Home
Mobile

ഡൈമെൻസിറ്റി 7400 അൾട്ടിമേറ്റ് കരുത്ത്; ടെക്നോ കാമൺ 50 അ‌ൾട്ര 5G അ‌വതരിപ്പിച്ചു

ടെക്നോ തങ്ങളുടെ കാമൺ 50 സീരീസിന്റെ ഭാഗമായി പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു. മൊബൈൽ ഫോട്ടോഗ്രാഫിയിലും ഈടിലും കൂടുതൽ ശ്രദ്ധ നൽകിക്കൊണ്ട് ടെക്നോ കാമൺ 50 അ‌ൾട്ര 5ജി (TECNO CAMON 50 Ultra 5G) എന്ന പുതിയ മോഡൽ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ​ഹൈ റെസല്യൂഷൻ ഇമേജിംഗ് സെൻസറുകളും ശക്തമായ എഐ ടൂളുകളും ശക്തമായ ഈടും ഇവിടെ ഒരു ഫോണിൽ ടെക്നോ സംയോജിപ്പിച്ചിരിക്കുന്നു. വൈവിധ്യമാർന്ന ട്രിപ്പിൾ-ക്യാമറ സിസ്റ്റം ഈ ഫോണിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ടിമേറ്റ് പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ദീർഘിപ്പ നേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് ProXDR ഐ-കെയർ ടെക്നോളജി ഇതിലുണ്ട്. പൊടി, വെള്ളം പ്രതിരോധത്തിനായി IP68, IP69, IP69K റേറ്റിങ് സഹിതമാണ് ഈ ടെക്നോ ഫോൺ എത്തിയിരിക്കുന്നത്. കൂടാതെ വീഴ്കളെയും മറ്റ് പ്രതീകൂല സാഹചര്യങ്ങളെയും നേരിടാൻ MIL-STD-810 മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും ഉണ്ട്.

ഡൈമെൻസിറ്റി 7400 അൾട്ടിമേറ്റ് കരുത്തുമായി ടെക്നോ കാമൺ 50 അ‌ൾട്ര 5G

പ്രധാന ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ടെക്നോ കാമൺ 50 അ‌ൾട്ര 5ജിയിലുണ്ട്.

2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. Mali-G615 MC2 GPU, 8GB / 12GB LPDDR5X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള HiOS 16-ൽ ആണ് പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ ടെക്നോ കാമൺ 50 അ‌ൾട്ര 5ജിയിലുണ്ട്. 1/1.56″ LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 50MP 3x ടെലിഫോട്ടോ സെൻസർ, 4K 30fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം.

സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും 4K 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ മൈക്രോഫോണുകൾ, IP68, IP69, IP69K റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810) എന്നിവയും ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC, 45W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

സമ്പൂർണ്ണ ടെക്നോ AI സ്യൂട്ടും ഈ സ്മാർട്ട്ഫോണിലുണ്ട്. അ‌തിൽ നവീകരിച്ച എല്ല സ്മാർട്ട് അസിസ്റ്റന്റ്, AI ഇമേജ്-ടു-വീഡിയോ ജനറേറ്റർ, 3D ഫോട്ടോസ്‌പേസ് എന്നിവയൊക്കെ അ‌ടങ്ങുന്നു. ഓരോ വിപണിയിലും അ‌വതരിപ്പിക്കുന്നത് അ‌നുസരിച്ച് ടെക്നോ കാമൺ 50 അ‌ൾട്ര 5ജിയുടെ വില ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.

More from GizBot

Best Mobiles in India

English summary
Tecno Camon 50 Ultra 5G with Dimensity 7400 Ultimate announced. The Tecno Camon 50 Ultra 5G features a triple rear camera setup. It is powered by a 6500mAh battery with 45W fast charging. It runs on HiOS 16 based on Android 16. It also has IP68, IP69, and IP69K ratings.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X