Home
Mobile

വേൾഡ് ലെവലിൽ ഫെയ്മസ്! 8000mAh ബാറ്ററിയുള്ള ടെക്നോ 5G ഫോൺ വിൽപ്പന തുടങ്ങി

പോക്കോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ടെക്നോ പോവ കർവ് 2 5ജി (Tecno Pova Curve 2 5G) ഇന്ന് (20-2-2026) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും വലിയ രണ്ടാമത്തെ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ ആണിത്. ആഗോളതലത്തിൽ തന്നെ ഈ മോഡൽ പ്രശസ്തമാണ്. എങ്ങനെയെന്നാൽ, . 8,000mAh ബാറ്ററിയുള്ള ലോകത്തെ ഏറ്റവും സ്ലിം ആയിട്ടുള്ള കർവ്ഡ് സ്മാർട്ട്ഫോൺ ആണ് ഇത്. വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്ന 'തണ്ട്' ഉണ്ടെങ്കിലും ഒട്ടും 'തടി' ഇല്ല എന്നതാണ് ഈ ടെക്നോ സ്മാർട്ട്ഫോണിന്റെ ബ്യൂട്ടി എന്ന് ചുരുക്കം.

മിസ്റ്റിക് പർപ്പിൾ, സ്റ്റോം ടൈറ്റാനിയം, മെൽറ്റിംഗ് സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഇന്ന് (ഫെബ്രുവരി 20) ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട് വഴി, ടെക്നോ പോവ കർവ് 2 5ജി ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ 8GB + 128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയുമാണ് വില.

8000mAh ബാറ്ററിയുള്ള ടെക്നോ 5G ഫോൺ വിൽപ്പന തുടങ്ങി

ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും 3 / 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയിൽ 3000 രൂപ ക്യാഷ്ബാക്കും ടെക്നോ പോവ കർവ് 2 5ജിക്ക് ലഭ്യമാണ്. ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 26,499 രൂപ പ്രാരംഭ വിലയിൽ ഈ ടെക്നോ ഫോൺ വാങ്ങാനാകും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ലോഞ്ച് ഓഫർ ലഭ്യമാകുക.

'സ്റ്റാർഷിപ്പ് പ്രചോദിത' ഡിസൈൻ ആണ് കമ്പനി ഈ ഫോണിന് നൽകിയിരിക്കുന്നത്. SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് ഇതിലുണ്ട്, കൂടാതെ പൊടി, സ്പ്ലാഷ് പ്രതിരോധത്തിനുള്ള IP64 റേറ്റിങ്ങുമുണ്ട്. 33 മുതൽ 100% വരെ മികച്ച മൊബൈൽ സിഗ്നലും 60% ശക്തമായ വൈ-ഫൈയും വാഗ്ദാനം ചെയ്യുന്ന SE1 വൈ-ഫൈ എൻഹാൻസ്‌മെന്റ് ചിപ്പും ഉള്ള G1 സിഗ്നൽ എൻഹാൻസ്‌മെന്റ് ചിപ്പ് ഇതിലുണ്ട്.

8000mAh ബാറ്ററിയുള്ള ടെക്നോ 5G ഫോൺ വിൽപ്പന തുടങ്ങി

പ്രധാന ഫീച്ചറുകൾ

2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് ടെക്നോ പോവ കർവ് 2 5ജിയുടെ കരുത്ത്. 50MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ), 2MP സെക്കൻഡറി മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 2K 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, മാലി-G610 GPU, 8GB LPDDR5X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ടെക്നോ പോവ കർവ് 2 5ജിയിലുണ്ട്.

45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 8000mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (20 5G ബാൻഡുകൾ), ഡ്യുവൽ 4G എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162,68×77.15×7.42mm വലിപ്പവും 195 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

8000mAh ബാറ്ററിയുള്ള ടെക്നോ 5G ഫോൺ വിൽപ്പന തുടങ്ങി

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള HiOS 16-ൽ ആണ് പ്രവർത്തനം. Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, ഡോൾബി അറ്റ്മോസ്, ബോട്ടം-പോർട്ടഡ് സിംഗിൾ സ്പീക്കർ, ഡ്യുവൽ മൈക്രോഫോണുകൾ എന്നിവയും പോവ കർവ് 2 5ജിയിലുണ്ട്.

Best Mobiles in India

English summary
The Tecno Pova Curve 2 5G with an 8000mAh battery goes on sale in India starting today. It can be purchased via Flipkart. It is priced at Rs 27,999 for the 8GB + 128GB variant and Rs 29,999 for the 8GB + 256GB variant. As part of the launch offer, there is an instant bank discount of Rs 1,500 and a cashback of Rs 3,000 on 3/6 months no-cost EMI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X