ഇത് സംഭവം പൊളിക്കൂട്ടാ...! ഫാന്റം V ഫോൾഡ് 2, ഫാന്റം V ഫ്ലിപ്പ് 2 എന്നിവ ഇന്ത്യയിൽ
ഇന്ത്യയിലെ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആരാധകർക്ക് സന്തോഷം പകർന്ന് ടെക്നോ തങ്ങളുടെ ഫാന്റം V2 സീരീസ് (TECNO PHANTOM V2 Series) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് കിടിലൻ മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. ഫാന്റം V ഫോൾഡ് 2 (TECNO PHANTOM V Fold 2), ഫാന്റം V ഫ്ലിപ്പ് 2 (TECNO PHANTOM V Flip2) എന്നിവയാണ് അവ. ഈ വർഷം സെപ്റ്റംബറിൽ ടെക്നോ ഈ ഫോണുകൾ ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരുന്നു. എന്നാൽ ഇപ്പോഴാണ് ഇവ ഇന്ത്യയിലേക്ക് എത്തുന്നത് എന്നുമാത്രം.
ടെക്നോ ഫാന്റം V ഫ്ലിപ് 2-ന്റെ പ്രധാന ഫീച്ചറുകൾ: ഡബിൾ-ഹെലിക്കൽ സ്റ്റാർ-ട്രാക്ക് ഡ്രോപ്പ് ആകൃതിയിലുള്ള ഹിഞ്ച് ഡിസൈനാണ് ഈ ഫ്ലിപ് ഫോണിനുള്ളത്. 6.9 ഇഞ്ച് (1080x 2640 പിക്സലുകൾ) AMOLED ഇന്റേണൽ ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റ്, LTPO, FHD+ 1080 x 2640, ഐ-കെയർ സ്ക്രീൻ 2160Hz PWM ഡിമ്മിംഗ്, 100% P3 കളർ ഗാമറ്റ് ഫീച്ചറുകളോടെയും എക്സ്റ്റേണൽ ഡിസ്പ്ലേ 3.64ഇഞ്ച് (1056x 1066) AMOLED ഫീച്ചറോടെയും എത്തുന്നു.

