നെറ്റ്വർക്ക് കവറേജ് കുറച്ച് കുറവാണേലും ഇവൻ അഡ്ജസ്റ്റ് ചെയ്യും; ടെക്നോ പോവ കർവ് 5G വിൽപ്പനയ്ക്കെത്തി
സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നെറ്റ്വർക്ക് തകരാർ. ടെലിക്കോം കമ്പനികളുടെ സിഗ്നൽ ശേഷി കുറവാണെങ്കിൽ കോളുകൾ വിളിക്കുന്നതിന് പോലും ബുദ്ധിമുട്ടുന്ന ഒരവസ്ഥ. എന്നാലിപ്പോൾ ടെക്നോ അടുത്തിടെ പുറത്തിറക്കിയ പോവ സീരീസിലെ പുതിയ സ്മാർട്ട്ഫോൺ ഈ പ്രശ്നത്തിന് പരിഹാരമായി നോ നെറ്റ്വർക്ക് കമ്യൂണിക്കേഷൻ ഫീച്ചർ സഹിതമാണ് എത്തിയത്. ടെക്നോ പോവ കർവ് 5ജി (Tecno Pova Curve 5G) എന്നായിരുന്നു ഈ സ്മാർട്ട്ഫോണിന്റെ പേര്. കഴിഞ്ഞ ആഴ്ച ടെക്നോ ഇന്ത്യയിൽ അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാനാകും.
ഒരുപാട് മികച്ച ഫീച്ചറുകളുമായി എത്തുന്ന ടെക്നോ പോവ കർവ് 5ജി 150000 രൂപയോട് അടുത്ത വിലയിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്. മറ്റ് സ്മാർട്ട്ഫോണുകളിൽ ഉള്ള ഫീച്ചറുകൾക്ക് പുറമേ, ഇന്ത്യയിലെ ആദ്യത്തെ 'നോ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ' ഫീച്ചർ ഈ ടെക്നോ ഫോൺ വാഗ്ദാനം ചെയ്യുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു.

നെറ്റ്വർക്ക് ദുർബലമായ സാഹചര്യങ്ങളിലും കോൾ ചെയ്യാൻ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം. നെറ്റ്വർക്ക് മോശമായ സാഹചര്യങ്ങളിൽ വൺ-ക്ലിക്ക് കോൾ ഫോർവേഡ്, 5G++ ഉള്ള 5G കാരിയർ അഗ്രഗേഷൻ, കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് ഒരു ഇന്റലിജന്റ് സിഗ്നൽ ഹബ് സിസ്റ്റം എന്നിവ ടെക്നോ പോവ കർവ് 5ജിയിൽ ഉണ്ട്.
ഫ്ലിപ്പ്കാർട്ട് വഴിയാണ് ടെക്നോ പോവ കർവ് 5ജി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇത് വാങ്ങാനാകുമെങ്കിലും 8GB മോഡൽ ആണ് ലഭ്യമാകുക. ടെക്നോ പോവ കർവ് 5Gയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8GB + 128GB വേരിയന്റിന് 16,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ടിൽ BOBCARD EMI ഓപ്ഷൻ ഉപയോഗിക്കുമ്പോൾ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ 10 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനും ഉണ്ട്. നിയോൺ സിയാൻ, മാജിക് സിൽവർ, ഗീക്ക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ആണ് ഈ ഫോൺ വാങ്ങാനാകുക.
ടെക്നോ പോവ കർവ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 144Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ 3D കർവ്ഡ് AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്.
1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് സജ്ജീകരിച്ചിട്ടുണ്ട്. ഗ്രാഫിക്സിനായി മാലി-G615 MC2 GPU ഉണ്ട്. 6GB / 8GB റാം, 128GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ടെക്നോ പോവ കർവ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് ക്യാമറ ( f/2.4 അപ്പേർച്ചർ), 4K 30fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 13MP ക്യാമറയും ഉണ്ട്. ഇത് 4K 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെ എത്തുന്നു.
IP64 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, ഡോൾബി അറ്റ്മോസ് തുടങ്ങിയ ഫീച്ചറുകളും ടെക്നോ പോവ കർവ് 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ആണ് ഈ ഫോണിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC, എന്നിവയാണ് ടെക്നോ പോവ കർവ് 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








