ആൻഡ്രോയിഡ് പൈ അധിഷ്ഠിത സ്മാർട്ട്‌ഫോണുമായി ടെക്ക്‌നോയുടെ കാമൺ ഐസ്‌കൈ3

|

ഇലക്ട്രോണിക് നിർമാതാക്കളായ ട്രാൻസിസിഷന്റെ സബ് ബ്രാൻഡായ ടെക്ക്‌നോ ഇന്ത്യൻ വിപണിയിൽ കൂടുതൽ വേരുറപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗഗമായി കാമൺ ഐസ്‌കൈ3 എന്ന പുത്തൻ സ്മാർട്ട്‌ഫോൺ മോഡലിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവർത്തനം.

കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്

കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്

8,599 രൂപയാണ് ഫോണിന് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ഫോണിനെ കൂടുതൽ പ്രചാരമാക്കുക ലക്ഷ്യമിട്ട് ഒറ്റ തവണ സ്‌ക്രീൻ റീപ്ലെയിസ്‌മെന്റ് പോളിസിയും കമ്പനി മുന്നോട്ടുവെയ്ക്കുന്നു. 100 ദിവസത്തെ സൗജന്യ റീപ്ലെയിസ്‌മെന്റും ഒരുമാസത്തെ എക്‌സ്റ്റെന്റഡ് വാറന്റിയും കമ്പനി നൽകുന്നുണ്ട്.

നോച്ച് ഡിസ്‌പ്ലേയാണ്

നോച്ച് ഡിസ്‌പ്ലേയാണ്

6.22 ഇഞ്ച് എച്ച്.ഡിപ്ലസ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. സ്‌ക്രീൻ ടു ബോഡി റേഷ്യോ 88 ശതമാനം. മിഡ്‌നൈറ്റ് ബ്ലാക്ക്, അക്വാ ബ്ലൂ, ഷാംപെയിൻ ഗോൾഡ്, നെബുല ബ്ലാക്ക എന്നിങ്ങനെ നാലു നിറങ്ങളിൽ ഫോൺ ലഭിക്കും. ക്വാഡ്‌കോർ 64 ബിറ്റ് പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്.

ഫോണിനു കരുത്തേകുന്നു

ഫോണിനു കരുത്തേകുന്നു

2.0 ജിഗാഹെർട്‌സാണ് പ്രോസസ്സിംഗ് സ്പീഡ്. 2ജി.ബി റാം ഫോണിനു കരുത്തേകുന്നു. 32 ജി.ബി ഇന്റേണൽ മെമ്മറി കരുത്ത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഉയർത്താവുന്നതാണ്. ഹൈഓ.എസ് 4.6 ന്റെ ബേസിൽ ആൻഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവർത്തനം. കൃതൃമബുദ്ധിയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ഫോണിലുള്ളത്

ഫോണിലുള്ളത്

സ്മാർട്ട് പാനൽ, സ്‌ക്രീൻ ഫോർ ഓൾ നീഡ്‌സ്, ഇൻടൂറ്റീവ് നാവിഗേഷൻ,അഡാപ്റ്റീവ് ബാറ്ററി എക്‌സ്പീരിയൻസ്, ഡിജിറ്റൽ വെൽബിയിംഗ് തുടങ്ങിയവ ഫോണിലുള്ള സവിശേഷതകളാണ്. 8 മെഗാപിക്‌സലിന്റെ മുൻ ക്യാമറയാണ് ഫോണിലുള്ളത്. പിന്നിൽ 12+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ സംവിധാനമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 കമ്പനി വാഗ്ദാനം നൽകുന്നു

കമ്പനി വാഗ്ദാനം നൽകുന്നു

3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 12 മണിക്കൂറിന്റെ കോളിംഗ് സമയവും 6.5 മണിക്കൂറിന്റെ വെബ് ബ്രൈസിംഗ് സമയവും 98 മണിക്കൂറഇന്റെ പ്ലേബാക്ക് സമയവും ഏഴു മണിക്കൂറിന്റെ ഗെയിമിംഗ് സമയവും കമ്പനി വാഗ്ദാനം നൽകുന്നു. 4 ജി. വോൾട്ട് സംവിധാനം രണ്ടു സിംകാർഡിലും പ്രവർത്തിക്കും.

പരീക്ഷണങ്ങൾ നടത്തിവരുന്നു

പരീക്ഷണങ്ങൾ നടത്തിവരുന്നു

ഉപയോക്താക്കൾക്ക് മികച്ച സ്മാർട്ട്‌ഫോൺ ലഭ്യമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി നിരന്തരം പരീക്ഷണങ്ങൾ നടത്തിവരുന്നു. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓ.എസായ പൈ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കാമൺ ഐസ്‌കൈ3 ഉപയോക്താക്കൾക്ക് ഏറെ ഇഷ്ടപ്പെടും. 9,000 രൂപയ്ക്കു താഴെ വിപണിയിൽ ലഭ്യമായ മികച്ച മോഡൽ തന്നെയാണിത് - ട്രാൻസിസോ ഇന്ത്യ സി.ഇ.ഒ അരിജിത്ത് തലപാത്ര പറയുന്നു.

വിലയിലും ഉപയോഗത്തിലും കേമന്‍; ഡെല്‍ ഇന്‍സ്പീരിയന്‍ 14 5480 ലാപ്‌ടോപ്പ് റിവ്യൂവിലയിലും ഉപയോഗത്തിലും കേമന്‍; ഡെല്‍ ഇന്‍സ്പീരിയന്‍ 14 5480 ലാപ്‌ടോപ്പ് റിവ്യൂ

Best Mobiles in India

Read more about:
English summary
Tecno Camon iSKY 3 with Android Pie launched in India at Rs 8,599

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X