Home
Mobile

ഇതൊരു സംഭവം തന്നെ! ടെക്നോ പോവ കർവ് 2: 8000mAh ബാറ്റിയുള്ള ലോകത്തെ ഏറ്റവും സ്ലിം ആയ കർവ്ഡ് സ്ക്രീൻ 5G ​ഫോൺ

ടെക്നോ തങ്ങളുടെ പോവ സീരീസിലെ അ‌ടുത്ത സ്മാർട്ട്ഫോൺ ഫെബ്രുവരി 13 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. കഴിഞ്ഞ വർഷത്തെ പോവ കർവ് 5ജി മോഡലിന്റെ പിൻഗാമിയായി ടെക്നോ പോവ കർവ് 2 (TECNO POVA Curve 2 5G) എന്ന പുതിയ മോഡലാണ് എത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ഇന്ത്യയിലെ ലോഞ്ച് തിയതി കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് ഇതിന്റെ 'തിൻഫിനിറ്റ് പവർ' ആണ്.

എന്താണ് ടെക്നോ പോവ കർവ് 2 5ജിയുടെ തിൻഫിനിറ്റ് പവർ

വരാൻ പോകുന്ന ഈ ടെക്നോ സ്മാർട്ട്ഫോൺ 8,000mAh ബാറ്ററിയുമായിട്ടാണ് എത്തുക എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി പുറത്തുവന്നിരിക്കുന്നു. വെറും 7.42 മില്ലീമീറ്റർ മാത്രമാണ് ഈ ഫോണിന്റെ തിക്നെസ് എന്നതാണ് അ‌ത്. അ‌തായത് ഇത്ര വലിയ ബാറ്ററി ശേഷി ഉള്ളപ്പോഴും ഇത് മറ്റ് ​സ്മാർട്ട്ഫോണുകളെ അ‌പേക്ഷിച്ച് വളരെ സ്ലിം ആണ്.

8000mAh ബാറ്റിയുള്ള ലോകത്തെ ഏറ്റവും സ്ലിം ആയ കർവ്ഡ് സ്ക്രീൻ 5G ​ഫോൺ

ഉയർന്ന ബാറ്ററി ശേഷിയുണ്ടായിട്ടും ഫോണിന്റെ വലിപ്പം പരമാവധി കുറയ്ക്കാൻ ടെക്നോ ഏറെ ശ്രദ്ധിക്കുകയും അ‌തിന് അ‌നുസൃതമായ ഡി​സൈൻ വിജയകരമായി ഉണ്ടാക്കുകയും ചെയ്തു. ഈ പുതിയ ആർക്കിടെക്ചറിനെയാണ് ടെക്നോ "തിൻഫിനിറ്റ് പവർ" എന്ന് വിളിക്കുന്നത്. ഈ പവർ-ടു-സൈസ് അനുപാതമാണ് ഈ ടെക്നോ ഫോണിന്റെ മുഖ്യ ആകർഷണം.

8000mAh ബാറ്റിയുള്ള ലോകത്തെ ഏറ്റവും സ്ലിം ആയ കർവ്ഡ് സ്ക്രീൻ 5G ​ഫോൺ ആണ് ടെക്നോ പോവ കർവ് 2 5ജി എന്ന് കമ്പനി വിവരിക്കുന്നു. ഔദ്യോഗിക ടീസറുകൾ അനുസരിച്ച്, "2 ദിവസം തുടർച്ചയായി" നിലനിൽക്കാൻ കഴിവുള്ള 8,000mAh സെൽ പല സ്റ്റാൻഡേർഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളേക്കാളും സ്ലിം ആയിട്ടുള്ള ഒരു ബോഡിയിലേക്ക് പായ്ക്ക് ചെയ്യാൻ ഇതിൽ ടെക്നോയ്ക്ക് കഴിഞ്ഞിരിക്കുന്നു.

8000mAh ബാറ്റിയുള്ള ലോകത്തെ ഏറ്റവും സ്ലിം ആയ കർവ്ഡ് സ്ക്രീൻ 5G ​ഫോൺ

ഇത്ര വലിയ ബാറ്ററി ശേഷി ഉണ്ടായിട്ടും വെറും 195 ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം. "ബാറ്ററി മോൺസ്റ്റർ" ഫോണുകളുമായി ബന്ധപ്പെട്ടിരിക്കുന്ന കനത്ത ഭാരത്തെ ഇവിടെ ടെക്നോ ഒഴിവാക്കിയിരിക്കുന്നു. "സ്റ്റാർഷിപ്പ് ഇൻസ്പൈേർഡ് ഡിസൈൻ" ആണ് ഈ മോഡലിന് നൽകിയിരിക്കുന്നത് എന്ന് ടീസറുകളിൽ ടെക്നോ വെളിപ്പെടുത്തിയിരിക്കുന്നു.

പതിവായി കണ്ടുമടുത്ത ക്യാമറ ബമ്പുകളിൽ നിന്ന് മാറി, പുതിയ ത്രികോണാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് ടെക്നോ പോവ കർവ് 2 5ജിയിലുള്ളത്. പേരിൽ ഉള്ളത് പോലെ തന്നെ കർവ്ഡ് സ്ക്രീൻ ആണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്, ഇത് ഫോണിന്റെ തിക്നസ് മറയ്ക്കുന്നു.

മെറ്റാലിക് സിൽവർ, ഡീപ് ബ്ലാക്ക് ഉൾപ്പെടെയുള്ള കളർ ഓപ്ഷനുകളിൽ ടെക്നോ പോവ കർവ് 2 5ജി ലഭ്യമാകും. പത്തിലധികം 5G ബാൻഡുകളുടെ പിന്തുണ ഈ ഫോണിന് ഉണ്ടാകും. വെല്ലുവിളി നിറഞ്ഞ സിഗ്നൽ പരിതസ്ഥിതികളിൽ പോലും സ്ഥിരതയുള്ള നെറ്റ്‌വർക്ക് കണക്ഷനുകൾ നിലനിർത്താൻ കഴിയും വിധമാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

8000mAh ബാറ്റിയുള്ള ലോകത്തെ ഏറ്റവും സ്ലിം ആയ കർവ്ഡ് സ്ക്രീൻ 5G ​ഫോൺ

മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഒരു മിഡ്-റേഞ്ച് സ്മാർട്ട്ഫോണായിട്ടാകും ​ടെക്നോ പോവ കർവ് 2 5ജി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് ടീസറുകളിൽ നിന്ന് മനസിലാക്കാനാകുന്നത്. ഫെബ്രുവരി 13 ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോൾ ഈ ഫോണിനെ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസ് വ്യക്തമാകും.

Best Mobiles in India

English summary
The TECNO POVA Curve 2 5G will be the world's slimmest curved screen smartphone with an 8,000mAh battery. It will be launched in India on February 13. The phone will come with an 8,000mAh battery housed inside a chassis that is just 7.42 mm thick. The key feature of the POVA Curve 2 is its power-to-size ratio. TECNO calls this new architecture "Thinfinite Power".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X