Home
Mobile

പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ

ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി + 70W ഫാസ്റ്റ് ചാർജർ ഫോൺ എന്നത് ഉൾപ്പെടെ മികച്ച ഒരുപിടി ഫീച്ചറുകളുമായി ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി ടെക്നോ പോവ 6 പ്രോ ( Tecno POVA 6 Pro ) ലോഞ്ച് ചെയ്തു.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന മൊ​ബൈൽ വേൾഡ് കോൺഗ്രസിലാണ് (MWC 2024) ടെക്നോ പോവ 6 പ്രോ ആദ്യമായി ലോഞ്ച് ചെയ്തത്. ഒരു മാസത്തിനിപ്പുറം ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ടെക്നോ ആരാധകർ ഏറെ സന്തോഷത്തിലാണ്. 20000 രൂപയിൽ താഴെ വിലയിലാണ് ഈ ഫോണെത്തിയിരിക്കുന്നത്.

ടെക്നോ പോവ 6 പ്രോ എത്തി, പറയാനേറെയുണ്ട്!

20000 രൂപയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് മാന്യമായ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ടെക്നോ ആരാധകരെയും സാധാരണക്കാരായ സ്മാർട്ട്ഫോൺ പ്രേമികളെയും സന്തോഷിപ്പിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 12GB വരെ റാമും 12GB വെർച്വൽ റാമും ഈ 5ജി സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

ടെക്നോ പോവ 6 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2436 × 1080 പിക്സലുകൾ) ഫുൾ HD+ അ‌മോലെഡ് സ്‌ക്രീൻ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2160Hz ഹൈ ഫ്രീക്വൻസി ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ എന്നിവയും ഈ ഫോൺ ഫീച്ചർ ചെയ്യുന്നു.

ടെക്നോ പോവ 6 പ്രോ എത്തി, പറയാനേറെയുണ്ട്!

മാലി G57 MC2 GPU ഉള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6080 6nm പ്രൊസസർ (ഡ്യുവൽ 2.4GHz കോർടെക്‌സ്-A76 + Hexa 2GHz Cortex-A55 CPU) ആണ് ടെക്നോ പോവ 6 പ്രോ 5ജിയുടെ കരുത്ത്. 12 ജിബി വരെ റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്.

12ജിബി വെർച്വൽ റാം ഫീച്ചർ കൂടി എത്തുന്നതിനാൽ പെർഫോമൻസ് മികവ് കൂടും. മികച്ച സ്റ്റോറേജ് ശേഷി ഒരുക്കാനായി മൈക്രോ എസ്ഡി കാർഡ് സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള HiOS 14 ഒഎസ് ആണ് ഇതിലുള്ളത്. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) ഫീച്ചറും ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ പോവ 6 പ്രോയിലുള്ളത്. ഇതിൽ, എൽഇഡി ഫ്ലാഷോടുകൂടിയ 108എംപി പ്രൈമറി ക്യാമറ, 2എംപി സെക്കൻഡറി സെൻസർ, എഐ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 32എംപി ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.

ടെക്നോ പോവ 6 പ്രോ എത്തി, പറയാനേറെയുണ്ട്!

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, USB Type-C, NFC തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, എന്നിവയും ടെക്നോ പോവ 6 പ്രോ വാഗ്ദാനം ചെയ്യുന്നു.

​ദൈർഘ്യമേറിയ ബാറ്ററി ശേഷിയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രത്യേകത. 70W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും 10W റിവേഴ്സ് ചാർജിംഗ് പിന്തുണയും ഉള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഈ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ 20 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 ശതമാനവും 50 മിനിറ്റിനുള്ളിൽ 100 ശതമാനവും ബാറ്ററി നിറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കോമറ്റ് ഗ്രീൻ, മെറ്റിയോറൈറ്റ് ഗ്രേ നിറങ്ങളിലാണ് ഈ ഫോൺ എത്തുന്നത്. ടെക്നോ പോവ 6 പ്രോയുടെ 8GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 19,999 രൂപയാണ് വില. 12GB+ 256GB വേരിയൻ്റിന്റെ വില 21,999 രൂപയാണ്. ഏപ്രിൽ 4ന് ഉച്ചയ്ക്ക് 12 മുതൽ ആമസോൺ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാം.

More from GizBot

Best Mobiles in India

English summary
Tecno Poa 6 Pro launched with India's first 6000mAh battery + 70W fast charger phone. This smartphone is powered by MediaTek Dementia 6080 chipset. This 5G smartphone offers up to 12GB of RAM and 12GB of virtual RAM. The base model of the Tecno Pova 6 Pro with 8GB RAM and 256GB storage is priced at Rs 19,999 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X