Home
Mobile

128GB സ്റ്റോറേജ് മോഡൽ 5G ഫോൺ 8999 രൂപയ്ക്ക് കിട്ടും, പക്ഷേ വാങ്ങുമ്പോൾ ഈ ഒരുകാര്യം ശ്രദ്ധിക്കണം

ബജറ്റ് വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർ ഇപ്പോഴും ഒരുപാടുണ്ട്. കുറഞ്ഞവിലയിൽ ഫോൺ വാങ്ങുമ്പോൾ ചില കാര്യങ്ങളിൽ ഉപയോക്താവ് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. വില കുറയ്ക്കാൻ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ പ്രധാനമായും ചെയ്യുന്നത് അ‌ടിസ്ഥാന മോഡലിന് സ്റ്റോറേജ് കുറയ്ക്കുക എന്നതാണ്. പലപ്പോഴും 64ജിബി സ്റ്റോറേജ് ഓപ്ഷനോടെയാകും പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ എന്ന അ‌വകാശവാദവുമായി എത്തുന്ന പല ഫോണുകളും ലഭ്യമാകുക. വിട്ടുവീഴ്ച ചെയ്യാൻ തയാറുള്ളവർക്ക് ഈ ഓപ്ഷൻ സ്വീകരിക്കാം. എന്നാൽ ദീർഘനാൾ ഉപയോഗം കൂടി മുൻനിർത്തി വാങ്ങുമ്പോൾ കഴിവതും ഉയർന്ന സ്റ്റോറേജ് ഓപ്ഷൻ തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോണുകളിൽ പലതിന്റെയും 128ജിബി സ്റ്റോറേജ് മോഡലുകൾക്ക് 10000 രൂപയോ അ‌തിന് മുകളിലോ വില വരും. എന്നാൽ മുൻപ് ലോഞ്ച് ചെയ്യപ്പെട്ട മോഡലുകൾ വില കുറയുമ്പോൾ 128ജിബി സ്റ്റോറേജ് മോഡൽ 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കാറുണ്ട്. അ‌ത്തരത്തിൽ ബജറ്റ് 5ജി ഫോൺ തേടുന്നവർക്ക് ഇപ്പോൾ ലഭ്യമായ ഓപ്ഷനുകളിലൊന്നാണ് ടെക്നോ സ്പാർക്ക് 30C 5ജി (Tecno Spark 30C 5G).

128GB മോഡൽ 5G ഫോൺ 8999 രൂപയ്ക്ക്, പക്ഷേ ഒരുകാര്യം ശ്രദ്ധിക്കണം!

ടെക്നോ സ്പാർക്ക് 30C 5ജിയുടെ 128ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 8999 രൂപ വിലയിൽ വാങ്ങാൻ അ‌വസരമുണ്ട്. എന്നാൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ഇത് ഒരു വർഷം പഴക്കമുള്ള സ്മാർട്ട്ഫോൺ ആണ് എന്നതാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ടെക്നോ സ്പാർക്ക് 30C 5ജിയുടെ 4GB + 64GB അ‌ടിസ്ഥാന മോഡലിന് 9999 രൂപയും 4GB + 128GB മോഡലിന് 10,499 രൂപയുമായിരുന്നു വില. ഫ്ലിപ്പ്കാർട്ടിൽ ഇത് 9,499 രൂപ ബജറ്റിൽ വാങ്ങാൻ കഴിഞ്ഞ ദിവസം വരെ ലഭ്യമായിരുന്നുവെങ്കിലും ഇപ്പോൾ സ്റ്റോക്ക് തീർന്നിരിക്കുന്നു.

128GB മോഡൽ 5G ഫോൺ 8999 രൂപയ്ക്ക്, പക്ഷേ ഒരുകാര്യം ശ്രദ്ധിക്കണം!

എന്നാൽ ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവിൽ ടെക്നോ സ്പാർക്ക് 30c 5ജി ഇപ്പോൾ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. ആമസോണിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 9999 രൂപ വിലയിലും 128ജിബി വേരിയന്റ് 10499 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. രണ്ട് വേരിയന്റിനും 1500 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

ലഭ്യമായ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 8499 രൂപ വിലയിലും 128ജിബി മോഡൽ 8999 രൂപ വിലയിലും സ്വന്തമാക്കാനാകും. നേരത്തെ പറഞ്ഞതുപോലെ ദീർഘകാല ഉപയോഗം മുൻ നിർത്തി വാങ്ങുമ്പോൾ 128ജിബി സ്റ്റോറേജ് വേരിയന്റാണ് കൂടുതൽ ലാഭകരം. 9000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

6.67 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ, ആം മാലി-G57 MC2 ജിപിയു, 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള HiOS 14.

128GB മോഡൽ 5G ഫോൺ 8999 രൂപയ്ക്ക്, പക്ഷേ ഒരുകാര്യം ശ്രദ്ധിക്കണം!

ഡ്യുവൽ റിയർ ക്യാമറ (സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ, AI സെക്കൻഡറി ലെൻസ്), ട്രിപ്പിൾ-എൽഇഡി ഫ്ലാഷ്, ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 8MP ഫ്രണ്ട് ക്യാമറ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 18W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. മിഡ്‌നൈറ്റ് ഷാഡോ, അറോറ ക്ലൗഡ്, അസൂർ സ്കൈ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Tecno Spark 30C 5G 128GB storage variant can be purchased for Rs 8,999. When it was launched in India, its 4GB + 64GB model was priced at Rs 9,999 and the 4GB + 128GB model was priced at Rs 10,499. Now, on Amazon, its base model is listed at Rs 9,999 and the 128GB variant is listed at Rs 10,499. There is a discount of Rs 1,500 on both the variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X