ടെക്നോ പോവ ബജറ്റ് ഗെയിമിംഗ് ഫോൺ ഇന്ത്യയിൽ ഡിസംബർ 4 ന് അവതരിപ്പിക്കും

|

കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് ഗെയിമിംഗ് സ്മാർട്ട്ഫോണാണ് ടെക്നോ പോവ. ഈ ഹാൻഡ്‌സെറ്റ് ഇതിനകം തന്നെ നിരവധി വിപണികളിൽ ഔദ്യോഗികമായി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ടെക്നോ ഇപ്പോൾ ഇന്ത്യൻ സ്മാർട്ഫോൺ പ്രേമികൾക്കായി ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ്. ഫ്ലിപ്കാർട്ടിന്റെ മൈക്രോസൈറ്റ് വിശദാംശങ്ങൾ അനുസരിച്ച്, ഡിസംബർ 4 ന് ടെക്നോ പോവ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് സ്ഥിതീകരിച്ചു. ഇന്ത്യയിൽ ഈ ഫോണിന്റെ വില ഏകദേശം 10,000 രൂപ വിലയ്ക്ക് പ്രതീക്ഷിക്കാം. ഫിലിപ്പീൻസിൽ പി 6,999 (ഏകദേശം 10,700 രൂപ) എന്ന വിലയ്ക്ക് ലഭ്യമാണ്. കൂടാതെ, ടെക്നോ പോവ മാജിക് ബ്ലൂ, സ്പീഡ് പർപ്പിൾ, ഡാസിൽ ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്നു.

 

ടെക്നോ പോവ സവിശേഷതകൾ

ടെക്നോ പോവ സവിശേഷതകൾ

ഒരു വലിയ ബാറ്ററി, ഗെയിമിംഗ്-സെൻട്രിക്ക് പ്രോസസർ എന്നിവ ഉൾപ്പെടുന്ന ആകർഷകമായ ചില സവിശേഷതകൾ ഈ ബജറ്റ് ഹാൻഡ്‌സെറ്റിനുണ്ട്. 3 ഡി മൾട്ടി-ലെയർ ഗ്രാഫൈറ്റ് വരുന്ന ഹീറ്റ്-ഡിസിപേഷൻ മെറ്റീരിയലാണ് ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന പ്രത്യേകത. ഈ സവിശേഷത വിപണിയിൽ വരുന്ന മറ്റു ചില മിഡ് റേഞ്ച് സ്മാർട്ഫോണുകൾക്കെതിരെ മത്സരിക്കാൻ ഈ ഹാൻഡ്‌സെറ്റിനെ സഹായിക്കും.

മീഡിയടെക് ഹീലിയോ ജി 80 SoC

ടെക്നോ പോവ 6.8 ഇഞ്ച് എച്ച്ഡി + ഡോട്ട്-ഇൻ ഡിസ്‌പ്ലേയ്ക്ക് 1600 x 720 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ വരുന്നു. 8 എംപി സെൽഫി ക്യാമറ നിർമ്മിക്കുന്നതിനായി പഞ്ച്-ഹോൾ കട്ട്ഔട്ടും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയുന്ന 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

റെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി, നോട്ട് 9 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുറെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി, നോട്ട് 9 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു

ടെക്നോ പോവ ക്യാമറ സവിശേഷതകൾ
 

18W ഡ്യുവൽ ഐസി ഫ്ലാഷ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 mAh ബാറ്ററിയാണ് ആൻഡ്രോയിഡ് 10ൽ പ്രവർത്തിപ്പിക്കുന്നത്. 10 മിനിറ്റ് ചാർജിൽ 20 മണിക്കൂർ വരെ മ്യൂസിക് പ്ലേയ്‌ബാക്ക് ചെയ്യുന്നതിനായുള്ള സമയം ലഭിക്കുമെന്ന്‌ കമ്പനി അവകാശപ്പെടുന്നു. 13 എംപി പ്രൈമറി ലെൻസ്, 2 എംപി സെക്കൻഡ് സെൻസർ, 2 എംപി തേർഡ് ലെൻസ്, എഐ എച്ച്ഡി ലെൻസ് എന്നിവയാണ് ടെക്‌നോ പോവയിൽ വരുന്ന ക്വാഡ് ക്യാമറ സെറ്റപ്പ്.

ടെക്നോ പോവ ബജറ്റ് ഗെയിമിംഗ് ഫോൺ ഇന്ത്യയിൽ

ഡ്യുവൽ 4 ജി വോൾട്ട്, ബ്ലൂടൂത്ത്, വൈ-ഫൈ, എഫ്എം റേഡിയോ, ഒടിജി, ജിപിഎസ്, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.185 ഗ്രാം ഭാരമാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്.

നോക്കിയ 2.4 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംനോക്കിയ 2.4 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Tecno Pova is the company's newest gaming-centered, affordable handset. In many markets, the device has already become official, and Tecno is now ready to unveil the device to the Indian masses.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X