Home
Mobile

ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ വിപണി അട്ടിമറിക്കാൻ ടെക്നോ പോവ 5ജി വരുന്നു, ലോഞ്ച് ഫെബ്രുവരി 8ന്

കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ച് ജനപ്രീതി നേടിയ ബ്രാന്റായ ടെക്നോ പുതിയ 5ജി ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ടെക്നോ പോവ 5ജി എന്ന പേരിലാണ് പുതിയ ഫോൺ വരുന്നത്. ഫെബ്രുവരി 8നാണ് ടെക്നോ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോൺ ലോഞ്ച് ചെയ്യുന്നത്. കഴിഞ്ഞ വർഷം രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ച ഡിവൈസാണ് ഇത്. മറ്റ് ടെക്നോ ഫോണുകളെ പോലെ തന്നെ മികച്ച ഫീച്ചറുകൾ ഫോണിൽ പ്രതീക്ഷിക്കാം.

ടെക്നോ

ടെക്നോ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന വിവരം പുറത്ത് വിട്ടത്. ഈ സ്മാർട്ട്ഫോൺ ആമസോൺ വഴിയാണ് വിൽപ്പന നടത്തുന്നത് എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എൽപിഡിഡിആർ 5 റാമുമായി ജോടിയാക്കിയ ഡൈമെൻസിറ്റി 900 പ്രോസസറിന്റെ കരുത്തിലാണ് ടെക്നോ പോവ 5ജി പ്രവർത്തിക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, വലിയ ബാറ്ററി എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ടെക്നോ പോവ 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ടെക്നോ പോവ 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചത് പോലെ ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിൽ മൂന്ന് പിൻക്യാമറകളായിരിക്കും ഉണ്ടാവുക. 50 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി സെൻസറും മറ്റൊരു എഐ ലെൻസും ഉൾക്കൊള്ളുന്നതായിരിക്കും ഈ പിൻ ക്യാമറ സെറ്റപ്പ്. സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.95-ഇഞ്ച് ഫുൾ എച്ച്ഡി+ ( 1080 x 2460 പിക്സൽസ് ) ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. ഇത് ഡിവൈസിന്റെ പ്രധാന ആകർഷണമാകുമെന്ന കാര്യം ഉറപ്പാണ്.

ടെക്നോ പോവ

ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 900 എസ്ഒസിയാണ്. ഇതിനൊപ്പം 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി ഒരു പ്രത്യേക മൈക്രോഎസ്ഡി സ്ലോട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഇന്ന് മിക്ക ഫോണുകളിലും കാണുന്ന വെർച്വൽ റാം സപ്പോർട്ടും ഈ ഡിവൈസിൽ ടെക്നോ നൽകും. ഡിവൈസന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറ സെൻസറും നമ്മുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ബേസ്ഡ് ഹൈഒഎസ് 8.0ൽ ആയിരിക്കും ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സുരക്ഷയ്ക്കായി ഡിവൈസിൽ പവർബട്ടനൊപ്പം തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകും. ഈ സ്വിച്ച് പവർബട്ടനായി പ്രവർത്തിക്കുന്നതിനൊപ്പം ഫിങ്കർപ്രിൻ്റ് സെൻസറായും പ്രവർത്തിക്കും. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റായിരിക്കും ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. ബ്ലൂടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, വൈഫൈ 802.11 b/g/n, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ടെക്നോ പോവ 5ജി: ഇന്ത്യയിലെ വില

ടെക്നോ പോവ 5ജി: ഇന്ത്യയിലെ വില

ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിന്റെ കൃത്യമായ വില ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. എങ്കിലും ടെക്‌നോയുടെ ആദ്യത്തെ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുന്നത് 18000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയിൽ വിലയുമായിട്ടായിരിക്കും എന്ന് ട്രാൻസ്‌ഷൻ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വിലയും സവിശേഷതകളുമായി ഡിവൈസ് ഇന്ത്യയിൽ എത്തിയാൽ ജനപ്രീതി നേടുമെന്ന കാര്യം ഉറപ്പാണ്. ഈ വില വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റ് 5ജി ഡിവൈസുകൾക്ക് മികച്ച എതിരാളിയാവാൻ ടെക്നോയുടെ പുതിയ ഫോണിന് സാധിക്കും. ഷവോമി, ഓപ്പോ, വിവോ തുടങ്ങിയവയ്ക്ക് എതിരായി വെല്ലുവിളി ഉയർത്താൻ ടെക്നോയെ ഈ സ്മാർട്ട്ഫോൺ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Popular brand Tecno launches new 5G phone in India. The new phone is called Tecno Pova 5G. On February 8, Tecno will launch its first 5G phone in India. This is the device that was launched in the international market last year. Expect the best features in the phone as well as other Tecno phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X