Home
Mobile

വമ്പന്മാരെ വിറപ്പിച്ച കൊമ്പൻ! കൊള്ളയില്ല, ഉള്ളത് കിടിലൻ ഫീച്ചറുകൾ; ടെക്നോയുടെ മാസ് ഫോണുകൾ വിൽപ്പനയ്ക്ക്

വൻ തുകയ്ക്ക് പ്രീമിയം സ്മാർട്ട്ഫോണുകൾ ഇറക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് വമ്പൻ തിരിച്ചടി നൽകി, ടെക്നോ അ‌ടുത്തിടെ അ‌വതരിപ്പിച്ച പോവ സീരീസിലെ പുത്തൻ സ്മാർട്ട്ഫോണുകളായ പോവ 5, പോവ 5 പ്രോ എന്നിവയുടെ വിൽപ്പന ഇന്ത്യയിലാരംഭിക്കുന്നു. ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക് 12 മുതലാണ് വിൽപ്പന തുടങ്ങുക.

സ്മാർട്ട്ഫോൺ വിപണിയിൽ വൺ തരംഗമുയർത്താൻ ശേഷിയോടെ പ്രീമിയം സ്മാർട്ട്ഫോണുകളോട് കിടപിടിക്കുന്ന ഫീച്ചറുകൾ വളരെ മാന്യമായ വിലയിൽ അ‌വതരിപ്പിക്കുന്നു എന്നതാണ് ഈ ടെക്നോ ഫോണുകളുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനോടകം ഇന്ത്യയിൽ വളർന്ന് പന്തലിച്ച പല സ്മാർട്ട്ഫോൺ ബ്രാൻഡുകളും കൂടിയവിലയ്ക്ക് നൽകുന്ന ഫീച്ചറുകളാണ് ടെക്നോ താങ്ങാനാകുന്ന നിരക്കിൽ അ‌വതരിപ്പിക്കുന്നത്.

വമ്പന്മാരെ വിറപ്പിച്ച കൊമ്പൻ! കൊള്ളയില്ല, ഉള്ളത് കിടിലൻ ഫീച്ചറുകൾ

അ‌ടുത്തിടെ 44,999 രൂപ വിലയിൽ ലോഞ്ച് ചെയ്ത ഒരു പ്രമുഖ ബ്രാൻഡിന്റെ ഫോൺ വാഗ്ദാനം ചെയ്യുന്ന പല ഫീച്ചറുകളും ടെക്നോയുടെ പുതിയ പോവ 5 പ്രോയിൽ ഉണ്ട്. എന്നാൽ ഈ ഫോൺ എത്തുന്നതാകട്ടെ വെറും 15,000 രൂപയിൽ താഴെ വിലയിലും. ഈ പ്രത്യേകത തിരിച്ചറിയുന്ന ജനം തങ്ങളുടെ ഫോണുകളെ ഏറ്റെടുക്കുമെന്ന് ടെക്നോ പ്രതീക്ഷിക്കുന്നുണ്ടാവാം.

ഈ മാസം ആദ്യമാണ് ടെക്നോ പോവ 5, പോവ 5 പ്രോ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇന്ന് മുതൽ ആമസോണിലൂടെ വിൽപ്പനയ്ക്ക് എത്തുന്ന പോവ 5 ആംബർ ഗോൾഡ്, മെച്ച ബ്ലാക്ക്, ഹുറിക്കൻ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും. 5 പ്രോ സിൽവർ ഫാന്റസി, ഡാർക്ക് ഇല്ല്യൂഷൻ കളർ ഓപ്ഷനുകളിലാണെത്തുന്നത്.

​ടെക്നോ പോവ 5 സ്മാർട്ട്ഫോൺ 11,999 രൂപ വിലയിലാണ് എത്തുന്നത്. പോവ 5 പ്രോയ്ക്ക് രണ്ട് വേരിയന്റുകൾ ഉണ്ട്. അ‌തിൽ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 14,999 രൂപയും 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ് വില.

വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് വിലയിൽ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ഫോണുകൾക്കും 1,000 രൂപ വീതം ഡിസ്കൗണ്ടും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ആണ് ടെക്‌നോ വാഗ്ദാനം ചെയ്യുന്നത്. വിൽപ്പന ആരംഭിക്കുന്നതോടനുബന്ധിച്ച് ഒരാഴ്ചത്തേക്കാകും ഈ ഡിസ്കൗണ്ട് ലഭ്യമാകുക. അ‌തിനിടെ നിലവിലുള്ള നിശ്ചിത സ്റ്റോക്ക് തീർന്നാൽ, തുടർന്നെത്തുന്ന ഫോണുകൾക്ക് ഡിസ്കൗണ്ട് വില ലഭ്യമാകാൻ സാധ്യതയില്ല.

ടെക്നോ പോവ 5 പ്രോയുടെ സവിശേഷതകൾ: 3D-ടെക്‌സ്ചർഡ് ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഒരു ആർക്ക് ഇന്റർഫേസാണ് ഇതിലുള്ളത്. അറിയിപ്പുകൾക്കും കോളുകൾക്കും സംഗീതത്തിനുമായി പിൻഭാഗത്ത് RGB ലൈറ്റ് ഗാമറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഇത് നത്തിങ് ഫോണുകളെ അ‌നുസ്മരിപ്പിക്കുന്നു. 120Hz റിഫ്രഷ് റേറ്റും 1080x2460 പിക്സൽ റെസല്യൂഷനുമുള്ള 6.78 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. NEG സംരക്ഷണവുമുണ്ട്.

വമ്പന്മാരെ വിറപ്പിച്ച കൊമ്പൻ! കൊള്ളയില്ല, ഉള്ളത് കിടിലൻ ഫീച്ചറുകൾ

ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ് ടെക്‌നോ പോവ 5 പ്രോയ്ക്ക് കരുത്തേകുന്നത്. ഒപ്പം 8 ജിബി റാമും ജോടിയാക്കിയിരിക്കുന്നു. 128GB, 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. ഇത്രയും മികച്ച ഒരു കോംബിനേഷൻ 15000 രൂപ വിലയിൽ കിട്ടുന്നു എന്നത് അ‌ത്ര ചെറിയകാര്യമല്ല.

ഇതേ ഫീച്ചറുകൾ മറ്റ് ബ്രാൻഡുകൾ നൽകുന്ന വില എത്രയെന്ന് പരിശോധിക്കുമ്പോഴാണ് ടെക്നോ മറ്റ് ബ്രാൻഡുകൾക്ക് എത്രത്തോളം വലിയ വെല്ലുവിളിയാണ് നൽകിയിരിക്കുന്നത് എന്ന് മനസിലാകുക. കാഴ്ചയിലും പ്രവർത്തനത്തിലും എതിരാളികളോട് കിടപിടിക്കുന്ന സജ്ജീകരണങ്ങൾ പോവ 5 പ്രോ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയാണ് ഈ ഡ്യുവൽ സിം 5ജി ഫോണിന്റെ പ്രവർത്തനം.

f/1.6 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറയും എഐ പിന്തുണയുള്ള സെക്കൻഡറി ക്യാമറയുമായിട്ടാണ് പോവ 5 പ്രോയുടെ വരവ്. പോർട്രെയ്റ്റുകൾക്കായി എൽഇഡി ഫ്ലാഷ് സജ്ജീകരണവും ഒരുക്കിയിരിക്കുന്നു. മികച്ച സെൽഫികൾക്കായി ഫ്രണ്ടിൽ 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയെയാണ് ഇതിലുള്ളത്.

ടെക്നോ പോവ 5 സവിശേഷതകൾ: ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G99 ചിപ്‌സെറ്റിനൊപ്പം 8ജിബി വരെ റാം, 6.78 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 50MP പ്രൈമറി ക്യാമറയുൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 8എംപി ഫ്രണ്ട് ക്യാമറ, 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകളുമായാണ് ഈ 5ജി ഫോണും എത്തുന്നത്.

More from GizBot

Best Mobiles in India

English summary
Tecno launches Pova 5 and Pova 5 Pro in India The sale will start from 12 noon on August 22 through Amazon. The Tecno Pova 5 smartphone is priced at Rs 11,999. Powa 5 Pro is priced at Rs 14,999 for the 8GB RAM + 128GB storage model and Rs 15,999 for the 8GB RAM + 256GB storage model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X