Home
Mobile

50എംപി ക്യാമറ, 5000എംഎഎച്ച് ബാറ്ററി ഉൾപ്പെടെ മികച്ച ഫീച്ചറുകളുമായി 12,999 വിലയിൽ ടെക്നോ സ്പാർക് 10 5ജി എത്തി

മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ലക്ഷങ്ങളും പതിനായിരങ്ങളുമൊന്നും ആവശ്യമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് 12,999 രൂപ വിലയിൽ ടെക്നോ സ്പാർക്ക് 10 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി. 13000 രൂപയിൽ താഴെ വിലയിലെത്തുന്ന ഈ 5ജി സ്മാർട്ട്ഫോൺ മികച്ച ഫീച്ചറുകളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല.

5ജിയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന മികച്ച ഒരു ഓപ്ഷനായാണ് ടെക്നോ സ്പാർക്ക് 10 5ജി എത്തിയിരിക്കുന്നത്. അ‌ടുത്തിടെ ടെക്നോ സ്പാർക്ക് 10 പ്രോയും കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മിക്ക റീട്ടെയിൽ സ്റ്റോറുകളിലും ടെക്നോ സ്പാർക്ക് 10 5ജി സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തും.

മികച്ച ഫീച്ചറുകളുമായി 12,999 വിലയിൽ ടെക്നോ സ്പാർക് 10 5ജി എത്തി

ഏപ്രിൽ 7 മുതൽ ആണ് ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകളിൽ ടെക്‌നോ സ്പാർക്ക് 10 5ജിയുടെ വിൽപ്പന ആരംഭിക്കുക. മെറ്റാ ബ്ലാക്ക്, മെറ്റാ ബ്ലൂ, മെറ്റാ വൈറ്റ് കളർ ഓപ്ഷനുകളിൽ എത്തുന്ന ടെക്‌നോ സ്പാർക്ക് 10 5ജി 4ജിബി റാം + 64ജിബി ഇന്റേണൽ സ്റ്റോറേജ് എന്ന ഒറ്റ കോൺഫിഗറേഷനിൽ മാത്രമാണ് ലഭ്യമാകുക.

എന്നാൽ, മെമ്മറി ഫ്യൂഷൻ റാം സാങ്കേതികവിദ്യയുടെ സഹായത്താൽ റാം 8 ജിബി വരെ വികസിപ്പിക്കാൻ കഴിയും, കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാനും കഴിയും. ഡ്യുവൽ നാനോ സിം പിന്തുണയുള്ള സ്പാർക് 10 5ജിയിൽ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1612) ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

90Hz റിഫ്രഷ് റേറ്റ്, 120Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുണ്ട്. 950 MHz ARm മാലി-ജി57 ജിപിയു ഉള്ള ഒക്ടാ-കോർ 7 എൻഎം മീഡിയടെക് ഡൈമൻസിറ്റി 6020 പ്രോസസറാണ് ടെക്‌നോ സ്പാർക്ക് 10 5ജിയുടെ പ്രവർത്തനങ്ങളുടെ കരുത്ത്. LPDDR4x റാമും യുഎഫ്എസ് 2.2 സ്റ്റോറേജും ഈ സ്മാർട്ട്ഫോണിലുണ്ട്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HiOS 12.6 ഒഎസിൽ ആണ് ടെക്നോ സ്പാർക് 10 5ജി പ്രവർത്തിക്കുന്നത്. 5ജി, വൈഫൈ 802.11 a/b/g/n/ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റ് ഓപ്ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിലുണ്ട്. 164.37mm x 75.45mm x 8.4mm ആണ് സ്പാർക് 10 5ജിയുടെ വലിപ്പം.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, എഐ സെൻസർ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ സ്പാർക്ക് 10 5ജി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. 50 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. എഐ പിന്തുണയുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും വാട്ടർഡ്രോപ്പ് നോച്ചിൽ നൽകിയിരിക്കുന്നു.

18W ഫ്ലാഷ് ചാർജ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ടെക്നോ സ്പാർക് 10 5ജിയിലുള്ളത്. ഫാസ്റ്റ് ചാർജർ 50 മിനിറ്റിനുള്ളിൽ ഉപകരണം 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു. കൂടാതെ ഹാൻഡ്‌സെറ്റിന് 39 ദിവസത്തെ സ്റ്റാൻഡ്‌ബൈ ബാറ്ററിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

ഇത്രയും കുറഞ്ഞ വിലയിൽ അ‌ത്യാവശ്യം എല്ലാ ഫീച്ചറുകളും മികച്ചരീതിയിൽ ടെക്നോ സ്പാർക് 10 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽത്തന്നെ 15,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ നിരയിൽ ശ്രദ്ധപിടിച്ചുപറ്റാൻ ഈ സ്മാർട്ട്ഫോണിന് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. മിതമായ വിലയ്ക്ക് എത്തുന്ന ഈ 5ജി സ്മാർട്ട്ഫോൺ സാധാരണക്കാരെയും 5ജിയിലേക്ക് ​കൈപിടിച്ചുയർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

More from GizBot

Best Mobiles in India

English summary
The Tecno Spark 10 5G smartphone has arrived in India at a price of Rs 12,999 with great features. The sale will start on April 7. The smartphone will be available in Meta Black, Meta Blue, and Meta White colour options. There will only be a 4GB RAM + 64GB storage variant. The RAM can be expanded up to 8 GB with the help of Memory Fusion RAM technology.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X