5G ഫോൺ ഇഷ്ടമുള്ളവർക്ക് 8000mAh ബാറ്ററി സഹിതം പുത്തൻ ഫോൺ റെഡി! ടെക്നോ പോവ കർവ് 2 5G ഇന്ത്യയിൽ എത്തി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി ടെക്നോ ഒരു പുതിയ 5ജി ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നു. ടെക്നോയുടെ പോവ സീരീസിലെ ഏറ്റവും പുതിയ മോഡലായി ടെക്നോ പോവ കർവ് 2 5ജി (TECNO POVA Curve 2 5G) എന്ന മോഡലാണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 'സ്റ്റാർഷിപ്പ് പ്രചോദിത' ഡിസൈൻ ആണ് കമ്പനി ഈ ഫോണിന് നൽകിയിരിക്കുന്നത്. സ്ഥിരം കാണാറുള്ള ക്യാമറ ബമ്പുകളിൽ നിന്ന് മാറി ഒരു പുതിയ ത്രികോണാകൃതിയിലുള്ള, അസമമായ ക്യാമറ മൊഡ്യൂൾ ആണ് ഈ ഫോണിലുള്ളത്. ഇത് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് പോവ കർവ് 2 5ജിക്ക് നൽകുന്നു.
ലുക്കിൽ മാത്രമല്ല ബലത്തിലും ഈ ടെക്നോ ഫോൺ മോശമല്ല, SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് ഇതിലുണ്ട്, കൂടാതെ പൊടി, സ്പ്ലാഷ് പ്രതിരോധത്തിനുള്ള IP64 റേറ്റിങ്ങുമുണ്ട്. 8,000mAh ബാറ്ററി സഹിതം എത്തുന്നു എന്നാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും ഉയർന്ന ബാറ്ററി ശേഷികളിലൊന്നാണിത് (അടുത്തിടെ റിയൽമി 1,0001mAh ബാറ്ററിയുള്ള ഒരു ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു).

ഇത്ര വലിയ ബാറ്ററി ശേഷിയോടെ എത്തുമ്പോഴും സാധ്യമായ പരമാവധി സ്ലിം ബോഡി നിലനിർത്തുന്നു എന്നതാണ് ഈ ടെക്നോ ഫോണിനെ ആകർഷകമാക്കുന്ന മറ്റൊരു കാര്യം. മീഡിയടെക് ഡൈമെൻസിറ്റി 7100 പ്രോസസറാണ് പോവ കർവ് 2 5ജിയുടെ കരുത്ത്. 8GB വരെ റാമിന് പുറമേ 8GB വരെ വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്.
33 മുതൽ 100% വരെ മികച്ച മൊബൈൽ സിഗ്നലും 60% ശക്തമായ വൈ-ഫൈയും വാഗ്ദാനം ചെയ്യുന്ന SE1 വൈ-ഫൈ എൻഹാൻസ്‌മെന്റ് ചിപ്പും ഉള്ള G1 സിഗ്നൽ എൻഹാൻസ്‌മെന്റ് ചിപ്പ് ഇതിലുണ്ട്. 6.78 ഇഞ്ച് 1.5K 144Hz 3D കർവ്ഡ് AMOLED സ്‌ക്രീൻ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലടങ്ങുന്നു.

പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ കരുത്തിലാണ് ഇത് എത്തിയിരിക്കുന്നത്.
മാലി-G610 GPU, 8GB LPDDR5X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ടെക്നോ പോവ കർവ് 2 5ജിയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HiOS 16-ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് റേറ്റിങ് എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ), 2MP സെക്കൻഡറി മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ, 2K 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (20 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, ഡോൾബി അറ്റ്മോസ്, ബോട്ടം-പോർട്ടഡ് സിംഗിൾ സ്പീക്കർ, ഡ്യുവൽ മൈക്രോഫോണുകൾ എന്നീ ഫീച്ചറുകളും പോവ കർവ് 2 5ജിയിലുണ്ട്.
8000mAh ബാറ്ററി 45W ഫാസ്റ്റ് ചാർജിങ് പിന്തണയോടെ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മിസ്റ്റിക് പർപ്പിൾ, സ്റ്റോം ടൈറ്റാനിയം, മെൽറ്റിംഗ് സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 162,68×77.15×7.42mm വലിപ്പവും 195 ഗ്രാം ഭാരവും ടെക്നോ പോവ കർവ് 2 5ജിക്ക് ഉണ്ട്.
വിലയും ലഭ്യതയും
ടെക്നോ പോവ കർവ് 2 5ജിയുടെ 8GB + 128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും 3 / 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയിൽ 3000 രൂപ ക്യാഷ്ബാക്കും ലഭ്യമാകും. ഫെബ്രുവരി 20 മുതൽ ഫ്ലിപ്കാർട്ട് വഴി ഈ ടെക്നോ ഫോണിന്റെ വിൽപ്പനയാരംഭിക്കും.


Click it and Unblock the Notifications








