128GB, 256GB വേരിയന്റുകൾ തമ്മിൽ വെറും 500 രൂപയുടെ വ്യത്യാസം, ഒപ്പം വൻ വിലക്കുറവും! ടെക്നോ 5G ഫോൺ ദീപാവലി ഡീൽ
സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ സാധാരണക്കാർ പലരും കുറഞ്ഞ വില നോക്കി അടിസ്ഥാന മോഡൽ ആകും തെരഞ്ഞെടുക്കാറുള്ളത്. ബജറ്റ് വിലയിൽ എത്തുന്ന ഫോണുകൾ നോക്കിയാൽ മനസിലാകും, അവയുടെ വില പലപ്പോഴും 10000 രൂപയിൽ താഴെയാണെങ്കിൽ റാം, സ്റ്റോറേജ് എന്നിവ വളരെ കുറവായിരിക്കും. എന്നാൽ ഭാവിയിലേക്കുള്ള ഉപയോഗം മുൻ നിർത്തി ലഭ്യമായ ഏറ്റവും ഉയർന്ന സ്റ്റോറേജ് വേരിയന്റുതന്നെ വാങ്ങുന്നതാണ് നല്ലത്. പ്രധാന മോഡലുകളെല്ലാം 128ജിബി സ്റ്റോറേജ് വാഗ്ദാനം ചെയ്യാറുണ്ട്. എന്നാൽ ഏറ്റവും കുറഞ്ഞത് 256ജിബി സ്റ്റോറേജ് എങ്കിലും ലഭ്യമാകുന്ന വേരിയന്റ് തെരഞ്ഞെടുക്കുന്നത് ഒരു മികച്ച തീരുമാനമായിരിക്കും.
128ജിബി, 256ജിബി വേരിയന്റുകൾ തമ്മിൽ പലപ്പോഴും 1000, 2000 രൂപയുടെയൊക്കെ വ്യത്യാസമാണ് ഉണ്ടാകുക. എന്നാൽ അടിസ്ഥാന മോഡലിന്റെ വിലയെക്കാൾ വെറും 500 രൂപ മാത്രം അധികം നൽകിയാൽ 256ജിബി സ്റ്റോറേജ് വേരിയന്റ് ലഭ്യമാകുന്ന ഒരു സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബാങ് ദീപാവലി സെയിലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ടെക്നോ പോവ 7 സീരീസിലെ ടെക്നോ പോവ 7 പ്രോ 5ജി (Tecno Pova 7 Pro 5G) എന്ന സ്മാർട്ട്ഫോൺ ആണ് മികച്ച ഡിസ്കൗണ്ട് വിലയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്.
യഥാർഥ വിലയും പുതിയ വിലയും
ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ ടെക്നോ പോവ 7 പ്രോ 5Gയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 18,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഡിസ്കൗണ്ടിന് ശേഷം 128GB വേരിയന്റ് 17499 രൂപ വിലയിലും 256GB വേരിയന്റ് 17999 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതായത് ടെക്നോ പോവ 7 പ്രോ 5ജിയുടെ അടിസ്ഥാന മോഡലിന് 1500 രൂപയുടെയും ടോപ് വേരിയന്റിന് 2000 രൂപയുടെയും ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. അതിനാൽത്തന്നെ അടിസ്ഥാന മോഡലിൽ നിന്ന് വെറും 500 രൂപ വ്യത്യാസത്തിൽ എത്തുന്ന 256GB വേരിയന്റ് വാങ്ങുന്നതാണ് കൂടുതൽ ലാഭകരം.
ക്യാഷ്ബാക്ക്
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 750 രൂപ വരെ ക്യാഷ്ബാക്കും ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 16,749 രൂപ വിലയിലും ടോപ് മോഡൽ 17,249 രൂപ വിലയിലും വാങ്ങാൻ സാധിക്കും. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ വരുന്ന ഈ പ്രോ മോഡൽ 30W വയർലെസ് ചാർജിംഗ് പിന്തുണ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡൈനാമിക് ഗ്രേ, നിയോൺ സിയാൻ, ഗീക്ക് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വാങ്ങാനാകുക.
പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് 1.5K AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ, മാലി-G615 MC2 ജിപിയു, 8GB LPDDR5 റാം, 8GB വെർച്വൽ റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ( 1 ഒഎസ് അപ്ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതം), സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറ, 8MP അൾട്രാ- വൈഡ് ക്യാമറ, LED ഫ്ലാഷ്, 13MP ഫ്രണ്ട് ക്യാമറ, 4K 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്.
45W ഫാസ്റ്റ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ്, 6000mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC എന്നിവയാണ് ഇതിലെ ഫീച്ചറുകൾ. 163.47×75.87×8.15mm വലിപ്പവും 195 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.


Click it and Unblock the Notifications








