144Hz 3D കർവ്ഡ് AMOLED സ്‌ക്രീൻ ഉണ്ട്; ടെക്നോ പോവ സ്ലിം 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ ഇന്ത്യയിൽ തങ്ങളുടെ പോവ സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസർ കരുത്തിൽ ടെക്നോ പോവ സ്ലിം 5ജി (TECNO POVA Slim 5G) എന്ന മോഡൽ ആണ് കമ്പനി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചയിൽ തന്നെ ഏറെ വ്യത്യസ്തത തോന്നുന്ന ഒരു ഡിസൈൻ ആണ് ഈ സ്ലിം മോഡലിന് ടെക്നോ നൽകിയിരിക്കുന്നത്. സ്ലിം ബോഡി എന്നതാണ് പ്രധാന പ്രത്യേകതയായി എടുത്തുകാണിക്കപ്പെടുന്നത്. 5.95mm വരെ കനമുള്ള ഏറ്റവും സ്ലിം ആയിട്ടുള്ള കർവ്ഡ് സ്‌ക്രീൻ 5G ഫോണാണിത്.
മികച്ച ഡിസൈനിന് പുറമേ മികച്ച AI ഫീച്ചറുകൾ, മികച്ച സിഗ്നൽ ശേഷി എന്നിവയും ടെക്നോ പോവ സ്ലിം 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 5G+ കാരിയർ അഗ്രഗേഷൻ, 4×4 MIMO, ഡ്യുവൽ സിം ഡ്യുവൽ ആക്റ്റീവ്, TÜV റൈൻലാൻഡ് ഹൈ നെറ്റ്‌വർക്ക് പെർഫോമൻസ് സർട്ടിഫിക്കേഷൻ എന്നിവ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

ഡൈനാമിക് മൂഡ് ലൈറ്റ് ഡിസൈൻ, എല്ല AI, AI കോൾ അസിസ്റ്റന്റ്, AI റൈറ്റിംഗ്, AI ഇമേജ് എഡിറ്റിംഗ്, സർക്കിൾ ടു സെർച്ച്, പ്രൈവസി ബ്ലറിംഗ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ ടെക്നോ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു. മികച്ച പെർഫോമൻസിന് പിന്തുണ നൽകാനായി 8GB വരെ റാമിന് പുറമേ 8GB വരെ വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്.
ടെക്നോ പോവ സ്ലിം 5ജിയുടെ പ്രധാന ഫീച്ചറുകൾ
144Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (1224×2720 പിക്സൽസ്) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ടെക്നോ പോവ സ്ലിം 5ജിയുടെ കരുത്ത്. ആം മാലി-G57 MC2 GPU, 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്.
f/1.79 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, ഡ്യുവൽ LED ഫ്ലാഷ്, 2K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും (2K വീഡിയോ റെക്കോർഡിംഗ്) ടെക്നോ പോവ സ്ലിം 5ജിയിൽ ഉണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15ൽ ആണ് പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G LTE, Wi-Fi 6 802.11 ax (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.4, GNSS, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, ഡോൾബി അറ്റ്മോസ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഇതിലുണ്ട്.

മിലിട്ടറി ഗ്രേഡ് MIL-STD 810H പ്രൊട്ടക്ഷൻ, IP64 റേറ്റിങ്, 45W ഫാസ്റ്റ് ചാർജിംഗുള്ള 5160mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164.23×75.91×5.95mm വലിപ്പവും 156 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. സ്കൈ ബ്ലൂ, സ്ലിം വൈറ്റ്, കൂൾ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.
വിലയും ലഭ്യതയും
ലോകത്തെ ഏറ്റവും സ്ലിം ആൻഡ് ലൈറ്റസ്റ്റ് സ്മാർട്ട്ഫോൺ എന്നാണ് കമ്പനി ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്. ടെക്നോ പോവ സ്ലിം 5G യുടെ സിംഗിൾ 8GB റാം +128GB സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയാണ് വില. സെപ്റ്റംബർ 8 മുതൽ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട് വഴിയാണ് ഇത് വാങ്ങാൻ ലഭ്യമാകുക.


Click it and Unblock the Notifications