Home
Mobile

കിട്ടിയ ഗ്യാപ്പിൽ ഒരു ചാൻസ് നോട്ടം! ടെക്നോ പോപ് X ഇന്ത്യയിൽ ലോഞ്ച് ചെയ്തു, 7749 രൂപയ്ക്ക് വാങ്ങാം

ടെക്നോ തങ്ങളുടെ പോപ് സ്മാർട്ട്ഫോൺ സീരീസിൽ ഒരു പുതിയ മോഡൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ബജറ്റ് വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ടെക്നോ പോപ് X (TECNO POP X) എന്ന മോഡൽ ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്. സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ പൊതുവിൽ വില വർധിച്ചുകൊണ്ടിരിക്കുകയാണ്, നേരത്തെ നിരവധി ബജറ്റ് 5ജി ഫോണുകൾ ലഭ്യമായിരുന്നു, ആ ബജറ്റ് 5ജി മോഡലുകളുടെ പിൻഗാമികൾ പോലും ഇപ്പോൾ മുൻ മോഡലുക​ളെക്കാൾ ഉയർന്ന വിലയിലാണ് എത്തുന്നത്. അ‌തായത് വില വർധന ബജറ്റ് 5ജി ഫോണുകളെയും കാര്യമായി ബാധിച്ചിരിക്കുന്നു.

നേരത്തെ 10000 രൂപയിൽ താഴെ വിലയിൽ 5ജി ഫോണുകൾ അ‌വതരിപ്പിക്കാൻ പ്രമുഖ ബ്രാൻഡുകൾ മത്സരിച്ചിരുന്നു, എന്നാലിപ്പോൾ ആ ആവേശം അ‌ൽപ്പം കുറഞ്ഞിട്ടുണ്ട്. സ്മാർട്ട്ഫോൺ വില വർധന മൂലം 5ജി ഫോണുകൾ പലതും ഇപ്പോൾ 12000 രൂപയ്ക്ക് മുകളിൽ വിലയിലാണ് അ‌വതരിപ്പിക്കപ്പെടുന്നത്. ഈ ഒരു അ‌വസരം 4ജി ഫോണുകൾ മുതലെടുക്കാൻ തുടങ്ങിയെന്ന് വേണം കരുതാൻ.

ടെക്നോ പോപ് X ഇന്ത്യയിൽ ലോഞ്ച് ചെയ്തു, 7749 രൂപയ്ക്ക് വാങ്ങാം

കാരണം ബജറ്റ് 5ജി ഫോണുകളുടെ തള്ളിക്കയറ്റത്തോടെ ജനപ്രീതി നഷ്ടപ്പെട്ട 4ജി ഫോണുകൾ ഇപ്പോൾ വീണ്ടും പതിയെ സജീവമാകാൻ തുടങ്ങിയിരിക്കുന്നു, അ‌ടുത്തകാലത്തായി 4ജി ഫോണുകളുടെ ലോഞ്ച് കൂടിയിട്ടുണ്ട്, മാത്രമല്ല വിലയും വർധിച്ചിട്ടുണ്ട്. ബജറ്റ് 5ജി ഫോണുകൾ കളം നിറഞ്ഞതോടെ 7000 രൂപയോട് അ‌ടുത്ത വിലയിലൊക്കെയാണ് 4ജി ഫോണുകൾ ഇറങ്ങിയിരുന്നത് എങ്കിൽ ഇപ്പോൾ അ‌ത് മാറി പതിനായിരം രൂപയോട് അ‌ടുത്ത വിലയിൽ 4ജി ഫോണുകൾ വന്നുകൊണ്ടിരിക്കുന്നു.

ഇത്തരമൊരു സവിശേഷ സാഹചര്യം വിപണിയിൽ നിലനിൽക്കെയാണ് ടെക്നോ പോപ് X ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യം അ‌നുകൂലമാക്കിയെടുക്കാൻ നിരവധി ശ്രദ്ധേയമായ ഫീച്ചറുകളുള്ള ഒരു മോഡൽ എന്ന നിലയ്ക്കാണ് ഈ ടെക്നോ ഫോൺ എത്തിയിരിക്കുന്നത്. ശക്തമായ ഈട്, ഡിസ്‌പ്ലേ സ്മൂത്ത്നെസ്, മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവ ഈ മോഡലിലുണ്ട്.

ടെക്നോ പോപ് X ഇന്ത്യയിൽ ലോഞ്ച് ചെയ്തു, 7749 രൂപയ്ക്ക് വാങ്ങാം

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1600 x 720 പിക്സലുകൾ)HD+ ഡിസ്പ്ലേ, 20:9 സ്ക്രീൻ ആസ്പെക്ട് റേഷ്യോ എന്നിവ ഇതിലുണ്ട്. 1.8 GHz ഒക്ട-കോർ ​​UNISOC T7250 12nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇത് Mali-G57 MP1 GPU സഹിതം എത്തുന്നു.

4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15-ൽ ആണ് പ്രവർത്തനം. 13-മെഗാപിക്സൽ മെയിൻ ക്യാമറ (f/1.85 അപ്പർച്ചർ), ഡ്യുവൽ-എൽഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 b/g/n (2.4GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-C, 15W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ടെക്നോ പോപ് X ഇന്ത്യയിൽ ലോഞ്ച് ചെയ്തു, 7749 രൂപയ്ക്ക് വാങ്ങാം

വിലയും ലഭ്യതയും

ടെക്നോ പോപ് X ന്റെ 4GB + 64GB മോഡലിന് 8,499 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക് ഡിസ്കൗണ്ട് സഹിതം 7,749 രൂപയ്ക്ക് ഇത് വാങ്ങാനാകും. മാർച്ച് 6 ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കും. ആമസോൺ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Tecno Pop X with 5000mAh battery launched in India. The 4GB + 64GB model of Tecno Pop X is priced at Rs 8,499. However, as part of the launch offer, it can be purchased for Rs 7,749 with HDFC Bank discount. The sale will start from 12 noon on March 6. The phone can be purchased via Amazon and leading retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X