Home
Mobile

വില കുറഞ്ഞതും കൂടിയതുമുണ്ട്! ടെക്നോ പോവ 7 5G സീരീസിൽ രണ്ട് 'അൾട്ടിമേറ്റ്' ഫോണുകൾ ഇന്ത്യയിൽ എത്തി

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ തങ്ങളുടെ പോവ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ടെക്നോ പോവ 7 സീരീസിന്റെ (TECNO POVA 7 Series) ഭാഗമായി ടെക്നോ പോവ 7 5ജി (TECNO POVA 7 5G), ടെക്നോ പോവ 7 പ്രോ 5ജി (TECNO POVA 7 Pro 5G) എന്നിവയാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസർ കരുത്തിലാണ് ഈ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. ഡിസ്പ്ലേ, ക്യാമറ എന്നിവയിലാണ് ഈ ഫോണുകൾ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്.

കണക്ടിവിറ്റിക്കായി 5G++, VoWiFi ഡ്യുവൽ പാസ്, ഇന്റലിജന്റ് സിഗ്നൽ ഹബ് സിസ്റ്റം എന്നിങ്ങനെയുള്ള ചില ഫീച്ചറുകളും ഇതിലുണ്ട്. ഡെൽറ്റ ചിഹ്നത്തിൽ നിന്ന് (Δ) പ്രചോദനം ഉൾക്കൊണ്ട് ഈ ഫോണുകളിൽ ഡെൽറ്റ ഇന്റർഫേസ് വിത്ത് ലൈറ്റ് ഉൾപ്പെടുന്നു. കൂടാതെ മൾട്ടിലിംഗ്വൽ സപ്പോർട്ട്, AI കോൾ അസിസ്റ്റന്റ്, AI ഓട്ടോ ആൻസർ, AI വോയ്‌സ്‌പ്രിന്റ് നോയ്‌സ് സപ്രഷൻ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകൾ ഉൾപ്പെടുന്ന എല്ല AI-യും ഇതിലുണ്ട്.

 വില കുറഞ്ഞതും കൂടിയതുമുണ്ട്! ടെക്നോ പോവ 7 5G സീരീസ് ഇന്ത്യയിൽ എത്തി

ടെക്നോ പോവ 7 5Gയുടെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് (2460×1080 പിക്സലുകൾ) FHD+ ഫ്ലാറ്റ് LCD സ്ക്രീൻ, 900 nits വരെ HBM ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G615 MC2 GPU, 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ടെക്നോ പോവ 7 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15-ൽ ആണ് പ്രവർത്തനം. ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ടെക്നോ പോവ 7 5ജിയുടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.6 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 4K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട്- ഫേസിംഗ് ക്യാമറയും 4K 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, ഡോൾബി അറ്റ്‌മോസ്, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB Type-C, NFC എന്നിവയും ഇതിലുണ്ട്.

67.25×75.61×8.8mm വലിപ്പവും 207 ഗ്രാം ഭാരവുമാണ് ടെക്നോ പോവ 7 5ജിക്ക് ഉള്ളത്. 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. മാജിക് സിൽവർ, ഒയാസിസ് ഗ്രീൻ, ഗീക്ക് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്റ്റാന്റേർഡ് മോഡൽ വാങ്ങാൻ ലഭ്യമാണ്.

 വില കുറഞ്ഞതും കൂടിയതുമുണ്ട്! ടെക്നോ പോവ 7 5G സീരീസ് ഇന്ത്യയിൽ എത്തി

ടെക്നോ പോവ 7 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (1224 x 2720 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ ആണ് ഇതിലുള്ളത് (പോവ 7-ൽ FHD+ LCD സ്‌ക്രീനാണ്). 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഈ പ്രോ മോഡലിന്റെ ഡിസ്പ്ലേ ഫീച്ചറുകളായി എത്തുന്നു.

