Home
Mobile

കച്ചിത്തുറു തീപിടിക്കാൻ തീപ്പൊരി മതി! 5ജി ഫോൺ വിപണിയിൽ ആളിപ്പടരാൻ ടെക്നോ സ്പാർക്ക് 20 പ്രോ എത്തി

15000 രൂപ ബജറ്റിലുള്ള 5ജി സ്മാർട്ട്ഫോൺ വിപണിയിൽ താരമാകാൻ ലക്ഷ്യമിട്ട് ടെക്നോ തങ്ങളുടെ സ്പാർക്ക് സീരീസിലെ ടെക്നോ സ്പാർക്ക് 20 പ്രോ 5G (Tecno Spark 20 Pro 5G) എന്ന പുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്പാർക്ക് 10 പ്രോയുടെ പിൻഗാമിയായാണ് ടെക്നോ സ്പാർക്ക് 20 പ്രോയുടെ വരവ്. ചില കാര്യങ്ങളിൽ മുൻഗാമിയെ അ‌നുഗമിക്കുന്നുണ്ടെങ്കിലും ചിപ്സെറ്റിൽ അ‌ടക്കം ഒട്ടേറെ മാറ്റങ്ങളുമായിട്ടാണ് സ്പാർക്ക് 20 പ്രോയുടെ വരവ്. സ്പാർക്ക് 10 പ്രോയിലേതിന് സമാനമായി 6.78 ഇഞ്ച് സ്‌ക്രീൻ വലിപ്പം തന്നെയാണ് 20 പ്രോയിലുമുള്ളത്. എന്നാൽ സ്‌ക്രീൻ റെസലൂഷൻ HD+ പാനലിൽനിന്ന് FHD+ലേക്ക് കുതിച്ചു.

അ‌തേപോലെ റിഫ്രഷ് റേറ്റിലും മാറ്റമുണ്ട്. സ്പാർക്ക് 10 പ്രോയിൽ 90Hz റിഫ്രഷ് റേറ്റ് ആണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ 20 പ്രോയിൽ അ‌ത് 120Hz ആയി അപ്‌ഗ്രേഡുചെയ്‌തിരിക്കുന്നു. ചിപ്സെറ്റിന്റെ കാര്യത്തിലും ഉണ്ട് മാറ്റം. മുൻ മോഡലിൽ മീഡിയടെക് ഹീലിയോ G88 ചിപ്‌സെറ്റ് ആയിരുന്നു. പുതിയ മോഡലിൽ 5ജി പിന്തുണയോടെ, ഡിമെൻസിറ്റി 6080 ചിപ്സെറ്റ് ആണുള്ളത്.

5ജി ഫോൺ വിപണിയിൽ ആളിപ്പടരാൻ ടെക്നോ സ്പാർക്ക് 20 പ്രോ എത്തി

2023 ഡിസംബറിൽ പുറത്തിറക്കിയ 4G മോഡലിനേക്കാൾ പെർഫോമൻസ് അപ്‌ഗ്രേഡോടെ എത്തുന്നു എന്നതാണ് പുതിയ ടെക്നോ സ്പാർക്ക് 20 പ്രോ 5ജിയെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ മാസം ആഗോള വിപണികളിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്കും എത്തിയതോടെ ഇവിടുത്തെ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം വീണ്ടും ചൂടുപിടിക്കും. കാരണം താങ്ങാനാകുന്ന വിലയിലാണ് ഇത് ലോഞ്ച് ചെയ്തിരിക്കുന്നത്.

ടെക്നോ സ്പാർക്ക് 20 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,460x1,080 പിക്‌സൽ) ഐപിഎസ് എൽസിഡി സ്‌ക്രീൻ, 2460 X 1080 പിക്‌സൽ റെസലൂഷൻ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 20.5:9 ആസ്പക്ട്റേഷ്യോ, 91 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 396 പിപിഐ എന്നിവ ഇതിലുണ്ട്.

5ജി ഫോൺ വിപണിയിൽ ആളിപ്പടരാൻ ടെക്നോ സ്പാർക്ക് 20 പ്രോ എത്തി

മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്‌സെറ്റാണ് ഈ 5ജി ഫോണിന്റെ കരുത്ത്. ഗ്രാഫിക്‌സിനായി Mali-G57 MC2 GPU പിന്തുണയും ഉണ്ട്. 8 ജിബി റാമും 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14 ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ സ്പാർക്ക് 20 പ്രോയിൽ നൽകിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 108-മെഗാപിക്സൽ പ്രൈമറി ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസർ, ഒരു ഓക്സിലറി ലെൻസ് എന്നിവ അടങ്ങുന്നു. പ്രൈമറി ക്യാമറ 30fps ഉപയോഗിച്ച് 1440p വരെ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു. ഫ്രണ്ടിൽ 8എംപി സെൽഫി ക്യാമറയുമുണ്ട്.

ഡ്യുവൽ സിം, 5ജി, 4ജി എൽടിഇ, വൈഫൈ 5, ബ്ലൂടൂത്ത് 5.3, ജിപിഎസ് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. കൂടാതെ ഇത് 10 5G ബാൻഡുകളെ പിന്തുണയ്ക്കുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, IP53 റേറ്റിംഗ്, ഡോൾബി അറ്റ്‌മോസുള്ള സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

5ജി ഫോൺ വിപണിയിൽ ആളിപ്പടരാൻ ടെക്നോ സ്പാർക്ക് 20 പ്രോ എത്തി

33W വയർഡ് ചാർജിങ്, 10W റിവേഴ്സ് ചാർജിങ് എന്നിവയുടെ പിന്തുണയോടെ 5,000mAh ബാറ്ററിയും ഈ ഫോണിലുണ്ട്. സ്റ്റാർട്ട്‌ട്രെയിൽ ബ്ലാക്ക്, ഗ്ലോസി വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ടെക്നോ സ്പാർക്ക് 20 പ്രോയുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 15,999 രൂപയാണ് വില. 8GB+ 256GB വേരിയന്റ് 16,999 രൂപ വിലയിൽ എത്തുന്നു.

ജൂലൈ 11 മുതൽ ആമസോൺ വഴിയും വിവിധ ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകൾ വഴിയും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും. ലോഞ്ച് ഓഫർ എന്ന നിലയിൽ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലും യുപിഐ ഇടപാടുകളിലും 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ തുടക്കത്തിൽ തന്നെ ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ 2000 രൂപ ലാഭിക്കാം.

More from GizBot

Best Mobiles in India

English summary
Tecno Spark 20 Pro 5G launched in India. The 8GB+ 128GB base variant is priced at Rs 15,999 in India. The 8GB+ 256GB variant is priced at Rs 16,999. This 5G phone is powered by the MediaTek Dimensity 6080 chipset. The phone also has a 5,000mAh battery with support for 33W wired charging and 10W reverse charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X