സാധനം കൈയ്യിലുണ്ട്! ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജി സെയിൽ ഇന്ന് മുതൽ
കഴിഞ്ഞ രണ്ട് ആഴ്ചകളിൽ ആയി നിരവധി ഫോണുകളുടെ ലോഞ്ചിനാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. അതിൽ ടെക്‌നോയും ഇടം പിടിച്ചിട്ടുണ്ട്. ടെക്‌നോ (Tecno) അതിൻ്റെ സ്പാർക്ക് (Spark) സീരീസ് ലൈനപ്പിലേക്ക് മറ്റൊരു ഉപകരണം ചേർത്തുകൊണ്ട് ഇന്നലെ സ്പാർക്ക് 20 പ്രോ 5ജി ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പുതിയ സ്മാർട്ട്‌ഫോൺ അതിൻ്റെ മുൻഗാമിയേക്കാൾ കാര്യമായ അപ്‌ഗ്രേഡുകൾ കൊണ്ടുവന്നിട്ടുണ്ട്. മെച്ചപ്പെട്ട പ്രകടനവും മികച്ച ക്യാമറ ശേഷിയും 5ജി കണക്റ്റിവിറ്റിയും ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു.
ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജിയുടെ വിലയും ലഭ്യതയും ആദ്യം നോക്കാം. സ്പാർക്ക് 20 പ്രോ 5ജിയുടെ 8 ജിബി റാം/ 128 ജിബി സ്റ്റോറേജ് വേരിയൻ്റിന് 15,999 രൂപയും 8 ജിബി റാം/ 256 ജിബി സ്റ്റോറേജ് വേരിയൻ്റിന് 16,999 രൂപയുമാണ് വില. സ്റ്റാർട്രെയിൽ ബ്ലാക്ക്, ഗ്ലോസി വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

ഇന്ന് (ജൂലൈ 11) മുതൽ വിൽപ്പന ആരംഭിക്കും. കൂടാതെ ആമസോൺ പോലുള്ള വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇന്ത്യയിൽ ഉടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഉപകരണം ലഭ്യമാകും. നേരത്തെ വാങ്ങുന്നവർക്ക് ആകർഷകമായ ഇൻട്രൊഡക്ടറി ഓഫറും ടെക്‌നോ നൽകുന്നുണ്ട്. ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, യുപിഐ പേയ്‌മെൻ്റുകൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് ഉപഭോക്താക്കൾക്ക് 2,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
ഇനി ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജിയുടെ സ്പെസിഫിക്കേഷനുകൾ നോക്കാം. ആദ്യം ഫോണിന്റെ ഡിസ്പ്ലേയും ഡിസൈൻ സവിശേഷതകളും നോക്കാം. ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജിൽ 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2460x1080 പിക്‌സൽസ്) ഐപിഎസ് എൽസിഡി സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, എന്നിവ കൊണ്ട് സുഗമമായ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു.
ഡിസ്‌പ്ലേയ്ക്ക് 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 20.5:9 ആസ്പെക്ട് റേഷ്യോ, 91% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയും ഉണ്ട്. ഇത് ആഴത്തിലുള്ള കാഴ്ചാനുഭവം ഉറപ്പാക്കുന്നു. IP53 റേറ്റിംഗ് ഉപയോഗിച്ച് ആണ് ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ഇത് പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിനെ പ്രതിരോധിക്കും.
ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജിയുടെ പെർഫോമൻസും സോഫ്റ്റ്വെയറും ഏത് താരത്തിലാണ് എന്ന് നോക്കാം. MediaTek Dimensity 6080 ചിപ്‌സെറ്റും Mali-G57 MC2 ജിപിയുവും നൽകുന്ന ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജി ഫോൺ കാര്യക്ഷമമായ പ്രകടനത്തിനും ഗെയിമിംഗിനും ആയി സജ്ജീകരിച്ചിരിക്കുന്നു.
8 ജിബി റാം, എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന സ്റ്റോറേജ് ഓപ്‌ഷനുകൾ അതായത് 128 ജിബി അല്ലെങ്കിൽ 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന സ്റ്റോറേജ് എന്നിവയുമായി ആണ് സ്‌മാർട്ട്‌ഫോൺ വരുന്നത്. കൂടാതെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള HiOS 14 കസ്റ്റമൈസ് സ്‌കിന്നിൽ പ്രവർത്തിക്കുന്നു.
ഏത് ഫോണിന്റെ ആയാലും ക്യാമറ കഴിവുകൾ അറിയാനാണ് പലർക്കും കൂടുതൽ ആകാംഷ. ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജിയിൽ 108 മെഗാ പിക്സൽ പ്രൈമറി സെൻസർ, f/1.8 അപ്പേർച്ചർ ഹൈലൈറ്റ് ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവയാണ് സ്പോർട്സ് ചെയ്യുന്നത്.
2 മെഗാ പിക്സൽ ഡെപ്ത് സെൻസറും ഒരു ഓക്സിലറി ലെൻസും ഇതിനോടൊപ്പം ഉണ്ട്. പ്രൈമറി ക്യാമറ 30fpsൽ 1440p വരെ വീഡിയോ റെക്കോർഡിംഗിനെ സപ്പോർട്ട് ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ആയി, ഫോണിൽ 8 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
ബാറ്ററിയുടെയും ചാർജിംഗിന്റെയും കാര്യത്തിലേക്ക് വരുമ്പോൾ 33W ഫാസ്റ്റ് ചാർജിംഗും 10W റിവേഴ്സ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി ടെക്‌നോ സ്പാർക്ക് 20 പ്രോ 5ജിയെ ശക്തിപ്പെടുത്തുന്നു. ഈ സജ്ജീകരണം ഫോൺ ദിവസം മുഴുവനും ഉപയോഗിക്കാൻ സഹായിക്കുകയും ചാർജിംഗ് ചെയ്യണ്ട ആവശ്യമുള്ളപ്പോൾ വേഗത്തിൽ ചാർജ് ചെയ്യുകയും ചെയ്യുന്നു.
കണക്റ്റിവിറ്റിയും അധിക ഫീച്ചറുകളും: ഡ്യുവൽ സിം സപ്പോർട്ട്, 5ജി, 4ജി എൽടിഇ, വൈഫൈ 5, ബ്ലൂടൂത്ത് 5.3, ജിപിഎസ്, എഫ്എം റേഡിയോ എന്നിങ്ങനെ സമഗ്രമായ കണക്റ്റിവിറ്റി ഓപ്ഷനുകൾ സ്പാർക്ക് 20 പ്രോ 5ജിയിൽ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഡോൾബി അറ്റ്‌മോസോട് കൂടിയ സ്റ്റീരിയോ സ്പീക്കറുകൾ, 201 ഗ്രാം ഭാരമുള്ള 168.5 x 76.2 x 8.3 എംഎം കനം എന്നിവയും ഇതിൻ്റെ സവിശേഷതയാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








