ചാർജ് തീരുമെന്ന പേടി വേണ്ട; വമ്പൻ ബാറ്ററിയുമായി പുതിയ സ്മാർട്ട്ഫോൺ

|

ഏറ്റവും കുറഞ്ഞത് 5,000 എംഎഎച്ച് ബാറ്ററികൾ എങ്കിലും ഫീച്ചർ ചെയ്താണ് 2022ലെ മിക്കവാറും സ്മാർട്ട്ഫോണുകളും വിപണിയിൽ എത്തിയത്. സാധാരണ ഉപയോഗം ഉള്ള യൂസേഴ്സിന് ഈ സ്മാർട്ട്ഫോണുകൾ കുറഞ്ഞത് ഒരു ദിവസത്തെ ബാറ്ററി ബാക്കപ്പ് എങ്കിലും ഓഫർ ചെയ്യുന്നുണ്ട്. ഗെയിമിങും സ്ട്രീമിങും ഒക്കെ നടത്തുന്നവർക്ക് ഒരു പരിധി വരെ സെലക്റ്റ് ചെയ്യാവുന്ന സ്മാർട്ട്ഫോണുകൾ തന്നെയാണ് ഇവയൊക്കെ.

 

ബാറ്ററി

എന്നാൽ 7,000 എംഎഎച്ച് ബാറ്ററിയുമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ് ടെക്നോയുടെ പോവ 3 സ്മാർട്ട്ഫോൺ. മുൻഗാമിയായ ടെക്നോ പോവ 2 സ്മാർട്ട്ഫോണും 7,000 എംഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്തിരുന്നത്. സാംസങ് ഗാലക്സി എം52 സ്മാർട്ട്ഫോണും 7,000 എംഎച്ച് ബാറ്ററി കോൺഫിഗറേഷൻ ഓഫർ ചെയ്യുന്നു.

സ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾസ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

യുഎസ്ബി

യുഎസ്ബി ടൈപ്പ് സി പോർട്ടും 33 വാട്ട് ഫാസ്റ്റ് വയേർഡ് ചാർജിങ് ഫീച്ചറും ഡിവൈസിൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ വിപണിയിൽ ഉള്ള അതിവേഗ ചാർജിങ് ഫീച്ചറുകൾ പരിഗണിക്കുമ്പോൾ ഇത് അത്ര വേഗതയേറിയ ചാർജിങ് സാങ്കേതികവിദ്യ അല്ല. അതേ സമയം തന്നെ ടെക്നോ പോവ 3യിലെ വലിയ ബാറ്ററി പെട്ടെന്ന് ചാർജ് ചെയ്യാൻ ഇത് പര്യാപ്തമായിരിക്കും.

സ്റ്റാൻഡ്ബൈ
 

53 ദിവസത്തെ സ്റ്റാൻഡ്ബൈ ടൈമും ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. റിവേഴ്സ് ചാർജിങ് സപ്പോർട്ടും ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. പുതിയ ഫോണിൽ എത്ര ദിവസം ബാറ്ററി ലൈഫ് ലഭിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. അതേ സമയം തന്നെ ബാറ്ററിയുടെ സൈസ് കണക്കിലെടുക്കുമ്പോൾ ഒറ്റ ചാർജിൽ കുറഞ്ഞത് രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് എങ്കിലും പ്രതീക്ഷിക്കാവുന്നതാണ്.

അതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾഅതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾ

ടെക്നോ പോവ 3 സ്പെസിഫിക്കേഷനുകൾ

ടെക്നോ പോവ 3 സ്പെസിഫിക്കേഷനുകൾ

ഔദ്യോഗിക സോഴ്സുകൾ പ്രകാരം, ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ 6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ ഉള്ള ഡിസ്പ്ലെ പ്രതീക്ഷിക്കാവുന്നതാണ്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയ്ക്ക് ഒരു 2.5ഡി കർവ്ഡ് ടെംപേർഡ് ഗ്ലാസ് പ്രൊട്ടക്ഷനും പ്രതീക്ഷിക്കാം.

ഒഎൽഇഡി ഡിസ്പ്ലെ

ഫോണിൽ ഒഎൽഇഡി ഡിസ്പ്ലെയ്ക്ക് പകരം ഐപിഎസ് എൽസിഡി സ്ക്രീൻ ആയിരിക്കും ഉണ്ടായിരിക്കുക. മീഡിയാടെക് ഹീലിയോ ജി88 എസ്ഒസിയാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മാന്യമായ പെർഫോമൻസ് ഉറപ്പ് തരാൻ പറ്റുന്ന ചിപ്പ്സെറ്റുകളിൽ ഒന്നാണ് മീഡിയാടെക് ഹീലിയോ ജി88 എസ്ഒസി.

ചിപ്പ്സെറ്റ്

ഈ ചിപ്പ്സെറ്റ് ആയതിനാൽ തന്നെ പുതിയ ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ 5ജിയ്ക്ക് സപ്പോർട്ട് ലഭിക്കില്ല. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ഉണ്ടാകും. റാം കപ്പാസിറ്റി 11 ജിബിയായി ഉയർത്താൻ കഴിയുന്ന വെർച്വൽ റാം എക്സ്പാൻഷൻ സാങ്കേതികവിദ്യയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും.

ടെക്നോ

ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം പ്രതീക്ഷിക്കാം. 50 മെഗാ പിക്സൽ വരുന്ന പ്രൈമറി സെൻസറായിരിക്കും ഡിവൈസിൽ ഉണ്ടാകുക. കൂടാതെ ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ഡെപ്ത്, മാക്രോ ലെൻസുകളും ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ശേഷി കൂടിയ സെൽഫി സെൻസറും ഡിവൈസിൽ പ്രതീക്ഷിക്കാവുന്നതാണ്.

നോക്കിയ ജി21 റിവ്യൂ: മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺനോക്കിയ ജി21 റിവ്യൂ: മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺ

ടെക്നോ പോവ 3 ഇന്ത്യയിലെ വില

ടെക്നോ പോവ 3 ഇന്ത്യയിലെ വില

നിലവിൽ 11,999 രൂപ വിലയിലാണ് ടെക്നോ പോവ 2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്. ടെക്നോ പോവ 2വും പോവ3യും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ല. അതിനാൽ തന്നെ ഏകദേശം 12,999 രൂപ വരെയുള്ള നിരക്കിലാകും ടെക്നോ പാവ 3 വിൽപ്പനയ്ക്ക് എത്തുക. കമ്പനി ഇന്ത്യയിൽ ടെക്നോ പോവ 3യുടെ ഒന്നിൽ കൂടുതൽ വേരിയന്റുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
Tecno's Pova 3 smartphone is all set to hit the market with a 7,000 mAh battery. The Tecno Pova 2, was packed with a 7,000 mAh battery. The Samsung Galaxy M52 smartphone also offers a 7,000 mAh battery configuration. The Tecno Pova 3 smartphone also offers 53 days of standby time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X