ലിറ്റിൽ ഹാർട്ട്സ് കീഴടക്കാൻ അവരെത്തി, ടെക്നോ കാമൺ 30 സീരീസ്; പ്രലോഭനം ക്യാമറയും ഡിസ്കൗണ്ടും!
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് മാന്യമായ വിലയിൽ മികച്ച ഫീച്ചറുകൾ ലഭിക്കുന്ന രണ്ട് സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ തങ്ങളുടെ ടെക്നോ കാമൺ 30 സീരീസ് 5ജി (Tecno Camon 30 Series) ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
ടെക്നോ കാമൺ 30 5G (TECNO CAMON 30 5G), ടെക്നോ കാമൺ 30 പ്രീമിയർ 5G (Tecno Camon 30 Premier 5G) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ പുതിയതായി ടെക്നോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി ചിപ്സെറ്റുകളാണ് ഈ ഫോണുകളുടെ ശക്തി.

എന്നാൽ പെർഫോമൻസിന്റെ ശ്രദ്ധാകേന്ദ്രം പ്രോസസർ ആണെങ്കിലും ടെക്നോ കാമൺ 30 സീരീസിന്റെ ലോഞ്ചിനെ പ്രസക്തമാക്കുന്നത് അതിലെ മികച്ച ക്യാമറ യൂണിറ്റും ലോഞ്ച് ഓഫറായി ലഭ്യമാകുന്ന കിടിലൻ ഡിസ്കൗണ്ടും ആണ്. ലോഞ്ച് സമയത്ത് ഡിസ്കൗണ്ട് ഓഫറുകൾ സ്വാഭാവികമാണ്. സാധാരണ ലോഞ്ച് ഓഫർ ഡിസ്കൗണ്ടുകൾ കൂടുതലും 2000 രൂപ വരെയാണ് നൽകുക.
എന്നാലിവിടെ ടെക്നോ കാമൺ 30 പ്രോയ്ക്ക് 3000 രൂപയുടെ ലോഞ്ച് ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. 25000 രൂപയിൽ താഴെയുള്ള ഫോണുകളുടെ സെഗ്മെന്റിൽ ലോഞ്ചായിരിക്കുന്ന സ്റ്റാൻഡേർഡ് മോഡൽ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകാൻ ഈ ഡിസ്കൗണ്ട് സഹായിക്കുന്നു. ഡിസ്കൗണ്ട് കൂടാതെ ചില കോംപ്ലിമെന്ററികളും ടെക്നോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടെക്നോ കാമൺ 30 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് LTPS അമോലെഡ് ഡിസ്‌പ്ലേ, ഫുൾ എച്ച്‌ഡി+ റെസല്യൂഷൻ (1080 x 2436), 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്. 1300 നിറ്റ്സ്ബ്രൈറ്റ്നസ്. DCI-P3, 10-ബിറ്റ് കളർ ഡെപ്‌ത് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റാണ് ടെക്നോ കാമൺ 30 5Gയുടെ കരുത്ത്. 12ജിബി വരെ റാമും 512ജിബി വരെ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സ്റ്റാൻഡേർഡ് മോഡലിൽ ഉള്ളത്. അതിൽ 50എംപി മെയിൻ ക്യാമറയും 2എംപി ഡെപ്ത് സെൻസറും ഉൾപ്പെടുന്നു.
ടെക്നോ കാമൺ 30 5Gയുടെ സെൽഫി ക്യാമറ സെൽഫികൾക്ക് അനുയോജ്യമായ ഐ ട്രാക്കിംഗ് ഓട്ടോഫോക്കസുള്ള 50MP സെൻസറാണ്. 33W അല്ലെങ്കിൽ 70W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ബാറ്ററി. IP53 റേറ്റിങ്, ഐആർ ബ്ലാസ്റ്റർ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.

ടെക്നോ കാമൺ 30 പ്രീമിയർ 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (1,264x2,7800 പിക്സലുകൾ) 1.5K LTPO AMOLED സ്‌ക്രീൻ ഉണ്ട്, 120Hz- റിഫ്രഷ് റേറ്റ്, 1400 nits ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 4nm മീഡിയടെക് ഡൈമൻസിറ്റി 8200 അൾട്ടിമേറ്റ് ചിപ്പ് ആണ് ഈ ഫോണിന്റെ കരുത്ത്.
ക്യാമറ യൂണിറ്റാണ് ടെക്നോ കാമൺ 30 പ്രീമിയർ 5Gയുടെ പ്രധാന ഹൈലൈറ്റ്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. OIS പിന്തുണയുള്ള 50MP Sony IMX890 സെൻസർ + 50MP 3X ടെലിഫോട്ടോ ലെൻസ് + 50MP അൾട്രാ വൈഡ് സെൻസർ എന്നിവയാണ് ഇതിൽ അടങ്ങുന്നത്.
സൂപ്പർ നൈറ്റ്, ടൈം ലാപ്‌സ്, വ്‌ലോഗ് മോഡുകൾ തുടങ്ങിയ വിവിധ ഷൂട്ടിംഗ് മോഡുകളും ഇത് അവതരിപ്പിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 70W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഇതിലും ഉള്ളത്. മറ്റ് ഫീച്ചറുകൾ സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്.
ടെക്നോ കാമൺ 30 5ജിയുടെ 8ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയും 12GB RAM + 256GB വേരിയൻ്റിന് 26,999 രൂപയുമാണ് വില. ടെക്നോ കാമൺ 30 പ്രീമിയർ 5ജിയുടെ 12GB+ 512GB വേരിയന്റിന് 39,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. ഈ ഫോണുകൾ മെയ് 23ന് ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തും.


Click it and Unblock the Notifications








