ഇനി ഫോൺ വാങ്ങാൻ വൈകിക്കേണ്ട! ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജി വൻ വില കുറവിൽ
പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായി അംഗീകരിക്കപ്പെട്ട ആമസോൺ ഇന്ത്യ ഫോണുകൾക്ക് മിക്കപ്പോഴും ചില പ്രത്യേക കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച്, ചില ഉത്സവങ്ങളും വിശേഷ ദിവസങ്ങളും വരുമ്പോൾ അധിക ഓഫറുകൾ നൽകുന്ന പതിവ് ആമസോണിന് ഉണ്ട്. നിലവിൽ, ടെക്‌നോ (Tecno) കമ്പനിയുടെ ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജി (TECNO Spark 20 PRO 5G) സ്മാർട്ട്ഫോൺ ആമസോണിൽ വൻ വില കുറവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ ഫോൺ MediaTek Dimensity 6080 ചിപ്‌സെറ്റ് പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത്.
അതെ, ടെക്‌നോ കമ്പനിയുടെ ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജി (TECNO Spark 20 PRO 5G) ഫോൺ ആമസോൺ ഇ-കൊമേഴ്‌സ് സൈറ്റിൽ ലഭ്യമാണ്. 20% നേരിട്ട് ഉള്ള കിഴിവിൽ ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജി ഫോൺ ഇപ്പോൾ വാങ്ങാൻ സാധിക്കും.

ഫോണിൻ്റെ 8 ജിബി +128 ജിബി സ്റ്റോറേജ് വേരിയൻ്റ് 15,999 രൂപയ്ക്ക് ഓഫറിൽ നൽകുന്നു. ഇതിന് പുറമെ, തിരഞ്ഞെടുത്ത ചില ബാങ്കുകളിൽ നിന്ന് മറ്റ് ഡിസ്കൗണ്ടുകളും ലഭിക്കും. ഫീച്ചറുകൾ വെച്ച് നോക്കുമ്പോൾ ഈ ഫോൺ ഈ ഓഫർ വിലയ്ക്ക് ലഭിക്കുന്നത് തികച്ചും ലാഭകരമാണ്.
ടെക്നോ കമ്പനിയുടെ ഈ 5ജി മൊബൈലിന് 5000 mAh ശേഷി ഉള്ള ബാറ്ററി ബാക്കപ്പ് ഓപ്ഷനും 33W ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ഉണ്ട്. കൂടാതെ, 108 മെഗാ പിക്സലിൻ്റെ മെയിൻ ക്യാമറയും ഫ്രണ്ടിൽ 8 മെഗാ പിക്സലിൻ്റെ സെൽഫി ക്യാമറയും ഉണ്ട്. ടെക്നോ സ്പാർക്ക് 20 പ്രോ 5ജി ഫോണിൻ്റെ മറ്റ് ഫീച്ചറുകളെ കുറിച്ച് കൂടുതൽ അറിയാൻ ലേഖനം തുടർന്ന് വായിക്കുക.
ടെക്നോ സ്പാർക്ക് 20 പ്രോ 5ജി സവിശേഷതകൾ: ടെക്നോ സ്പാർക്ക് 20 പ്രോ 5ജി ഫോണിന് 2400×1080 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേ ഉണ്ട്. 120Hz റിഫ്രഷ് റേറ്റ് ഓപ്ഷനും ഇതിൽ ഉൾപ്പെടുന്നു. നേരത്തെ പറഞ്ഞത് പോലെ ഇത് മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റ് പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസും ഫോൺ പിന്തുണയ്ക്കുന്നു.
കൂടാതെ, ടെക്നോ സ്പാർക്ക് 20 പ്രോ 5ജി ഫോൺ 8 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റുകളിൽ ലഭ്യമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം 8 ജിബി +128 ജിബി സ്റ്റോറേജ് വേരിയന്റിന് മാത്രമേ നിലവിൽ ഓഫർ ഉള്ളു. ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത, ഇതിന് ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമുണ്ട്. ആദ്യ ക്യാമറയ്ക്ക് 108 മെഗാ പിക്സൽ സെൻസർ ശേഷിയുണ്ട്.
ഫ്രണ്ടിൽ, അതിൻ്റെ സെൽഫികൾക്ക് ആയി 8 മെഗാ പിക്സൽ സെൻസർ ക്യാമറയാണ് നൽകിയിരിക്കുന്നത്. ടെക്നോ സ്പാർക്ക് 20 പ്രോ 5ജി ഫോണിന് 5000 mAh ശേഷിയുള്ള ബാറ്ററി ബാക്കപ്പ് സൗകര്യവും 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഉണ്ട്. ഡ്യുവൽ 4G VoLTE, Wi-Fi 6, GPS, USB Type-C, കൂടാതെ SD കാർഡ് വഴി 1 ടിബി വരെ എക്‌സ്‌റ്റേണൽ മെമ്മറി വികസിപ്പിക്കാനുള്ള ഓപ്ഷനും മറ്റ് കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








