നിറയെ ഫീച്ചറുകളുമായി ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ

|

കുറഞ്ഞ വിലയിൽ നിറയെ ഫീച്ചറുകൾ നൽകുന്ന സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ച് ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ ബ്രാന്റാണ് ടെക്നോ. ടെക്നോയുടെ പുതിയ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വർഷം രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ച ടെക്നോ പോവ 5ജി സ്മാർട്ട്ഫോണാണ് കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ ടെക്നോ പുറത്തിറക്കുന്ന ആദ്യ 5ജി സ്മാർട്ട്ഫോൺ കൂടിയാണ് പോവ 5ജി. മറ്റ് ടെക്നോ ഫോണുകളെ പോലെ തന്നെ മികച്ച ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ ടെക്നോ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

മീഡിയടെക്

മീഡിയടെക് ഡൈമെൻസിറ്റി 900 എസ്ഒസിയുടെ കരുത്തിൽ 8 ജിബി റാമുമായിട്ടാണ് ടെക്നോ പോവ 5ജി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ടെക്നോ പോവ 5ജിയിൽ ലഭ്യമാക്കിയിരിക്കുന്നു. സ്മാർട്ട്ഫോണിന്റെ പിൻ പാനലിൽ ജനപ്രിയ ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ ലോഗോയും ഫീച്ചർ ചെയ്തിരിക്കുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് ടെക്നോ പോവ 5ജിയിൽ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. 32 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും 183 മണിക്കൂർ മ്യൂസിക് പ്ലേബാക്കും ടെക്നോ പോവ 5ജി സ്‌മാർട്ട്‌ഫോണിൽ കമ്പനി ഓഫർ ചെയ്യുന്നു.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മിയെ ഫോണിനെ പിന്തള്ളി സംസങ് ഗാലക്സി എസ്22 അൾട്രാ ഒന്നാമത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മിയെ ഫോണിനെ പിന്തള്ളി സംസങ് ഗാലക്സി എസ്22 അൾട്രാ ഒന്നാമത്

ടെക്നോ പോവ 5ജി ഇന്ത്യയിലെ വിലയും ലഭ്യതയും
 

ടെക്നോ പോവ 5ജി ഇന്ത്യയിലെ വിലയും ലഭ്യതയും

ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ 19,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ഒറ്റ വേരിയന്റ് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നതും. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഈതർ ബ്ലാക്ക് കളർ ഓപ്ഷനിലാണ് സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്കെത്തുക. ടെക്നോ പോവ 5ജി ഫെബ്രുവരി 14 മുതൽ ആമസോണിലാണ് ലഭ്യമാകുക. ആമസോണിലൂടെ ടെക്നോ പോവ 5ജി വാങ്ങുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ടെക്നോ നൽകുന്നു. ടെക്നോ പോവ 5ജി സ്വന്തമാക്കുന്ന ആദ്യത്തെ 1,500 ഉപയോക്താക്കൾക്ക്, 1,999 രൂപ വിലയുള്ള പവർ ബാങ്ക് സൌജന്യമായി നൽകുന്നു.

ടെക്നോ പോവ 5ജി ഫീച്ചറുകൾ

ടെക്നോ പോവ 5ജി ഫീച്ചറുകൾ

ടെക്നോ പോവ 5ജി സ്മാർട്ട്‌ഫോൺ എച്ച്ഐഒഎസ് 8.0 സ്കിന്നിൽ ആൻഡ്രോയിഡ് 11 ഫീച്ചർ ചെയ്യുന്നു. 6.9 ഇഞ്ച് ( 1,080x2,460 പിക്‌സൽ ) ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ടെക്നോ പോവ 5ജിയുടെ പ്രധാന ഫീച്ചറുകളിൽ ഒന്ന്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും കമ്പനി ലഭ്യമാക്കിയിരിക്കുന്നു. 180 ഹെർട്‌സ് ടച്ച് സാംപ്ലിങ് റേറ്റും ടെക്നോ പോവ 5ജി സ്‌മാർട്ട്‌ഫോണിന്റെ പ്രത്യേകതയാണ്. മീഡിയടെക് ഡൈമൻസിറ്റി 900 എസ്ഒസിയാണ് ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം.

പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ പ്രീമിയം സ്മാർട്ട്ഫോണുകൾപ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ പ്രീമിയം സ്മാർട്ട്ഫോണുകൾ

5ജി സ്മാർട്ട്ഫോൺ

ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്ന മറ്റൊരു പ്രധാന സവിശേഷതയാണ് മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ. ഈ സാങ്കേതികവിദ്യ വഴി ഉപയോക്താക്കൾക്ക് ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ച്, ലഭ്യമായ റാം 11 ജിബി വരെ നീട്ടാൻ കഴിയുമെന്നും കമ്പനി പറയുന്നു. ഡ്യുവൽ സിം ( നാനോ ) സപ്പോർട്ടും ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

ടെക്നോ പോവ 5ജി

ടെക്നോ പോവ 5ജി ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫീച്ചർ ചെയ്യുന്നത്, 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും എഫ് / 1.6 അപ്പർച്ചർ ലെൻസും കൂടാതെ സെക്കൻഡറി, ടെർഷ്യറി ക്യാമറയും ക്വാഡ് ഫ്ലാഷും ഉൾപ്പെടുന്നു. എഫ് / 2.0 അപ്പേർച്ചർ ലെൻസും ഡ്യുവൽ ഫ്ലാഷും ഉള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിൽ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനാണ് നൽകിയിരിക്കുന്നത്. ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ ഉയർത്താൻ കഴിയും.

ടെക് വിപണിയെ ഞെട്ടിക്കാൻ സാംസങ്, ഗാലക്സി അൺപാക്ക്ഡ് ഇവന്റ് നാളെടെക് വിപണിയെ ഞെട്ടിക്കാൻ സാംസങ്, ഗാലക്സി അൺപാക്ക്ഡ് ഇവന്റ് നാളെ

4ജി

ടെക്നോ പോവ 5ജിയിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് വി5.0, ജിപിഎസ് സപ്പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നു. 6,000 എംഎഎച്ച് ബാറ്ററിയ്ക്കൊപ്പം 18 വാട്ട് ടൈപ്പ് സി ചാർജിങ് സപ്പോർട്ടും നൽകിയിരിക്കുന്നു. ഐപിഎക്സ്2 സ്പ്ലാഷ് റെസിസ്റ്റൻസ് ഫീച്ചറും ഫോണിൽ കൊണ്ട് വന്നിട്ടുണ്ട്. 172.82x78.24x9.07 എംഎം എന്നിങ്ങനെയാണ് ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിന്റെ അളവുകൾ.

Best Mobiles in India

English summary
Tecno is a popular smartphone brand that offers a wide range of low-cost, feature-packed smartphones. Tecno's new 5G smartphone has been launched in India. The company has launched the Tecno Pova 5G smartphone in India, which was launched in the international market last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X