6,999 രൂപയ്ക്കാണ് അവതരിപ്പിച്ചത്.


Click it and Unblock the Notifications