ഒക്ട കോർ (4 x 2.6GHz A78+ 4 x 2GHz A55) ഡൈമൻസിറ്റി 8020 6nm ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മാലി-G77 MC9 ജിപിയു, 16GB (8GB വെർച്വൽ) റാം + 256GB സ്റ്റോറേജ് സഹിതമാണ് ഈ ഫ്ലിപ് 2 ഫോൺ എത്തുന്നത്.
Wi-Fi 6, ബ്ലൂടൂത്ത് v5.3, ജിയോമാഗ്നറ്റിക്, അണ്ടർസ്ക്രീൻ ആംബിയൻ്റ് ലൈറ്റ്, അൾട്രാസോണിക് പ്രോക്സിമിറ്റി, ആക്സിലറോമീറ്റർ, ഹാൾ, ഗൈറോ, ഫ്ലിക് സെൻസറുകൾ, ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, TÜV ബ്ലൂ ലൈറ്റ് പ്രൊട്ടക്ഷൻ, ഡ്യുവൽ സിം, 2G/ 3G/ 4G/ 5G എന്നീ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
70W അൾട്രാ ചാർജ് ഉള്ള 4720mAh ബാറ്ററി സഹിതമാണ് ടെക്നോ വി ഫ്ലിപ് 2 5ജി എത്തുന്നത്. ട്രാവെർട്ടൈൻ ഗ്രീൻ, മൂൺഡസ്റ്റ് ഗ്രേ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. 196 ഗ്രാം ആണ് ഈ ഫ്ലിപ്പ് ഫോണിന്റെ ഭാരം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS ഒഎസിൽ ആണ് പ്രവർത്തനം.
ടെക്നോ ഫാന്റം V ഫോൾഡ് 2-ന്റെ പ്രധാന ഫീച്ചറുകൾ: 7.85 ഇഞ്ച് (2296 x 2000 പിക്സലുകൾ) AMOLED, 2K+, 120Hz LTPO ഇന്റേണൽ ഡിസ്പ്ലേ, 6.42″ AMOLED, 2550 x 1080 FHD+, 120Hz LTPO എക്സ്റ്റേണൽ ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്. LOEWEയുടെ എയ്‌റോസ്‌പേസ്-ഗ്രേഡ് പ്രൊപ്രൈറ്ററി ഹിഞ്ച് ഡിസൈൻ ആണ് ഇതിന് നൽകിയിരിക്കുന്നത്. 3.2GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി D9000+ ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.
മാലി-G710 MC10 GPU, 24GB റാം (12GB വെർച്വൽ റാം സഹിതം) + 512GB സ്റ്റോറേജ് പിന്തുണയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. രണ്ട് വർഷത്തെ ഒഎസ് അപ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും ഇരുഫോണുകൾക്കും ലഭിക്കും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ V ഫോൾഡ് 2 -ൽ നൽകിയിരിക്കുന്നത്. അതിൽ 50MP മെയിൻ ക്യാമറ OV50H 1/3″, OIS + 50MP (പോർട്രെയ്റ്റ്) 2x ഒപ്റ്റിക്കൽ സൂം, 20x ഡിജിറ്റൽ സൂം + 50MP (അൾട്രാ-വൈഡ്), FOV 115° ക്യാമറകൾ അടങ്ങുന്നു. ഫ്രണ്ടിൽ 32MP + 32MP ഡ്യുവൽ ക്യാമറയും ഉണ്ട്.
ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ, വൈഫൈ 6E, ബ്ലൂടൂത്ത് v5.3, ജിയോമാഗ്നറ്റിക്, അണ്ടർസ്ക്രീൻ ആംബിയൻ്റ് ലൈറ്റ്, പ്രോക്സിമിറ്റി, ആക്സിലറോമീറ്റർ, ഹാൾ, ഗൈറോ, ഫ്ലിക്ക്, IP54 റേറ്റിങ് (IP68-ഗ്രേഡ് വാട്ടർപ്രൂഫ് ടൈപ്പ്-സി ഘടകങ്ങൾ, വാട്ടർ & ഡസ്റ്റ്പ്രൂഫ് സൈഡ് കീ സീൽ ഘടന, 360° വാട്ടർപ്രൂഫ് മിഡ് ഫ്രെയിം), 1-മീറ്റർ ഡ്രോപ്പ് ടെസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവ ഈ ഫോണിനുണ്ട്.

ഡ്യുവൽ സിം - 2G / 3G / 4G / 5G എന്നിവയും, 70W അൾട്രാ ചാർജ്ജ് വയർഡ്, 15W വയർലെസ് ചാർജിങ് പിന്തുണകളുള്ള 5750mAh എയർസെൽ ബാറ്ററിയും ഫോൾഡ് 2വിൽ ഉണ്ട്. കാർസ്റ്റ് ഗ്രീൻ, റിപ്ലിംഗ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 249 ഗ്രാം ആണ് ഭാരം.
ടെക്നോ ഫാന്റം V Flip 2 ൻ്റെ ഇന്ത്യയിലെ വില 34,999 രൂപയാണ്. അതേപോലെ ടെക്നോ ഫാന്റം V ഫോൾഡ് 2 ൻ്റെ വില 79,999 രൂപയും ( ഇത് ലോഞ്ച് ഓഫറുകൾ ഉൾപ്പെടെയുള്ള വിലയാണ്). ഡിസംബർ 13 മുതൽ ആമസോണിൽ നിന്ന് ഈ ഫാന്റം വി സീരീസ് ഫോണുകൾ ലഭ്യമാകും.


Click it and Unblock the Notifications








