മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസറുമായി ടെക്നോ ഫാന്റം എക്‌സ് അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
ടെക്നോയുടെ ഫാന്റം ബ്രാൻഡിൽ നിന്നുള്ള പുതിയ പ്രീമിയം സ്മാർട്ഫോൺ ടെക്നോ ഫാന്റം എക്‌സ് അവതരിപ്പിച്ചു. മെലിഞ്ഞ മുകൾഭാഗം, കീഴ്ഭാഗം എന്നിവയുമായി ഒരു വളഞ്ഞ ഡിസ്പ്ലേയാണ് ടെക്നോ ഫാന്റം എക്‌സിൽ അവതരിപ്പിക്കുന്നത്. ഒരു ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഡ്യൂവൽ സെൽഫി ക്യാമറകളും ഗുളിക ആകൃതിയിലുള്ള കട്ടഔട്ടിൽ ഇത് വരുന്നു. ടെക്നോ ഫാന്റം എക്‌സ് രണ്ട് കളർ ഓപ്ഷനുകളിലും ഒരൊറ്റ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും ലഭ്യമാണ്. ഒക്ടാകോർ മീഡിയടെക് ഹീലിയോ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്, കൂടാതെ ഫാസ്‌റ്റ് ചാർജിംഗിനെ സപ്പോർട്ടും ചെയ്യുന്നു. ടെക്നോ ഇതുവരെ ഫാന്റം എക്‌സിൻറെ വിലയും ലഭ്യതയും വ്യക്തമാക്കിയിട്ടില്ല, എന്നാൽ വരും ആഴ്ചകളിൽ ഇത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോണറ്റിൻറെ സമ്മർ, സ്റ്റാർറി നൈറ്റ് ബ്ലൂ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്.

ടെക്നോ ഫാന്റം എക്‌സ് സ്മാർട്ഫോണിൻറെ സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയാണ് ടെക്നോ ഫാന്റം എക്സ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) സൂപ്പർ അമോലെഡ് കർവ്ഡ് ഡിസ്‌പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റിലാണ് വരുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 95 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

ടെക്നോ ഫാന്റം എക്‌സ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
ടെക്നോ ഫാന്റം എക്‌സിന് ഒരു ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് വരുന്നത്. അതിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 1.85 ലെൻസ്, 8 മെഗാപിക്സൽ സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 120 ഡിഗ്രി ഫീൽഡ് വ്യൂ (എഫ്ഒവി), 13 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസുമുണ്ട്. ഫുൾ പിക്‌സൽ ഡ്യുവൽ കോർ ലേസർ ഫോക്കസും ഇതിലുണ്ട്. സൂപ്പർ നൈറ്റ് വ്യൂ 3.0, ഒപ്റ്റിക്കൽ, ഡിജിറ്റൽ എന്നിവയുടെ സംയോജനമുള്ള 20x സൂം ക്യാമറ സവിശേഷതകളിൽ ഉൾപ്പെടുന്നു. മുൻവശത്ത്, 48 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 8 മെഗാപിക്സൽ സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉണ്ട്. സ്പീക്കർ ഗ്രില്ലിന് അടുത്തായി ഒരു സെൽഫി ഫ്ലാഷ്ലൈറ്റും ഉണ്ട്.

ടെക്നോ ഫാന്റം എക്‌സിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, എൽടിഇ, ജിപിഎസ്, എഫ്എം റേഡിയോ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഓൺബോർഡിലെ സെൻസറുകളിൽ ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,700 എംഎഎച്ച് ബാറ്ററിയാണ് ടെക്നോ ഫാന്റം എക്‌സിൻറെ സപ്പോർട്ട് . ഈ സ്മാർട്ട്ഫോൺ 163.5x73.7x8.72 മിലിമീറ്റർ അളവിൽ വരുന്നു.


Click it and Unblock the Notifications