ഇനി ഞാൻ ഇറങ്ങട്ടെ! വെറും 8499 രൂപ വിലയുമായി, ടെക്നോ പോപ് 9 5G ഇന്ന് മുതൽ വിൽപ്പനയ്ക്ക്
വമ്പൻ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ അരങ്ങുവാഴുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക്, അതിശയിപ്പിക്കുന്ന വിലക്കുറവിൽ ടെക്നോ അവതരിപ്പിച്ച 5ജി സ്മാർട്ട്ഫോൺ ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തുന്നു. ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കായി ടെക്നോ സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ടെക്നോ പോപ് 9 5ജി (TECNO POP 9 5G). 10000 രൂപയിൽ താഴെ വിലയിൽ ആണ് ടെക്നോ ഈ 5ജി ഫോൺ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ലോഞ്ച് ഓഫർ എന്ന നിലയിൽ ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് ഇത് വാങ്ങൽ കുറച്ചുകൂടി ഈസിയായിരിക്കും.
പുതിയതായി സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്നവർക്കും നിലവിലെ 4ജി ഫോണിൽ നിന്ന് 5ജി സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാൻ പാകത്തിൽ ആണ് ടെക്നോ പോപ് 9 5ജി എത്തിയിരിക്കുന്നത്. കാരണം ബജറ്റ് വിലയിൽ എത്തുമ്പോൾ തന്നെ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ ഇതിൽ ടെക്നോ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ആണ് ടെക്നോ പോപ് 9 5ജി ഇന്ത്യയിൽ ലഭ്യമാകുക. അതിൽ 4GB + 64GB അടിസ്ഥാന വേരിയന്റിന് 9,499 രൂപയും 4GB + 128GB വേരിയന്റിന് 9,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ അടിസ്ഥാന മോഡൽ 8499 രൂപ പ്രാരംഭവിലയിൽ വാങ്ങാനാകും.
ആമസോൺ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. 165 x 77 x 8 മിമി വലിപ്പവും 189 ഗ്രാം ഭാരവും ടെക്നോ പോപ് 9 5ജിക്ക് ഉണ്ട്. മിഡ്‌നൈറ്റ് ഷാഡോ, അസുർ സ്കൈ, അറോറ ക്ലൗഡ് എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ബോക്‌സിൽ രണ്ട് അധിക ബാക്ക് പാനൽ സ്‌കിന്നുകളുമുണ്ട്.

ടെക്നോ പോപ് 9 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.6 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഇത് സെഗ്‌മെൻ്റിലെ ആദ്യത്തെ 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
ആം മാലി-G57 MC2 GPU സഹിതമാണ് ഈ ബജറ്റ് 5ജി ഫോൺ എത്തുന്നത്. ആകെ 8ജിബി റാം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. അതിൽ 4ജിബി റാമും 4ജിബി വെർച്വൽ റാമും ഉൾപ്പെടുന്നു. 64 ജിബി / 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ പോപ് 9 5ജി വാങ്ങാൻ ലഭ്യമാണ്. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ പോപ് 9 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ, സെക്കൻഡറി AI ലെൻസ്, ഡ്യുവൽ എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8എംപി ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ സെൻസർ
3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നീ ഫീച്ചറുകൾ ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
IP54 റേറ്റിങ് ആണ് ടെക്നോ പോപ് 9 5ജിയിൽ ഉള്ളത്. 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി തുടങ്ങിയവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 18W ചാർജിംഗ് ഉള്ള 5000mAh ബാറ്ററി സഹിതമാണ് ടെക്നോ പോപ് 9 5ജി എത്തുന്നത്.


Click it and Unblock the Notifications








