ഇത് കൊള്ളാം! 6000mAh ബാറ്ററി, 12GB റാം, 256GB സ്റ്റോറേജ്... ടെക്നോ പോവ 6 പ്രോ 5ജി എത്തി
സ്മാർട്ട്ഫോൺ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഫീച്ചറുകളുമായി മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC 2024) പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി ടെക്നോ. കഴിഞ്ഞ വർഷത്തെ POVA 5 Proയുടെ പിൻഗാമിയായി ടെക്നോ പോവ 6 പ്രോ 5ജി (Tecno Pova 6 Pro 5G) എന്ന മോഡലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
12GB വരെ റാമും 12GB വെർച്വൽ റാമും ഈ 5ജി സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. കൂടാതെ മികച്ച നിരവധി ഫീച്ചറുകൾ ഈ ടെക്നോ ഫോണിലുണ്ട്. പിൻ കവറിൽ ഡൈനാമിക് ലൈറ്റ് ഇഫക്‌റ്റോടുകൂടിയ ഡൈനാമിക്-ഐ ഡിസൈൻ ആണ് ടെക്നോ പോവ 6 പ്രോ 5ജിയിൽ നൽകിയിരിക്കുന്നത്.

ടെക്നോ പോവ 6 പ്രോ 5ജിയുടെ പിൻപാനലിലെ 210 സിംഗിൾ പോയിൻ്റ് നിയന്ത്രിത MiniLED-കൾ റിംഗ് ആകൃതിയിലുള്ളതും പ്രൊപ്പല്ലർ ആകൃതിയിലുള്ളതുമായ ലൈറ്റ് ഇഫക്റ്റുകൾ സൃഷ്ടിക്കുന്നു. കോളുകൾ, പവർ സ്റ്റാറ്റസ്, ഗെയിമിങ് തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസരിച്ച് ഈ ലൈറ്റുകൾ സെറ്റ് ചെയ്യാൻ സാധിക്കും.
മിനുസമാർന്ന മിഡിൽ ഫ്രെയിമിനായി ഈ സ്മാർട്ട്ഫോണിൽ ടെക്നോയുടെ ആദ്യത്തെ P-NCVM ബോർഡറും വിരലടയാളം പതിയാത്തതും മികച്ചതും എന്നാൽ ശക്തവുമായ ഒരു അനുഭവം സൃഷ്ടിക്കുന്ന വിപുലമായ ലിത്തോഗ്രാഫി പ്രിസിഷൻ ടെക്‌നോളജി ടെക്‌സ്‌ചറും ഉപയോഗിക്കുന്നതായി കമ്പനി പറയുന്നു. ഡൈനാമിക്-ഐ ഡിസൈൻ ആണ് ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്.

ടെക്നോ പോവ 6 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2436 × 1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റുള്ള ഫുൾ HD+ അമോലെഡ് സ്‌ക്രീൻ, 2160Hz ഹൈ ഫ്രീക്വൻസി ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ.
മാലി G57 MC2 GPU ഉള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6080 6nm പ്രൊസസർ (ഡ്യുവൽ 2.4GHz കോർടെക്‌സ്-A76 + Hexa 2GHz Cortex-A55 CPU) ആണ് ടെക്നോ പോവ 6 പ്രോ 5ജിയിലുള്ളത്. 8GB (8GB വെർച്വൽ റാം) / 12GB LPDDR4x റാം (12GB വെർച്വൽ റാം) ഫീച്ചറുകളും ഉണ്ട്.
256GB ഇൻ്റേണൽ സ്റ്റോറേജും ടെക്നോ പോവ 6 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14 ഒഎസ് ആണ് ഇതിലുള്ളത്. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) ഫീച്ചറും ഉണ്ട്.

108എംപി മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഇതിൽ എഐ ക്യാമറ പിന്തുണയും ഡ്യുവൽ എൽഇഡി ഫ്ലാഷും ഉണ്ട്. ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 32എംപി ഫ്രണ്ട് ക്യാമറയും ടെക്നോ പോവ 6 പ്രോ 5ജിയുടെ പ്രത്യേകതയാണ്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, USB Type-C, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
70W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും 10W റിവേഴ്സ് ചാർജിംഗ് പിന്തുണയും ഉള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഈ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ 20 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 ശതമാനവും 50 മിനിറ്റിനുള്ളിൽ 100 ശതമാനവും ബാറ്ററി നിറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
നിലവിൽ എംഡബ്ലുസിയിൽ അവതരിപ്പിക്കപ്പെട്ട ഈ സ്മാർട്ട്ഫോൺ ഫെബ്രുവരി അവസാനത്തോടെ ഫിലിപ്പീൻസ്, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ ലോഞ്ച് ചെയ്യും. പ്രാരംഭ റിലീസിന് ശേഷം, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും ലഭ്യമാകും. വിവിധ രാജ്യങ്ങളിലെ ലോഞ്ചിനോട് അനുബന്ധിച്ച് മാത്രമേ ഈ 5ജി സ്മാർട്ട്ഫോണിന്റെ വില വെളിപ്പെടുത്തൂ.


Click it and Unblock the Notifications








