Home
Mobile

ആ ക്യാമറയിലേക്ക് ഒന്ന് നോക്കിക്കേ... എന്നാ ഗ്ലാമറാ! തരംഗമാകാൻ ടെക്നോ പോവ കർവ് 5G

കുറഞ്ഞ വിലയിൽ മികച്ച ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ നിരാശപ്പെടേണ്ടിവരില്ല, ടെക്നോ തങ്ങളുടെ പോവ സീരീസിലെ പുതിയ സ്മാർട്ട്ഫോൺ മേയ് 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്, ഈ സ്മാർട്ട്ഫോൺ നിങ്ങളുടെ ആ ആഗ്രഹം നിറവേറ്റുന്ന വിധത്തിലുള്ള ഒന്നാണ് എന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ടെക്നോ പോവ കർവ് 5G (Tecno Pova Curve 5G) ഇന്ത്യയിൽ മേയ് 29ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

സ്റ്റാർഷിപ്പുകളുടെ എയറോഡൈനാമിക് രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബാക് പാനൽ ഡി​സൈൻ സഹിതമാണ് പുതിയ ടെക്നോ പോവ കർവ് 5ജി എത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കർവ്ഡ് AMOLED ഡിസ്‌പ്ലേ, AI- ഫീച്ചറുകൾ, ഡ്യുവൽ റിയർ ക്യാമറ എന്നീ ഫീച്ചറുകൾ ഇതിൽ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആ ക്യാമറയിലേക്ക് ഒന്ന് നോക്കിക്കേ...! തരംഗമാകാൻ ടെക്നോ പോവ കർവ് 5G

കൂടാതെ ഇന്ത്യയിലെ ആദ്യത്തെ നോ-നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ ശേഷിയും ഈ ടെക്നോ പോവ കർവ് 5ജിയിൽ ഉണ്ട് എന്ന് കമ്പനി അ‌വകാശപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം 20000 രൂപയോടടുത്ത വിലയിലാകും ഈ സ്മാർട്ട്ഫോൺ എത്തുക. ലോഞ്ചിന് ശേഷം ഇത് ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാനാകും എന്നകാര്യവും ഉറപ്പിക്കപ്പെട്ടിട്ടുണ്ട്.

ടെക്നോ പോർ കർവ് 5ജി ഡിസ്പ്ലേയിൽ മധ്യഭാഗത്ത് പഞ്ച്-ഹോൾ കട്ടൗട്ടും ഇടുങ്ങിയ ബെസലുകളുമായിട്ടാണ് വരുന്നത്. വലത് അറ്റത്ത് വോളിയം റോക്കറും പവർ ബട്ടണും ഉണ്ട്. പവർ ബട്ടണിന് തൊട്ടുപിന്നിൽ ഓറഞ്ച് നിറത്തിലുള്ള ആക്‌സന്റുകൾ കാണാം. റിയർ പാനലിൽ ഇടത് മൂലയിൽ ഓവൽ ആകൃതിയിൽ ഒരു മൊഡ്യൂളുണ്ട്, ഇതിൽ ഡ്യുവൽ ക്യാമറ സെൻസറുകളും ഒരു എൽഇഡി ഫ്ലാഷും കാണുന്നുണ്ട്.

ആ ക്യാമറയിലേക്ക് ഒന്ന് നോക്കിക്കേ...! തരംഗമാകാൻ ടെക്നോ പോവ കർവ് 5G

ക്യാമറ മൊഡ്യൂളിന് സമീപം '64MP OIS' എന്ന് നൽകിയിട്ടുണ്ട്. അ‌തിനാൽ ഇത് 64MP മെയിൻ ക്യാമറയും ഒഐഎസ് പിന്തുണയും സഹിതമാണ് എത്തുന്നത് എന്ന് ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം 'കർവ് 5G' ബ്രാൻഡിംഗും നൽകിയിട്ടുണ്ട് എന്ന് ടെക്നോ പങ്കുവച്ച ടീസർ വ്യക്തമാക്കുന്നു. പുറത്തുവന്ന ചിത്രങ്ങളിൽ ഗ്രേ/സിൽവർ, കറുപ്പ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ കാണപ്പെട്ടത്.

ഇന്ത്യയിലെ ആദ്യത്തെ 'നോ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ' ഫീച്ചർ ഈ ടെക്നോ ഫോൺ വാഗ്ദാനം ചെയ്യും എന്ന കമ്പനിയുടെ അ‌വകാശവാദം ഏറെ ശ്രദ്ധേയമാണ്. നെറ്റ്‌വർക്ക് ഇല്ലാതെ തന്നെ കോൾ ചെയ്യാൻ ഇത് അനുവദിക്കുന്നു എന്നതാണ് അ‌തിന് കാരണം. നെറ്റ്വർക്ക് മോശമായ സാഹചര്യങ്ങളിൽ വൺ-ക്ലിക്ക് കോൾ ഫോർവേഡ്, 5G++ ഉള്ള 5G കാരിയർ അഗ്രഗേഷൻ, കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് ഒരു ഇന്റലിജന്റ് സിഗ്നൽ ഹബ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

ആ ക്യാമറയിലേക്ക് ഒന്ന് നോക്കിക്കേ...! തരംഗമാകാൻ ടെക്നോ പോവ കർവ് 5G

നെറ്റ്‌വർക്ക് വേഗത കുറവായ ഒരു പ്രദേശത്ത് താമസിക്കുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നോ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ ഏറെ പ്രയോജനപ്രദമാണ്. എന്നാൽ ഈ ഫീച്ചറിന്റെ പ്രവർത്തനം എങ്ങനെയാണ് എന്ന് ടെക്നോ വിശദമാക്കിയിട്ടില്ല. ഇത് കൂടാതെ ടെക്നോയുടെ ഇൻ-ഹൗസ് വോയ്‌സ് അസിസ്റ്റന്റായ ELLA യുടെ സഹായത്തോടെ സർക്കിൾ-ടു-സെർച്ച്, AIGC പോർട്രെയ്റ്റ് 2.0, AI പ്രൈവസി ബ്ലറിംഗ് തുടങ്ങിയ AI ഫീച്ചറുകളും ഇതിലുണ്ട്.

ഈ സ്മാർട്ട്ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകളൊന്നും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അ‌തിനാൽ 20000 രൂപയോടടുത്ത വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർ ടെക്നോ പോവ കർവ് 5ജി ലോഞ്ച് ചെയ്യുന്ന മേയ് 29 വരെ കാത്തിരിക്കുന്നത് നല്ലതാണ്. ഒത്താൽ ഒരു കിടിലൻ ഫോൺ തന്നെ ഇതിലൂടെ സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
The company has officially confirmed that the Tecno Pova Curve 5G will be launched in India on May 29. The Tecno Pova Curve 5G comes with a back panel design inspired by the aerodynamic shape of starships. It will feature a curved AMOLED display, AI-features, and dual rear cameras including a 64MP main camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X