സംഭവം സെറ്റാണ്! 144Hz 3D കർവ്ഡ് AMOLED ഡിസ്പ്ലേയുള്ള ടെക്നോ 5G ഫോണിന്റെ 2026-ലെ വില
ടെക്നോ ഇന്ത്യൻ വിപണിയിൽ വളരെ കുറച്ച് സ്മാർട്ട്ഫോണുകളേ പുറത്തിറക്കാറുള്ളൂ, എന്നാൽ അവയെല്ലാം ശ്രദ്ധേയമായ ഫീച്ചറുകളോടെയാകും എത്തുക. അത്തരത്തിൽ കഴിഞ്ഞ വർഷം മേയിൽ ടെക്നോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ടെക്നോ പോവ കർവ് 5ജി (ECNO POVA Curve 5G). 2026 എത്തിയതോടെ പല സ്മാർട്ട്ഫോണുകളുടെയും വിലയിൽ മാറ്റമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ ടെക്നോ 5ജി ഫോണിന്റെ 2026ലെ വിലയും ലഭ്യമാകുന്ന ഡിസ്കൗണ്ടും എന്തൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം. ഒപ്പം എന്തൊക്കെ ഫീച്ചറുകൾ ഇതിൽ ഉണ്ട് എന്നും പരിശോധിക്കാം.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ടെക്നോ പോവ കർവ് 5Gയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8GB + 128GB വേരിയന്റിന് 16,999 രൂപയുമായിരുന്നു വില. പിന്നീട് 8GB + 256GB വേരിയന്റ് കൂടി അവതരിപ്പിക്കപ്പെട്ടു. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയത്.

നിലവിൽ ടെക്നോ പോവ കർവ് 5ജിയുടെ അടിസ്ഥാന മോഡൽ യഥാർഥ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 8GB + 128GB വേരിയന്റിന്റെ വില 17999 രൂപയായി ഉയർന്നിട്ടുണ്ട്. ഇതിന്റെ 8GB + 256GB വേരിയന്റ് 19999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 5ശതമാനം ക്യാഷ്ബാക്ക് ഫ്ലിപ്പ്കാർട്ടിൽ ഈ ടെക്നോ ഫോണിന് ലഭ്യമാണ്. അതിനാൽ, നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമാകാൻ അവസരമുണ്ട്. മാജിക് സിൽവർ, നിയോൺ സിയാൻ, ഗീക്ക് ബ്ലാക്ക്, സൈബർ ഓറഞ്ച് എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇപ്പോൾ ഈ ഫോൺ വാങ്ങാനാകും.

കണക്ടിവിറ്റി കിങ് എന്ന് വിശേഷിപ്പിക്കാവുന്ന വിധം മികച്ച കണക്ടിവിറ്റി ഫീച്ചറുകൾ ടെക്നോ ഈ 5ജി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 5G++, VoWiFi ഡ്യുവൽ പാസ്, ഇന്റലിജന്റ് സിഗ്നൽ ഹബ് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിൽ ഉണ്ട്. എല്ല എഐ (Ella AI) യുടെ സാന്നിധ്യമാണ് ടെക്നോ പോവ കർവ് 5ജിയുടെ മറ്റൊരു പ്രത്യേകത.
പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ടെക്നോ പോവ കർവ് 5ജിയുടെ കരുത്ത്. 6.78 ഇഞ്ച് FHD+ 144Hz 3D കർവ്ഡ് AMOLED സ്‌ക്രീൻ ആണ് ഈ ഫോണിലുള്ളത്. 1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിനുണ്ട്.
സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് ക്യാമറ ( f/2.4 അപ്പേർച്ചർ), 4K 30fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

മാലി-G615 MC2 GPU, 6GB / 8GB റാം, 128GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








