Home
Mobile

പ്രതീക്ഷയ്ക്ക് വകയുണ്ട്! ടെക്നോ പോവ കർവ് 2 ഫെബ്രുവരി 13ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ടെക്നോ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ പോകുന്നു. കഴിഞ്ഞ വർഷത്തെ പോവ കർവ് മോഡലിന്റെ പിൻഗാമിയായി ടെക്നോ പോവ കർവ് 2 (TECNO POVA Curve 2) എന്ന മോഡലാണ് എത്താൻ പോകുന്നത്. ഫെബ്രുവരി 13ന് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇത് ഒരു 5ജി സ്മാർട്ട്ഫോൺ മോഡൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ടെക്നോയുടേതായി ഏറ്റവും ഒടുവിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത് കഴിഞ്ഞ മാസം എത്തിയ ടെക്നോ സ്പാർക്ക് ഗോ 3 എന്ന മോഡൽ ആണ്.

ഒരു 5ജി സ്മാർട്ട്ഫോൺ ആണ് വരാൻ പോകുന്നത് എന്നായിരുന്നു ടെക്നോ സ്പാർക്ക് ഗോ 3യുടെ ലോഞ്ചിന് മുൻപ് ആരാധകർ പ്രതീക്ഷിച്ചത്, എന്നാൽ ബജറ്റ് വിലയിൽ ഒരു 4ജി സ്മാർട്ട്ഫോൺ ആണ് ടെക്നോ അ‌വതരിപ്പിച്ചത്, ബജറ്റ് വില എന്ന് പറയുമ്പോഴും അ‌തിന്റെ വിലയാകട്ടെ, 8,999 രൂപയും.

പ്രതീക്ഷയ്ക്ക് വകയുണ്ട്! ടെക്നോ പോവ കർവ് 2 ഫെബ്രുവരി 13ന് ഇന്ത്യയിൽ

വരാൻ പോകുന്ന ടെക്നോ പോവ കർവ് 2 മോഡലിനെപ്പറ്റി കമ്പനി കാര്യമായ ​ഡീറ്റെയിൽസ് പങ്കുവച്ചിട്ടില്ല. എന്നാൽ ഇത് കഴിഞ്ഞ തവണത്തെ ലോഞ്ച് പോലെയാകില്ല, അ‌തായത് വരാൻ പോകുന്നത് ഒരു 4ജി ഫോണായിരിക്കില്ല, 5ജി ഫോൺ തന്നെ ആണ്. ഓൺ​ലൈനുകളിൽ ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ എന്ന നിലയിൽ പല ലീക്ക് റിപ്പോർട്ടുകളും എത്തുന്നുണ്ട്.

സ്ലിം ബോഡിക്കൊപ്പം ബാറ്ററി ശേഷിക്കും കണക്റ്റിവിറ്റിക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു അ‌പ്ഗ്രേഡായിട്ടാണ് പുതിയ ടെക്നോ പോവ കർവ് 2 എത്തുക എന്നാണ് റിപ്പോർട്ട്. ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുള്ള ടെക്നോ പോവ കർവ് 5ജി മോഡലാണ്. അ‌തിന്റെ പിൻഗാമിയായതിനാൽ വരാൻ പോകുന്നതും 5ജി മോഡൽ തന്നെയാണ് എന്ന് കൂടുതൽ ശക്തമായി ഉറപ്പിക്കാം.

"ഡിസൈൻ 2.0" എന്ന് വിളിക്കുന്ന ഒരു പുതിയ ഡി​സൈൻ ടെക്നോ പോവ കർവ് 2 മോഡലിൽ കമ്പനി അ‌വതരിപ്പിക്കും. സ്റ്റാൻഡേർഡ് ലേഔട്ടുകളിൽ നിന്ന് വ്യതിചലിച്ച്, ഉപകരണം ബഹിരാകാശ പേടക എഞ്ചിനീയറിംഗിൽ നിന്ന് വിഷ്വൽ പ്രചോദനം ഉൾക്കൊള്ളുന്നു. ഇതിന്റെ പ്രധാന ഡി​സൈൻ ഘടകങ്ങളിൽ ത്രികോണാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ, സ്ലിം ഫോം ഫാക്ടർ, എർഗണോമിക്സ് എന്നിവ ഉൾപ്പെടുന്നു.

ത്രികോണാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ബഹിരാകാശ പേടകത്തിന്റെ ത്രസ്റ്ററുകളുടെ മാതൃകയിൽ നിർമ്മിച്ച ഒരു വ്യതിരിക്തമായ ക്യാമറ മൊഡ്യൂൾ ആണ്. സ്ലിം ഫോം ഫാക്ടറിന്റെ ഭാഗമായി ചേസിസ് അൾട്രാ- സ്ലിം ആയി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഇന്റേണൽ പാർട്സ് ഉൾക്കൊള്ളുമ്പോൾ ബൾക്ക് കുറയ്ക്കാൻ ഇത് ലക്ഷ്യമിടുന്നു.

എർഗണോമിക്സ് എന്നതിന്റെ ഭാഗമായി ഉപയോക്താവിന് കൂടുതൽ സ്വാഭാവിക ഗ്രിപ്പും മെച്ചപ്പെട്ട കൈകാര്യം ചെയ്യലും കിട്ടാൻ ഉദ്ദേശിച്ചുള്ള വൃത്താകൃതിയിലുള്ള ഡബിൾ കർവുകൾ ഈ ഫോണിന് ഉണ്ട്. ഈ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോസസർ, ബാറ്ററി ശേഷി, മറ്റ് ഫീച്ചറുകൾ എന്നിവയെപ്പറ്റി കമ്പനി വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല.

പ്രതീക്ഷയ്ക്ക് വകയുണ്ട്! ടെക്നോ പോവ കർവ് 2 ഫെബ്രുവരി 13ന് ഇന്ത്യയിൽ

വെല്ലുവിളി നിറഞ്ഞ സിഗ്നൽ പരിതസ്ഥിതികളിൽ പോലും സ്ഥിരതയുള്ള നെറ്റ്‌വർക്ക് കണക്ഷനുകൾ നിലനിർത്താൻ കഴിയും വിധമാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എപ്പോഴും ഓൺലൈൻ ആക്‌സസ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഇത് ഇഷ്ടപ്പെടും. മികച്ച ബാറ്ററി ശേഷിയും ഈ ഫോൺ അ‌വതരിപ്പിക്കും എന്നാണ് സൂചന.

Best Mobiles in India

English summary
The Tecno Pova Curve 2 will be launched in India on February 13. The new model comes as a successor to last year's Tecno Pova Curve model. The new smartphone is positioned as an upgrade that focuses on balancing battery endurance and connectivity with a low physical profile. The POVA Curve 2 introduces a new aesthetic language that the brand calls "Design 2.0".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X