Home
Mobile

നിവർത്തണോ, തുറക്കണോ എന്തുവേണേൽ ആവാം! ഫാന്റം V ഫോൾഡ് 2, V ഫ്ലിപ്പ് 2 എന്നിവ പുറത്തിറക്കി ടെക്നോ

പ്രമുഖ ​സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ നിര നൂതന എഐ ഫീച്ചറുകൾ സഹിതം എത്തുന്ന ഫാന്റം V ഫോൾഡ് 2 (TECNO PHANTOM V Fold 2), ഫാന്റം V ഫ്ലിപ്പ് 2 (TECNO PHANTOM V Flip2) എന്നിവ അ‌വതരിപ്പിച്ചുകൊണ്ട് കൂടുതൽ വിപുലപ്പെടുത്തിയിരിക്കുന്നു. 2024 സെപ്റ്റംബർ 23 മുതൽ ആഫ്രിക്കയിൽ ഈ ഫോണുകൾ ലഭ്യമാകും. തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ 2024 സെപ്റ്റംബർ അവസാനത്തിലും ഒക്‌ടോബറിലുമായി ഈ ഫോണുകൾ ലോഞ്ച് ചെയ്യും. ടെക്നോ എഐ ഫീച്ചറുകൾ സഹിതമാണ് ഈ രണ്ട് ഫോണുകളും എത്തുന്നത്.

ടെക്നോ ഫാന്റം V ഫോൾഡ് 2 5Gയുടെ പ്രധാന ഫീച്ചറുകൾ: 7.85 ഇഞ്ച് AMOLED, 2296 x 2000 2K+, 120Hz LTPO ഇന്റേണൽ ഡിസ്പ്ലേ, 6.42″ AMOLED, 2550 x 1080 FHD+, 120Hz LTPO എക്സ്റ്റേണൽ ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്. LOEWEയുടെ എയ്‌റോസ്‌പേസ്-ഗ്രേഡ് പ്രൊപ്രൈറ്ററി ഹിഞ്ച് ഡിസൈൻ ആണ് ഇതിന് നൽകിയിരിക്കുന്നത്.

ഫാന്റം V ഫോൾഡ് 2, V ഫ്ലിപ്പ് 2 എന്നിവ പുറത്തിറക്കി ടെക്നോ

മീഡിയടെക് ഡൈമെൻസിറ്റി D9000+ ചിപ്സെറ്റ് ആണ് ഈ ഫോൾഡ് ഫോണിന്റെ കരുത്ത്. 24GB റാം (12GB വെർച്വൽ റാം സഹിതം) + 512GB റോം പിന്തുണയും ഇതിലുണ്ട്. 50MP + 50MP + 50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ​വി ഫോൾഡ് 2 5ജിയിൽ നൽകിയിരിക്കുന്നത്. ഫ്രണ്ടിൽ 32MP + 32MP ഡ്യുവൽ ക്യാമറയും നൽകിയിട്ടുണ്ട്.

70W അൾട്രാ ചാർജ്ജ് വയർഡ്, 15W വയർലെസ് ചാർജിങ് പിന്തുണകളുള്ള 5750mAh എയർസെൽ ബാറ്ററിയാണ് ഫോൾഡ് 2വിൽ ഉള്ളത്. ഡോൾബി അറ്റ്‌മോസ്, ​ഹൈ-റെസ് ഓഡിയോ, ​വൈ​ഫൈ 6E, ബ്ലൂടൂത്ത് v5.3, ജിയോമാഗ്നറ്റിക്, അണ്ടർസ്ക്രീൻ ആംബിയൻ്റ് ലൈറ്റ്, പ്രോക്സിമിറ്റി, ആക്സിലറോമീറ്റർ, ഹാൾ, ഗൈറോ, ഫ്ലിക്ക് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

ഫാന്റം V ഫോൾഡ് 2, V ഫ്ലിപ്പ് 2 എന്നിവ പുറത്തിറക്കി ടെക്നോ

IP54 റേറ്റിങ്ങും (IP68-ഗ്രേഡ് വാട്ടർപ്രൂഫ് ടൈപ്പ്-സി ഘടകങ്ങൾ, വാട്ടർ & ഡസ്റ്റ്പ്രൂഫ് സൈഡ് കീ സീൽ ഘടന, 360° വാട്ടർപ്രൂഫ് മിഡ് ഫ്രെയിം), 1-മീറ്റർ ഡ്രോപ്പ് ടെസ്റ്റ് സർട്ടിഫിക്കറ്റും ഈ ഫോണിനുണ്ട്. TUV SUD 60-മാസം ഗ്രേഡ് എ മാർക്ക് സർട്ടിഫിക്കേഷനും ഇതിലുണ്ട്. 249 ഗ്രാം ആണ് ഭാരം.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. രണ്ട് വർഷത്തെ ഒഎസ് അ‌പ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കും. ഡ്യുവൽ സിം - 2G / 3G / 4G / 5G ഫീച്ചറും ഇതിലുണ്ട്. കാർസ്റ്റ് ഗ്രീൻ, റിപ്ലിംഗ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഇത് ലഭ്യമാകുക.

