7,000 എംഎഎച്ച് ബാറ്ററിയും കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

|

ഏറെ നാൾ നീണ്ട് നിന്ന കാത്തിരിപ്പിന് ഒടുവിൽ ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗെയിമിങിന് അനുയോജ്യമായ രീതിയിലുള്ള ഫീച്ചറുകളുമായാണ് ചൈനീസ് കമ്പനിയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുന്നത്. 7000 എംഎച്ച് ബാറ്ററി കപ്പാസിറ്റിയും ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ഈ പുതിയ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

ഗെയിമിങ്

മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിനായി മാലി ജി52 ജിപിയുവുമായി പെയർ ചെയ്തിരിക്കുന്ന മീഡിയടെക് ഹീലിയോ ജി88 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് പകരുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഇൻ ഡിസ്‌പ്ലെയാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്.

7,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ7,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ

ടെക്നോ

ടെക്നോ പോവ 3 നേരത്തെ ( മെയ് 25ന് ) ഫിലിപ്പീൻസിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ഏതാണ്ട് ഒരു മാസം അടുക്കുന്നതിന് മുമ്പ് തന്നെ ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. ലോ ബഡ്ജറ്റ് ഗെയിമിങ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ ടെക്നോ അവതരിപ്പിച്ച പുതിയ ഡിവൈസിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും
 

ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും

ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്‌ത് കഴിഞ്ഞു. 11,499 രൂപ മുതലാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിന് വില വരുന്നത്. രണ്ട് കോൺഫിഗറേഷൻ ഓപ്ഷനുകളിലാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ബേസ് മോഡൽ വരുന്നത്.

ലോകത്ത് ഏറ്റവും വേഗത്തിൽ ചാർജ് ആകുന്ന സ്മാർട്ട്‌ഫോൺ? iQOO 10 പ്രോ ഉടൻ വിപണിയിലേക്ക്ലോകത്ത് ഏറ്റവും വേഗത്തിൽ ചാർജ് ആകുന്ന സ്മാർട്ട്‌ഫോൺ? iQOO 10 പ്രോ ഉടൻ വിപണിയിലേക്ക്

പോവ

ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ രണ്ടാമത്തെ മോഡൽ 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലും വിപണിയിൽ എത്തുന്നു. ഇക്കോ ബ്ലാക്ക്, ടെക് സിൽവർ കളർ ഓപ്ഷനുകളിൽ ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ലഭ്യമാകും. ജൂൺ 27 മുതലാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.

ടെക്നോ പോവ 3 ഫീച്ചറുകൾ

ടെക്നോ പോവ 3 ഫീച്ചറുകൾ

ടെക്നോ പോവ 3 സ്‌മാർട്ട്‌ഫോണിൽ 6.9 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ( 1,080 x 2,460 പിക്‌സൽസ് ) ഡോട്ട് ഇൻ ഡിസ്‌പ്ലെയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ടെക്നോ പോവ 3യുടെ ഡിസ്പ്ലെയിൽ ലഭ്യമാണ്. നേരത്തെ പറഞ്ഞത് പോലെ മീഡിയടെക് ഹീലിയോ ജി88 എസ്ഒസിയാണ് ടെക്നോ പോവ 3 സ്‌മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്.

ഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺ

മാലി ജി52

മാലി ജി52 ജിപിയുവും ഡിവൈസിൽ ലഭ്യമാണ്. 6 ജിബി വരെയുള്ള റാം ഓപ്ഷനുകളും 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭിക്കുന്നു. മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് റാം 11 ജിബി വരെ വികസിപ്പിക്കാനും സാധിക്കും. ടെക്നോ പോവ 3 സ്മാർട്ട്ഫോണിലെ ക്യാമറ സവിശേഷതകൾ അറിയാൻ തുടർന്ന് വായിക്കുക.

ക്വാഡ്

ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ക്വാഡ് ഫ്ലാഷോട് കൂടിയ 50 മെഗാ പിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 8 മെഗാപിക്സൽ സെൽഫി ക്യാമറയും ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 14 മണിക്കൂർ ഗെയിമിങ് ടൈം നൽകുമെന്ന് അവകാശപ്പെടുന്ന 7000 എംഎഎച്ച് ബാറ്ററിയാണ് സ്‌മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. W ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ഉണ്ട്.

ഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

ഗെയിമിങ്

മികവുറ്റ ഗെയിമിങ് എക്സ്പീരിയൻസിനായി ഈ സ്മാർട്ട്‌ഫോണിൽ 4ഡി വൈബ്രേഷനുകൾ നൽകുന്ന Z-ആക്‌സിസ് ലീനിയർ മോട്ടോർ നൽകിയിരിക്കുന്നു. ഡിറ്റിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഡിവൈസിന്റെ സവിശേഷതയാണ്. ലാഗ് ഫ്രീ ഗെയിമിങിനും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുമായി പാന്തർ എഞ്ചിൻ 2.0 സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫൈറ്റ് കൂളിംഗ് സിസ്റ്റവും ടെക്‌നോ പോവ 3യിൽ സജ്ജീകരിച്ചിരിക്കുന്നു.

Best Mobiles in India

English summary
After a long wait, Tecno Pova 3 has finally been launched in India. The Chinese company's new smartphone is coming to India with gaming-friendly features. The Tecno Pova 3 smartphone also offers a 7000 mAh battery capacity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X