ലോകത്തെ ഏറ്റവും സ്ലിം 5G ഫോൺ ഇതാ ഇന്ത്യയിൽ വിൽപ്പന തുടങ്ങിയിരിക്കുന്നു; വില 20000 രൂപയിൽ താഴെ!
ലോകത്തെ ഏറ്റവും സ്ലിം ആൻഡ് ലൈറ്റസ്റ്റ് സ്മാർട്ട്ഫോൺ എന്ന വിശേഷണവുമായി ടെക്നോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ടെക്നോ പോവ സ്ലിം 5ജി (TECNO POVA Slim 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ പ്ലാറ്റ്ഫോമുകളിൽ ടെക്നോ പോവ സ്ലിം 5ജി വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 5.95mm വരെ കനമുള്ള ഏറ്റവും സ്ലിം ആയിട്ടുള്ള കർവ്ഡ് സ്‌ക്രീൻ ആണ് ഈ 5G ഫോണിന് ഉള്ളത്. സ്കൈ ബ്ലൂ, സ്ലിം വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാൻ ലഭ്യമായിട്ടുള്ളത്.
വിലയും ലോഞ്ച് ഓഫറും
ടെക്നോ പോവ സ്ലിം 5G യുടെ സിംഗിൾ 8GB റാം +128GB സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയാണ് യഥാർഥ വില. ഇതേ വിലയിലാണ് ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ഇതിന് വിവിധ ബാങ്ക് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ആമസോണിൽ ഫെഡറൽ ബാങ്ക് കാർഡിന് 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഇത് 18499 രൂപ വിലയിൽ വാങ്ങാനാകും. മറ്റ് ബാങ്ക് കാർഡുകളിൽ ചിലതിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അത് പ്രയോജനപ്പെടുത്തിയാൽ 18999 രൂപ വിലയിൽ ഇത് വാങ്ങാനാകും.
സ്ലിം സ്മാർട്ട്ഫോൺ എന്നതിന് പുറമേ, AI ഫീച്ചറുകൾ, മികച്ച സിഗ്നൽ ശേഷി എന്നിവയും ടെക്നോ പോവ സ്ലിം 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 5G+ കാരിയർ അഗ്രഗേഷൻ, 4×4 MIMO, ഡ്യുവൽ സിം ഡ്യുവൽ ആക്റ്റീവ്, TÜV റൈൻലാൻഡ് ഹൈ നെറ്റ്‌വർക്ക് പെർഫോമൻസ് സർട്ടിഫിക്കേഷൻ എന്നിവ ഇതിലുണ്ട് എന്ന് ടെക്നോ വിശദീകരിക്കുന്നു.

ടെക്നോ പോവ സ്ലിം 5ജിയിലെ ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ടെക്നോ പോവ സ്ലിം 5ജിയുടെ കരുത്ത്. 6.78-ഇഞ്ച് (1224×2720 പിക്സൽസ്) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ സഹിതമാണ് ഈ ഫോൺ എത്തുന്നത്.
144Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ സഹിതമാണ് ടെക്നോ പോവ സ്ലിം 5ജിയുടെ ഡിസ്പ്ലേ എത്തിയിട്ടുള്ളത്. ആം മാലി-G57 MC2 GPU, 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15ൽ ആണ് പ്രവർത്തനം. 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഡ്യുവൽ LED ഫ്ലാഷ്, 2K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 13MP ഫ്രണ്ട് ക്യാമറയും ( f/2.0 അപ്പേർച്ചർ, 2K വീഡിയോ റെക്കോർഡിംഗ്) ടെക്നോ പോവ സ്ലിം 5ജിയിൽ ഉണ്ട്. ഡൈനാമിക് മൂഡ് ലൈറ്റ് ഡിസൈൻ സഹിതമാണ് ഈ ഫോൺ എത്തുന്നത്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G LTE, ഡോൾബി അറ്റ്മോസ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, മിലിട്ടറി ഗ്രേഡ് MIL-STD 810H പ്രൊട്ടക്ഷൻ, IP64 റേറ്റിങ്, 45W ഫാസ്റ്റ് ചാർജിംഗുള്ള 5160mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164.23×75.91×5.95mm വലിപ്പവും 156 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








