144Hz 3D കർവ്ഡ് AMOLED ഡിസ്പ്ലേ സഹിതം ടെക്നോ പോവ കർവ് 5ജി ഇന്ത്യയിൽ; വില വെറും 15999 രൂപ!
ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി ടെക്നോ പോവ കർവ് 5ജി (ECNO POVA Curve 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസർ കരുത്തിൽ എത്തുന്ന ഈ സ്മാർട്ട്ഫോൺ 15999 രൂപ പ്രാരംഭ വിലയിൽ മികച്ച ഫീച്ചറുകൾ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. 8GB വരെ റാമും 8GB വരെ വെർച്വൽ റാമും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 6.78 ഇഞ്ച് FHD+ 144Hz 3D കർവ്ഡ് AMOLED സ്‌ക്രീൻ അടക്കമുള്ള ഫീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്.
കണക്ടിവിറ്റിക്കായി അധികം ബുദ്ധിമുട്ടേണ്ടിവരില്ല എന്നതാണ് ഈ ഫോണിന്റെ ഒരു പ്രത്യേകതയായി കമ്പനി എടുത്തുകാണിക്കുന്നത്. 5G++, VoWiFi ഡ്യുവൽ പാസ്, ഇന്റലിജന്റ് സിഗ്നൽ ഹബ് സിസ്റ്റം തുടങ്ങി മികച്ച നെറ്റ്‌വർക്ക് എക്സ്പീരിയൻസ് ഉപയോക്താവിന് സമ്മാനിക്കാൻ നിരവധി ഫീച്ചറുകൾ ഇതിൽ ഉണ്ട്. സ്റ്റാർഷിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് ഇതിന് നൽകിയിരിക്കുന്നത്.

എല്ല എഐ (Ella AI) യുടെ സാന്നിധ്യമാണ് ടെക്നോ പോവ കർവ് 5ജിയുടെ മറ്റൊരു പ്രത്യേകത. മൾട്ടിലിംഗ്വൽ സപ്പോർട്ട്, AI കോൾ അസിസ്റ്റന്റ്, AI ഓട്ടോ ആൻസർ, AI വോയ്‌സ്‌പ്രിന്റ് നോയ്‌സ് സപ്രഷൻ എന്നിവയുൾപ്പെടെ നിരവധി AI ഫീച്ചറുകൾ ഇതിൽ അടങ്ങുന്നുണ്ട്.
ടെക്നോ പോവ കർവ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ 3D കർവ്ഡ് AMOLED സ്ക്രീൻ, 144Hz വരെ റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G615 MC2 GPU, 6GB / 8GB റാം, 128GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ടെക്നോ പോവ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അതിൽ സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് ക്യാമറ ( f/2.4 അപ്പേർച്ചർ), 4K 30fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്. ഇത് 4K 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെ എത്തുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ആണ് ഈ ഫോണിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, ഡോൾബി അറ്റ്മോസ്, ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് (IP64) എന്നിവയും ടെക്നോ പോവ കർവ് 5ജി വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC, 45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164.3×74.6×7.45mm വലിപ്പവും 188.5 ഗ്രാം ഭാരവും ഇതിനുണ്ട്.
ടെക്നോ പോവ കർവ് 5Gയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8GB + 128GB വേരിയന്റിന് 16,999 രൂപയുമാണ് വില. മാജിക് സിൽവർ, നിയോൺ സിയാൻ, ഗീക്ക് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. ജൂൺ 5 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഓൺലൈനായി ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. ഓഫ്‌ലൈൻ സ്റ്റോറുകളിൽ 8GB മോഡൽ ലഭ്യമാകും.


Click it and Unblock the Notifications








