കൂപ്പൺ ഡിസ്കൗണ്ടുമായി ടെക്നോയുടെ 'കണക്ടിവിറ്റി സ്റ്റാർ'! പോവ കർവ് 5G ഇപ്പോൾ വിലക്കുറവിൽ വാങ്ങാം
ടെക്നോ തങ്ങളുടെ പോവ സീരീസിൽ കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ടെക്നോ പോവ കർവ് 5ജി (ECNO POVA Curve 5G). മികച്ച നിരവധി ഫീച്ചറുകൾ സഹിതം എത്തിയ ഈ സ്മാർട്ട്ഫോണിന് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് 1000 രൂപ കൂപ്പൺ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നു. ഇതുപയോഗിച്ച് ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും. ടെക്നോ പോവ കർവ് 5Gയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8GB + 128GB വേരിയന്റിന് 16,999 രൂപയുമാണ് ലോഞ്ച് വില.
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന 1000 രൂപ കൂപ്പൺ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 14999 രൂപ വിലയിൽ വാങ്ങാനാകും. കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകൾ വേറെയുമുണ്ട്. ഇവയ്ക്ക് പുറമേ 13550 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് ഈ ടെക്നോ പോവ 5ജി ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാൽ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡൽ, പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയ ശേഷമാകും അന്തിമ മൂല്യം നിശ്ചയിക്കുക എന്നത് ശ്രദ്ധിക്കുക. ടെക്നോയുടെ കണക്ടിവിറ്റി സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന സ്മാർട്ട്ഫോൺ ആണ് ടെക്നോ പോവ കർവ് 5ജി. കാരണം ഇതിൽ 5G++, VoWiFi ഡ്യുവൽ പാസ്, ഇന്റലിജന്റ് സിഗ്നൽ ഹബ് സിസ്റ്റം തുടങ്ങി മികച്ച കണക്ടിവിറ്റി ഉപയോക്താവിന് ഉറപ്പാക്കാൻ നിരവധി ഫീച്ചറുകൾ ഉണ്ട്.
ടെക്നോ പോവ കർവ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 144Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ 3D കർവ്ഡ് AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്.

1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ടെക്നോ പോവ കർവ് 5ജിയുടെ ഡിസ്പ്ലേ എത്തിയിട്ടുള്ളത്. മാലി-G615 MC2 GPU, 6GB / 8GB റാം, 128GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് ക്യാമറ ( f/2.4 അപ്പേർച്ചർ), 4K 30fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോവ കർവ് 5ജിയിൽ ടെക്നോ നൽകിയിരിക്കുന്നത്.
സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും പോവ കർവ് 5ജിയിലുണ്ട്. ഇത് 4K 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെ എത്തുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, ഡോൾബി അറ്റ്മോസ്, IP64 റേറ്റിങ് എന്നിവയും ടെക്നോ പോവ കർവ് 5ജി വാഗ്ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ആണ് ഈ ഫോണിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, NFC, 45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications