Home
Mobile

ടെക്നോയുടെ ഫോൾഡബിൾ ഫോൺ ഇന്ത്യയിലെത്തുന്നു; 64MP ക്യാമറയുടെ സവിശേഷതകൾ കണ്ടോ?

ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിലേക്ക് മറ്റൊരു ഫോൾഡബിൾ സ്മാർ‌ട്ട് ഫോൺ കൂടി വരുന്നു. ടെക്നോയുടെ ഫാന്റം വി ഫ്ലിപ്പ് 5ജി സ്മാർട്ട്‌ഫോൺ ആണ് ഇന്ത്യൻ മാർക്കറ്റിൽ പുതിയതായി എത്തുന്നത്. സെപ്റ്റംബർ 22ന് പുതിയ ഫോൺ ഇന്ത്യയിൽ എത്തുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ആമസോണിന്റെ വെബ്സൈറ്റിൽ എത്തിയ ടീസറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ മാർക്കറ്റിലെ സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5, മോട്ടോ റേസർ 40 എന്നീ ഫോണുകൾക്ക് എതിരാളി എന്ന നിലയിലാണ് ടെക്നോ തങ്ങളുടെ ഫാന്റം വി ഫ്ലിപ്പ് 5ജിയെ അവതരിപ്പിക്കുന്നത്. പർപ്പിൾ കളർ വേരിയന്റിലുള്ള ഫോൺ ആണ് ആമസോണിന്റെ ടീസറിൽ കാണിച്ചിരിക്കുന്നത്. ഇതിന് മറ്റ് കളർ വേരിയന്റുകളും ഉണ്ടായിരിക്കുന്നതാണ്. ടെക്നോ ഫാന്റം വി ഫ്ലിപ്പിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ടെക്നോയുടെ ഫോൾഡബിൾഫോൺ ഇന്ത്യയിലെത്തുന്നു; 64MP ക്യാമറയുടെ പ്രത്യേകത

വൈറ്റ്, മിനിമൽ ബ്ലാക്ക്, പെരിവിങ്കിൾ, പർപ്പിൾ എന്നീ നിറങ്ങളിലായിരിക്കാം ഇന്ത്യൻ മാർക്കറ്റിൽ ഫാന്റം വി ഫ്ലിപ്പ് ലഭിക്കാൻ സാധ്യത. 2640 x 1080 പിക്സൽ റെസല്യൂഷനും 466 x 466 പിക്സൽ റെസല്യൂഷനുള്ള 1.32 ഇഞ്ച് അമോലെഡ് കവർ സ്ക്രീൻ ഇള്ള ഫോണിന്റെ ഇന്നർ ഡിസ്പ്ലേ 6.9 ഇഞ്ച് അമോലെഡ് ആയിരിക്കും. ഫോണിന്റെ രണ്ട് ഡിസ്പ്ലേകളും 120Hz പുതുക്കിയ നിരക്ക് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 1300 ചിപ്‌സെറ്റ് ഫോണിൽ ഉണ്ടായിരിക്കും എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 4,000 mAh ബാറ്ററിയുള്ള ഫോൺ ആൻഡ്രോയിഡ് 13-ൽ ആയിരിക്കും പ്രവർത്തിക്കുന്നത്. പ്രധാനമായും 8 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജി വേരിയന്റ് ആയിരിക്കും ഇന്ത്യൻ മാർക്കറ്റിൽ ഇറക്കാനായി ടെക്നോ പദ്ധതിയിട്ടിരിക്കുന്നത്. ഫോണിന്റെ മറ്റ് വേരിയന്റുകളെ കുറിച്ച് വ്യക്തത ഇല്ല. ഇനി ഫോണിന്റെ ക്യാമറയുടെ സവിശേഷതകൾ പരിശോധിക്കാം.

ടെക്നോയുടെ ഫോൾഡബിൾഫോൺ ഇന്ത്യയിലെത്തുന്നു; 64MP ക്യാമറയുടെ പ്രത്യേകത

64MP പ്രൈമറി സെൻസറും 13MP അൾട്രാ വൈഡ് ആംഗിൾ ലെൻസുമായിട്ടായിരിക്കും ഫോൺ എത്തുക. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 32എംപി ഫ്രണ്ട് ക്യാമറയും ഫാന്റം വി ഫ്ലിപ്പിൽ സ്ഥാനം പിടിയ്ക്കാൻ സാധ്യത ഉണ്ട്. 72.35 എംഎം x 74 എംഎം x 7.05 എംഎം വലിപ്പമുള്ള ഫോൺ മടക്കുമ്പോൾ വെറും 15.1 എംഎം ആയി ചുരുങ്ങും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വിലയുടെ കാര്യത്തിൽ ഫാന്റം വി ഫ്ലിപ്പിന്റെ പ്രധാന എതിരാളി ആയേക്കാവുന്ന സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5ന്റെ വിലയിൽ നിന്ന് വളരെ കുറവായിരിക്കും ഈ ഫോണിന്റെ വില. സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് സ്വന്തമാക്കാൻ ഇന്ത്യയിൽ ഒരു ലക്ഷം രൂപയോളം മുടക്കേണ്ട് വരുമ്പോൾ 88,888 രൂപയ്ക്ക് ഫാന്റം വി ഫ്ലിപ്പ് ലഭിക്കും എന്നാണ് സൂചനകൾ. അതേ സമയം 59,999 രൂപയ്ക്ക് മോട്ടറോളയുടെ ഫോൾഡബിൾ ഫോൺ‌ ലഭിക്കുന്നതാണ്.

അതേ സമയം ഫാന്റം വി ഫോൾഡ് എന്ന പേരിൽ മറ്റൊരു ഫോൾഡബിൾ ഫോണും ടെക്നോ മാർക്കറ്റിലെത്തിച്ചിട്ടുണ്ട്. LTPO ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 900+ ചിപ്‌സെറ്റ്, 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. എന്നാൽ ഈ ഫോൺ ഇന്ത്യൻ മാർക്കറ്റിൽ എന്ന് എത്തും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ചിലപ്പോൾ ഫാന്റം വി ഫ്ലിപ്പ് 5ജിയോടൊപ്പം തന്നെ ഫാന്റം വി ഫോൾഡ് എന്ന ഫോണും ഇന്ത്യൻ മാർക്കറ്റിൽ ടെക്നോ അവതരിപ്പിച്ചേക്കാം. നിലവിൽ ഫോൾഡബിൾ ഫോണുകൾ ധാരാളമായി പുറത്തിറങ്ങുന്നുണ്ട്. അടുത്ത തന്നെ വൺപ്ലസ് തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട് ഫോൺ അവതരിപ്പിക്കാനും സാധ്യത ഉണ്ട്. വൺപ്ലസ് ഓപ്പൺ എന്ന പേരിലായിരിക്കും കമ്പനി ഈ ഫോൺ അവതരിപ്പിക്കുക. ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.

More from GizBot

Best Mobiles in India

English summary
Tecno is launching its Phantom V Flip 5G as a rival to the likes of the Samsung Galaxy Z Flip 5 and Moto Razr 40 in the Indian market. The purple-colored variant of the phone is shown in Amazon's teaser. It will have other color variants as well. Let's check in detail what the key features of the Techno Phantom V Flip are.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X