Home
Mobile

ഇങ്ങനൊരു ലോഞ്ച് ഡീൽ മുമ്പ് കേട്ടിട്ടുണ്ടോ! 8999 രൂപയുടെ TECNO Spark 20C വാങ്ങാൻ 6,604 രൂപയുടെ ഓഫർ

സ്പാർക്ക് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ച് ടെക്നോ. സ്പാർക്ക് 20യുടെ തുടർച്ചയായി ടെക്നോ സ്പാർക്ക് 20സി (TECNO Spark 20C) എന്ന സ്മാർട്ട്ഫോൺ ആണ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. 6.6-ഇഞ്ച് HD+ ഡോട്ട്-ഇൻ ഡിസ്‌പ്ലേയുണ്ട്, 90Hz റിഫ്രഷ് റേറ്റ്, ഡൈനാമിക് പോർട്ട് സഹിതമാണ് ഈ ഫോണെത്തുന്നത്.

ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ഉപയോക്താക്കളെയാണ് ടെക്നോ സ്പാർക്ക് 20സിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ബജറ്റ് വിലയിൽ എത്തുമ്പോൾ തന്നെ, മികച്ച ഡിസ്കൗണ്ടും ആകർഷകമായ ലോഞ്ച് ഓഫറുകളും ടെക്നോ സ്പാർക്ക് 20സിക്ക് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ആരെയും ആകർഷിക്കുന്ന ലോഞ്ച് ഓഫറാണ് ഈ ഫോണിന് ഒരുക്കിയിരിക്കുന്നത്.

8999 രൂപയുടെ TECNO Spark 20C വാങ്ങാൻ 6,604 രൂപയുടെ ഓഫർ

ടെക്നോ സ്പാർക്ക് 20C സ്പെസിഫിക്കേഷനുകൾ: 90Hz റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 2.2 GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G36 12nm പ്രൊസസർ (IMG PowerVR GE8320 @ 680MHz GPU) ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക.

8GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 1TB വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നീ ഫീച്ചറുകളും ടെക്നോ സ്പാർക്ക് 20സി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള HiOS 13 ആണ് ഇതിലുള്ളത്. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) പിന്തുണയും ഉണ്ട്.

8999 രൂപയുടെ TECNO Spark 20C വാങ്ങാൻ 6,604 രൂപയുടെ ഓഫർ

50എംപി മെയിൻ ക്യാമറ, എഐ ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്, 8എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഈ ടെക്നോ ഫോണിലെ ക്യാമറ സജ്ജീകരണം. 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ഡിടിഎസ് സ്റ്റീരിയോ സൗണ്ട് ഇഫക്ട് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

18W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് + GLONASS, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് ടെക്നോ സ്പാർക്ക് 20സിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

10000 രൂപയിൽ താഴെ വിലയിൽ അ‌ത്യാവശ്യം മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അ‌തിനാൽത്തന്നെ അ‌ത്യാവശ്യം സ്മാർട്ട്ഫോൺ ഉപയോഗത്തിനായി കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കാണ് ഈ ഫോൺ ഉപകാരപ്പെടുക.

8999 രൂപയുടെ TECNO Spark 20C വാങ്ങാൻ 6,604 രൂപയുടെ ഓഫർ

ആൽപെൻഗ്ലോ ഗോൾഡ്, മിസ്റ്ററി വൈറ്റ്, ഗ്രാവിറ്റി ബ്ലാക്ക്, മാജിക് സ്കിൻ നിറങ്ങളിൽ ടെക്നോ സ്പാർക്ക് 20C ലഭ്യമാകും. ഈ ടെക്നോ സ്മാർട്ട്ഫോണിന്റെ സിംഗിൾ 8GB + 128GB മോഡലിന് 8,999 രൂപയാണ് വില. എന്നാൽ ലോഞ്ചിന്റെ ഭാഗമായി ചില ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആമസോൺ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാം.

തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 1,000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 7,999 രൂപയ്ക്ക് ഇത് വാങ്ങാൻ സാധിക്കും. കൂടാതെ 5,604 രൂപ ചെലവുവരുന്ന 23 OTT-കൾ ഉൾപ്പെടുന്ന OTTplay വാർഷിക സബ്‌സ്‌ക്രിപ്‌ഷനും ഇതിനൊപ്പം സൗജന്യമായി ലഭിക്കും. അ‌തായത് രണ്ട് ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ 8999 രൂപയുടെ ഫോൺ വാങ്ങുമ്പോൾ 6,604 രൂപ ഉപയോക്താവിന് ലാഭം കിട്ടുന്നു.

More from GizBot

Best Mobiles in India

English summary
Tecno Spark 20C launched in India. Its single 8GB + 128GB model is priced at Rs 8,999. But a discount of Rs 1,000 is available on selected bank cards. So you can buy it for Rs 7,999. It also comes with free OTTplay annual subscription that includes 23 OTTs worth Rs 5,604.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X