Home
Mobile

ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി

സ്മാർട്ട്ഫോണിലെ ക്യാമറകളെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം പകരുന്ന ഒരു വാർത്ത എത്തിയിരിക്കുന്നു. സ്വന്തമായി വികസിപ്പിച്ച PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ കാമൺ 30 പ്രീമിയർ 5G (Tecno Camon 30 Premier 5G) ആഗോള തലത്തിൽ ലോഞ്ച് ചെയ്തു എന്നതാണ് ആ സന്തോഷ വാർത്ത.

ഈ വർഷം ഫെബ്രുവരിയിൽ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് (MWC 2024) ടെക്നോ കാമൺ 30 പ്രീമിയർ 5G കമ്പനി ആദ്യം അവതരിപ്പിച്ചത്. ഉയർന്ന നിലവാരമുള്ള വീഡിയോ റെക്കോർഡിങ് സൗകര്യമാണ് ഈ ടെക്നോ ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഇതിനായി ഒരു പ്രത്യേക ചിപ്പും കമ്പനി വികസിപ്പിച്ചിരുന്നു.

ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ!

12ജിബി റാം, 512 ജിബി ഓൺബോർഡ് സ്റ്റോറേജ് സഹിതം ആൽപ്സ് സ്നോവി സിൽവർ, ഹവായ് ലാവ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ഇത് ആഗോള സൈറ്റിൽ ടെക്നോ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഇവയുടെ വില നൽകിയിട്ടില്ല. ഓരോ രാജ്യത്തെയും വിപണിയിലേക്ക് അ‌വതരിപ്പിക്കുമ്പോഴായിരിക്കും വില വെളിപ്പെടുത്തുക.

അ‌ടുത്ത മാസം മുതലാണ് വിവിധ രാജ്യങ്ങളിലേക്ക് ടെക്നോ കാമൺ 30 പ്രീമിയർ 5G അ‌വതരിപ്പിക്കുക. എഐ അ‌ടക്കമുള്ള ഫീച്ചറുകളാലും നൂതന സാങ്കേതികവിദ്യകളുടെ സഹായത്താലും സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയെ അ‌ടുത്ത തലത്തിലേക്ക് ഉയർത്തുന്ന പോളാർഎയ്സ് ഇമേജിംഗ് സിസ്റ്റവുമാണ് (PolarAce Imaging System) ടെക്നോ കാമൺ 30 പ്രീമിയർ 5ജി ഫോണിൻ്റെ പ്രധാന ഹൈലൈറ്റ്.

CXD5622GG സോണി ഇമേജിംഗ് ചിപ്പാണ് PolarAce ഇമേജിംഗ് സിസ്റ്റത്തിന്റെ ശക്തികേന്ദ്രം. AI ഉപയോഗിച്ച് കൃത്യമായ സ്കിൻ ടോണുകൾ നൽകാൻ യൂണിവേഴ്സൽ ടോൺ സാങ്കേതികവിദ്യയും ടെക്നോ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ സോണിയുടെ Lytia ഘടകങ്ങളും ഈ സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്നു. എല്ലാം കൂടി ചേർന്ന് ഏറ്റവും മികച്ച ക്യാമറ അ‌നുഭവമാകും ഈ ഫോൺ സമ്മാനിക്കുക എന്ന് കരുതപ്പെടുന്നു.

എൻഡ്-സൈഡ് FP16 ഫ്ലോട്ടിംഗ് കമ്പ്യൂട്ടിങ് പിന്തുണ ഇതിലുണ്ട്. FP16 (16-ബിറ്റ് ഫ്ലോട്ടിംഗ് പോയിൻ്റ്)ൽ ഇമേജിംഗ് സിസ്റ്റത്തിന് 4.6 TFLOPS നേടാൻ കഴിയുമെന്ന് ടെക്നോ അവകാശപ്പെടുന്നു. സ്മാർട്ട്ഫോൺ വ്യവസായത്തിലെ ആദ്യത്തെ 4K 30fps ഫുൾ-സീൻ AI-NR HDR വീഡിയോ സൗകര്യവും PolarAce ഇമേജിംഗ് സിസ്റ്റം ഈ സ്മാർട്ട്ഫോണിലൊരുക്കുന്നു. ഇത് ഫോണിന്റെ മികവ് കൂട്ടുന്നു.

ഈ ഫോണിന്റെ തന്നെ ​ഹൈ​ലൈറ്റായി മാറിയ ക്യാമറ യൂണിറ്റിൽ OIS ഉള്ള 50MP മെയിൻ ക്യാമറ, മാക്രോ ഷോട്ടുകൾ പിന്തുണയ്ക്കുന്ന 50MP അൾട്രാ വൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, ഓട്ടോഫോക്കസോടുകൂടിയ 50എംപി സെൽഫി ക്യാമറ എന്നിവയാണ് ഉള്ളത്.

ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ!

പോർട്രെയിറ്റ് ഷോട്ടുകൾ മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു എഐജിസി പോർട്രെയിറ്റ് മോഡും ഒരു സീനിൽ നിന്ന് അനാവശ്യമായ ഒബ്‌ജക്റ്റുകൾ നീക്കം ചെയ്യാൻ AI വൺ ക്ലിക്ക് ഇറേസറും ടെക്നോ സ്മാർട്ട്‌ഫോണാണ് കാമൺ 30 പ്രീമിയർ 5Gയിൽ ഉണ്ട്. 1.5K റെസല്യൂഷനോടുകൂടിയ 6.77-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയും 10-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

സ്വയം വികസിപ്പിച്ച പ്രീ ഇമേജിംഗ് സിഗ്നൽ പ്രോസസർ (ഐഎസ്പി) ചിപ്പ് ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ആദ്യത്തെ ടെക്നോ സ്മാർട്ട്‌ഫോണായിരിക്കും കാമൺ 30 പ്രീമിയർ 5G. ഇതിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് 5G ചിപ്സെറ്റ്, 12 ജിബി വെർച്വൽ റാം.

ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ!

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS, 10-ലെയർ ഗെയിമിംഗ്-ഗ്രേഡ് കൂളിംഗ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ ഡ്യുവൽ സ്പീക്കറുകൾ, ആക്ഷൻ ഡോട്ട്, എക്സ്-ആക്സിസ് ലീനിയർ മോട്ടോർ, ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് കൺട്രോൾ, മോഷൻ, ഫ്ലിക്കർ സെൻസർ, Wi-Fi 6, ബ്ലൂടൂത്ത് 5.2, NFC, 5G, 4G LTE, ഡ്യുവൽ സിം.

Wi-Fi 6, ബ്ലൂടൂത്ത് 5.2, NFC, 5G, 4G LTE, ഡ്യുവൽ സിം, IP54 റേറ്റിങ്, 5000mAh ബാറ്ററി, ടൈപ്പ്-സി 70W അൾട്രാ ചാർജിങ് എന്നീ ഫീച്ചറുകൾ ഇതിലുണ്ടാകും. ഇതിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മികച്ച ക്യാമറയുള്ള ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ടെക്നോ കാമൺ 30 പ്രീമിയർ 5ജിക്കായി കാത്തിരിക്കുന്നത് നന്നായിരിക്കും.

Best Mobiles in India

English summary
TECNO CAMON 30 Premier 5G with PolarAce imaging system launched globally. The CXD5622GG Sony imaging chip is the powerhouse of the PolarAce imaging system. Tecno has also used Universal Tone technology to deliver accurate skin tones using AI. Also Sony's Lytia components are used in this smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X