7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം

|

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ടെക്നോ മൊബൈൽസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് ടെക്നോ പോവ 3. 7,000 എംഎഎച്ച് ബാറ്ററി പോലെയുള്ള അടിപൊളി ഫീച്ചറുകളുമായെത്തുന്ന ടെക്നോ പോവ 3യെക്കുറിച്ചുള്ള ചർച്ചകൾ വിപണിയിൽ സജീവമാണ്. ഇപ്പോഴിതാ ഫിലിപ്പീൻസിൽ ഈ പുതിയ സ്മാർട്ട്ഫോൺ കമ്പനി ലോഞ്ച് ചെയ്യുകയും ചെയ്തിരിക്കുന്നു. കപ്പാസിറ്റി കൂടിയ ബാറ്ററിയാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകളും വിലയും അറിയാൻ തുടർന്ന് വായിക്കുക.

ടെക്നോ പോവ 3 സ്പെസിഫിക്കേഷനുകൾ

ടെക്നോ പോവ 3 സ്പെസിഫിക്കേഷനുകൾ

ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ ഉള്ള 6.9 ഇഞ്ച് എൽസിഡി ഡിസ്‌പ്ലെയുമായാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. 90 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ടെക്നോ പോവ 3 സ്മാർട്ട്ഫോണിലെ ഉയർന്ന റിഫ്രഷ് റേറ്റ് സുഗമമായ സ്‌ക്രോളിങിനും ഗെയിമിങിനും സഹായിക്കും.

ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?

ഹീലിയോ

ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി88 എസ്ഒസിയാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. രണ്ട് വേരിയന്റുകളിലാണ് ഫിലിപ്പീൻസിൽ ടെക്നോ പോവ 3 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിയ്ക്കുന്നത്. 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ എത്തുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് വേരിയന്റ് എത്തുന്നത്.

ട്രിപ്പിൾ ക്യാമറ സജ്ജീകരണം

ട്രിപ്പിൾ ക്യാമറ സജ്ജീകരണം

ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 50 മെഗാ പിക്സൽ പ്രൈമറി ക്യാമറ സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സംവിധാനത്തിന്റെ ഹൈലൈറ്റ്. 2 മെഗാ പിക്സൽ ശേഷിയുള്ള ഓക്സിലറി സെൻസറുകളും ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ഭാഗമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാ പിക്സൽ ശേഷിയുള്ള സെൽഫി ക്യാമറ സെൻസറും ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ് ഗാലക്സി എ53 5ജിട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ് ഗാലക്സി എ53 5ജി

ടെക്നോ

സ്റ്റീരിയോ സ്പീക്കറുകളും പവർ ബട്ടണിനുള്ളിൽ ഘടിപ്പിച്ച സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, എഫ്എം റേഡിയോ റിസീവർ എന്നിവയും ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന എച്ച്ഐഒഎസിലാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കരുത്തുറ്റ ബാറ്ററി

കരുത്തുറ്റ ബാറ്ററി

ശേഷി കൂടിയ ബാറ്ററി തന്നെയാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റ് ഫീച്ചറായി കമ്പനി അവതരിപ്പിക്കുന്നത്. 7,000 എംഎഎച്ച് ബാറ്ററിയാണ് ടെക്നോ പോവ 3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഒരു തവണ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ ടെക്നോ പോവ 3 സ്മാർട്ട്ഫോണിൽ ചാർജ് നിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

 

പോവ 3

25 വാട്ട് വരെ ചാർജിങ് സ്പീഡിനും ടെക്നോ പോവ 3 സ്മാർട്ട്ഫോൺ സപ്പോർട്ട് നൽകുന്നു. 33 വാട്ട് ചാർജർ ടെക്നോ പോവ 3 സ്മാർട്ട്ഫോണിനൊപ്പം ബോക്സിൽ ബണ്ടിൽ ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ചില മികച്ച ഫീച്ചറുകളും പുതിയ ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ബാറ്ററി ഡിപ്പാർട്ട്മെന്റിൽ കമ്പനി നൽകിയിരിയ്ക്കുന്നു.

റിവേഴ്സ് ചാർജിങ് ഫീച്ചർ

അതിൽ ഒന്നാണ് റിവേഴ്സ് ചാർജിങ് ഫീച്ചർ. ഈ ഫീച്ചർ ഉപയോഗിച്ച് മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യാൻ സാധിക്കും. 10 വാട്ട് വരെ ചാർജിങ് സ്പീഡും പുതിയ ടെക്നോ പോവ 3 സ്മാർട്ട്ഫോണിലെ റിവേഴ്സ് ചാർജിങ് ഫീച്ചർ ഓഫർ ചെയ്യുന്നു. സൂപ്പർ സേവിങ് മോഡും പുതിയ ടെക്നോ പോവ 3 സ്മാർട്ട്ഫോണിലെ സവിശേഷമായ ബാറ്ററി ഫീച്ചറുകളിൽ ഒന്നാണ്.

2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ

ടെക്നോ പോവ 3 വില വിവരങ്ങൾ

ടെക്നോ പോവ 3 വില വിവരങ്ങൾ

ടെക്നോ പോവ 3 സ്മാർട്ട്ഫോൺ മൂന്ന് കളർ വേരിയന്റുകളിലാണ് ഫിലിപ്പീൻസിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇലക്ട്രിക് ബ്ലൂ, ടെക് സിൽവർ, ഇക്കോ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഫിലിപ്പീൻസിൽ ലഭ്യമാകുന്നത്. നേരത്തെ പറഞ്ഞത് പോലെ ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഫിലിപ്പീൻസിൽ ലഭ്യമാകുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ.

ടെക്നോ പോവ 3

ഫിലിപ്പീൻസിൽ ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലായ 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനുള്ള ടെക്നോ പോവ 3 സ്മാർട്ട്ഫോണിന് 8,999 പിഎച്ച്പി ( ഏകദേശം 13,300 ഇന്ത്യൻ രൂപ ) ആണ് വില വരുന്നത്. ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് മോഡലായ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ മോഡലിന് 9,399 പിച്ച്പിയും ( ഏകദേശം 14,000 രൂപ ) ഫിലിപ്പീൻസിൽ വില വരുന്നു.

ഐഫോൺ 13 പ്രോ മാക്‌സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംഐഫോൺ 13 പ്രോ മാക്‌സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

ഇന്ത്യ ലോഞ്ച്

ഇന്ത്യ ലോഞ്ച്

ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് സംബന്ധിച്ച് ഇപ്പോൾ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ടെക്നോ ലക്ഷ്യം വയ്ക്കുന്ന വലിയ വിപണികളിൽ ഒന്നായതിനാൽ തന്നെ അധികം വൈകാതെ ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തും. ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി, വില തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
The Tecno Pova 3 is the latest smartphone from Chinese smartphone maker Tecno Mobiles. The company has just launched this new smartphone in the Philippines.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X