Home
Mobile

8499 രൂപയ്ക്ക് ഇത്ര മികച്ച 5G ഫോണോ, ഈ പോപ് ആള് സൂപ്പറാ! ടെക്നോ പോപ് 9 5G ഇന്ത്യയിൽ

പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ടെക്നോ പതിനായിരം രൂപയിൽ താഴെ വിലയിൽ കിടിലനൊരു 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. പുതിയതായി സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്നവർക്കും നിലവിലെ 4ജി ഫോണിൽ നിന്ന് 5ജി സ്മാർട്ട്ഫോണിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാൻ പാകത്തിൽ ടെക്നോ പോപ് 9 5ജി (TECNO POP 9 5G) എന്ന സ്മാർട്ട്ഫോൺ ആണ് ടെക്നോ ഏറ്റവും പുതിയതായി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. യാതൊരു ഡിസ്കൗണ്ടിന്റെയും പിൻബലമി​ല്ലാതെ തന്നെ പതിനായിരം രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ബജറ്റ് വിലയിൽ എത്തുന്ന ഒരു സ്മാർട്ട്ഫോണിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ ടെക്നോ പോപ് 9 5ജി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് കമ്പനി പറയുന്നത്. സെഗ്‌മെൻ്റിലെ ആദ്യത്തെ 120Hz ഡിസ്‌പ്ലേയും അറിയിപ്പുകൾക്കായി ഡൈനാമിക് പോർട്ട് ഫീച്ചറും ഉള്ള 6.6 ഇഞ്ച് ഡോട്ട് ഇൻ HD+ ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത് എന്ന് കമ്പനി വ്യക്തമാക്കി.

8499 രൂപയ്ക്ക് ഇത്ര മികച്ച 5G ഫോണോ, ഈ പോപ് ആള് സൂപ്പറാ!

ടെക്നോ പോപ് 9 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ആം മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

4 ജിബി (+4ജിബി വെർച്വൽ) റാമും 64 ജിബി / 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളും പോപ് 9 5ജി വാഗ്ദാനം ചെയ്യുന്നു. കൂടാതെ മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള HiOS 14 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

8499 രൂപയ്ക്ക് ഇത്ര മികച്ച 5G ഫോണോ, ഈ പോപ് ആള് സൂപ്പറാ!

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ, സെക്കൻഡറി AI ലെൻസ്, ഡ്യുവൽ എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 8എംപി ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ സെൻസർ
3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ് എന്നീ ഫീച്ചറുകൾ ഈ​ ബജറ്റ് 5ജി ഫോണിലുണ്ട്.

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ​ടൈപ്പ് സി, എൻഎഫ്സി തുടങ്ങിയവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 18W ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് ടെക്നോ പോപ് 9 5ജിയിൽ നൽകിയിരിക്കുന്നത്.

8499 രൂപയ്ക്ക് ഇത്ര മികച്ച 5G ഫോണോ, ഈ പോപ് ആള് സൂപ്പറാ!

‎165 x 77 x 8 മിമി വലിപ്പവും 189 ഗ്രാം ഭാരവും ടെക്നോ പോപ് 9 5ജിക്ക് ഉണ്ട്. മിഡ്‌നൈറ്റ് ഷാഡോ, അസുർ സ്കൈ, അറോറ ക്ലൗഡ് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു. ബോക്‌സിൽ രണ്ട് അധിക ബാക്ക് പാനൽ സ്‌കിന്നുകളുമുണ്ട്.

വിലയും ലഭ്യതയും: ടെക്നോ പോപ് 9 5ജിയുടെ 4GB + 64GB അ‌ടിസ്ഥാന വേരിയന്റിന് 9,499 രൂപയും 4GB + 128GB വേരിയന്റിന് 9,999 രൂപയും ആണ് വില. ആമസോൺ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 8499 രൂപ പ്രാരംഭവിലയിൽ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
TECNO POP 9 5G launched in India. It is priced at Rs 9,499 for the 4GB + 64GB base variant and Rs 9,999 for the 4GB + 128GB variant. This phone is available for sale through Amazon. The base model can be bought at a starting price of Rs 8,499, with a bank discount of Rs 1,000 available as part of the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X