ടെക്നോ ഫാന്റം വി ഫോൾഡ് 2 സ്മാർട്ട്ഫോണിനൊപ്പം ഫാന്റം വി പെന്നും ലഭ്യമാകും. വിലയും ലഭ്യതയും: ഫാന്റം വി ഫോൾഡ് 2 5ജിയുടെ വില 1,099 യുഎസ് ഡോളറാണ് (ഏകദേശം 92,210 രൂപ). 2024 സെപ്റ്റംബർ 23 മുതൽ ആഫ്രിക്കയിൽ ഈ ഫോൺ ലഭ്യമാകും. ഇന്ത്യയടക്കമുള്ള വിപണികളിലേക്ക് പിന്നാലെയെത്തും.

ഫാന്റം V ഫോൾഡ് 2, V ഫ്ലിപ്പ് 2 എന്നിവ പുറത്തിറക്കി ടെക്നോ

ടെക്നോ ഫാന്റം V ഫ്ലിപ് 2 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഡബിൾ-ഹെലിക്കൽ സ്റ്റാർ-ട്രാക്ക് ഡ്രോപ്പ് ആകൃതിയിലുള്ള ഹിഞ്ച് ഡി​സൈനാണ് ഈ ഫ്ലിപ് ഫോണിനുള്ളത്. ഇതിലെ 6.9 ഇഞ്ച് AMOLED ഇന്റേണൽ ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റ്, LTPO, FHD+ 1080 x 2640, ഐ-കെയർ സ്ക്രീൻ 2160Hz PWM ഡിമ്മിംഗ്, 100% P3 കളർ ഗാമറ്റ് ഫീച്ചറുകളോടെയാണ് എത്തുന്നത്.

ഈ ഫ്ലിപ് ഫോണിന്റെ എക്സ്റ്റേണൽ ഡിസ്പ്ലേ 3.64 ഇഞ്ച് (1056 x 1066) AMOLED ഡിസ്പ്ലേ സഹിതം എത്തുന്നു. മീഡിയടെക് ഡൈമെൻസിറ്റി D8020 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 16GB (8GB വെർച്വൽ) റാം + 256GB സ്റ്റോറേജ് സഹിതമാണ് ഈ ഫ്ലിപ് 2 ഫോൺ എത്തുന്നത്.

50MP (മെയിൻ) + 50MP (അൾട്രാ വൈഡ്) ഡ്യുവൽ റിയർ ക്യാമറയാണ് ഈ ഫോണിൽ ടെക്നോ നൽകിയിരിക്കുന്നത്. ഫ്രണ്ടിൽ ബിൽറ്റ്-ഇൻ ഫ്ലാഷ് ഉള്ള 32MP (AF) ക്യാമറയും ഉണ്ട്. 70W അൾട്രാ ചാർജ് ഉള്ള 4720mAh ബാറ്ററി സഹിതമാണ് ടെക്നോ വി ഫ്ലിപ് 2 5ജി എത്തുന്നത്.

ഫാന്റം V ഫോൾഡ് 2, V ഫ്ലിപ്പ് 2 എന്നിവ പുറത്തിറക്കി ടെക്നോ

ജിയോമാഗ്നറ്റിക്, അണ്ടർസ്ക്രീൻ ആംബിയൻ്റ് ലൈറ്റ്, അൾട്രാസോണിക് പ്രോക്സിമിറ്റി, ആക്സിലറോമീറ്റർ, ഹാൾ, ഗൈറോ, ഫ്ലിക് സെൻസറുകൾ, ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്പീക്കറുകൾ, ​ഹൈ-റെസ് ഓഡിയോ, TÜV ബ്ലൂ ലൈറ്റ് പ്രൊട്ടക്ഷൻ, ഡ്യുവൽ സിം, 2G / 3G / 4G / 5G എന്നീ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS ഒഎസിൽ ആണ് ഈ ഫോണിന്റെയും പ്രവർത്തനം. ട്രാവെർട്ടൈൻ ഗ്രീൻ, മൂൺഡസ്റ്റ് ഗ്രേ നിറങ്ങളിൽ ഈ ഫ്ലിപ് ഫോൺ ലഭ്യമാകും. ടെക്നോ ഫാന്റം V ഫ്ലിപ് 2 5ജിയുടെ വില 699 ഡോളർ (ഏകദേശം. 58,650 രൂപ) ആണ്. 2024 സെപ്റ്റംബർ 23 മുതൽ ആഫ്രിക്കയിലും തുടർന്ന് മറ്റ് രാജ്യങ്ങളിലും ഈ ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Tecno Phantom V Fold 2 and Tecno Phantom V Flip 2 launched globally. The Phantom V Fold 2 5G is priced at USD 1,099 (roughly Rs. 92,210). The Tecno Phantom V Flip 2 5G is priced at $699 (approx. Rs. 58,650). The phone will be available in Africa from September 23, 2024. Other markets will be launched in the coming months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X