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ പ്രോ മോഡലിന്റെയും കരുത്ത്. മാലി-G615 MC2 ജിപിയു, 8GB LPDDR5 റാം, 8GB വെർച്വൽ റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിനൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള HiOS 15ൽ ആണ് പ്രവർത്തനം. ഒരു പ്രധാന ആൻഡ്രോയിഡ് അ‌പ്ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി നൽകും.

ടെക്നോ പോവ 7 പ്രോ 5ജിയിലും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം തന്നെയാണ് ഉള്ളത്. സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറയാണ് ( f/1.7 അപ്പേർച്ചർ) ഇതിലുള്ളത്. f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ- വൈഡ് ക്യാമറയും ഇതോടൊപ്പം എത്തുന്നു. LED ഫ്ലാഷ്, 4K 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണകളും ഉണ്ട്.

 വില കുറഞ്ഞതും കൂടിയതുമുണ്ട്! ടെക്നോ പോവ 7 5G സീരീസ് ഇന്ത്യയിൽ എത്തി

സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 4K 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണയും ടെക്നോ പോവ 7 പ്രോ 5ജിയിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, ഡോൾബി അറ്റ്മോസ്, പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്ന IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC എന്നീ കണക്ടിവിറ്റി ഫീച്ചറുകളും പ്രോ മോഡലിൽ ഉണ്ട്.

163.47×75.87×8.15mm വലിപ്പവും 195 ഗ്രാം ഭാരവുമാണ് ടെക്നോ പോവ 7 പ്രോ 5ജിക്ക് ഉള്ളത്. ഇത് 45W ഫാസ്റ്റ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ് പിന്തുണകളോടെ 6000mAh ബാറ്ററിയുമായി എത്തുന്നു. സെഗ്‌മെന്റിൽ ആദ്യമായിട്ടാണ് പ്രോ മോഡലിന് 30W വയർലെസ് ചാർജിംഗ് പിന്തുണ ലഭ്യമാകുന്നത് എന്ന് ടെക്നോ പറയുന്നു. ഡൈനാമിക് ഗ്രേ, നിയോൺ സിയാൻ, ഗീക്ക് ബ്ലാക്ക് നിറങ്ങളിൽ ഇത് വാങ്ങാനാകും.

 വില കുറഞ്ഞതും കൂടിയതുമുണ്ട്! ടെക്നോ പോവ 7 5G സീരീസ് ഇന്ത്യയിൽ എത്തി

വിലയും ലഭ്യതയും: ടെക്നോ പോവ 7 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB + 256GB വേരിയന്റിന് 15,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 12,999 രൂപ, 13,999 രൂപ വിലകളിൽ വാങ്ങാനാകും.

ടെക്നോ പോവ 7 പ്രോ 5Gയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 18,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമാണ് വില. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇത് യഥാക്രമം 16,999 രൂപ, 17,999 രൂപ വിലകളിൽ വാങ്ങാനാകുമെന്ന് കമ്പനി അറിയിച്ചു.

ഫ്ലിപ്പ്കാർട്ട് വഴിയാണ് ടെക്നോ പോവ 7, ടെക്നോ പോവ 7 പ്രോ 5ജി എന്നിവ വിൽപ്പനയ്ക്ക് എത്തുന്നത്. ജൂലൈ 10 മുതൽ വിൽപ്പന ആരംഭിക്കും, ലോഞ്ച് ഓഫറിന്റെ ഭാഗമായി പ്രമുഖ ബാങ്കുകളിൽ നിന്ന് 6 മാസം വരെ സൗജന്യ ഇഎംഐ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Tecno Pova 7 5G and Pova 7 Pro 5G have been launched in India. The 8GB + 128GB base variant of Tecno Pova 7 5G is priced at Rs 14,999 and the 8GB + 128GB base variant of Tecno Pova 7 Pro 5G is priced at Rs 18,999. As part of the launch offer, a discount of Rs 2000 will be available on these smartphones. The sale is via Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X