Home
Mobile

അ‌റിഞ്ഞിട്ട പേര് തന്നെ, 'ഇത് സാധനം ചുമ്മാ തീ'! ടെക്നോ സ്പാർക്ക് 30C 5G ഇന്ത്യയിൽ

ഇന്ത്യയിലെ ബജറ്റ് 5ജി സ്മാർട്ട്ഫോൺ വിപണിയിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ട് ടെക്നോ പുത്തൻ സ്മാർട്ട്ഫോണുമായി രംഗത്ത്. കുറഞ്ഞ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് സന്തോഷം പകർന്ന് ടെക്നോ സ്പാർക്ക് 30C 5G (TECNO Spark 30C 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബജറ്റ് വിലയിൽ ആണ് എത്തുന്നത് എങ്കിലും ഒരു സ്മാർട്ട്ഫോൺകൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ വെടിപ്പായി നിർവഹിക്കാൻ കഴിയും വിധത്തിലാണ് ടെക്നോ ഈ 5ജി സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്ത് അ‌വതരിപ്പിച്ചിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ് സഹിതം 6.67-ഇഞ്ച് ഡോട്ട്-ഇൻ HD+ ഡിസ്‌പ്ലേയും ഡൈനാമിക് പോർട്ട് ഫീച്ചറും ഇതിലുണ്ട്.

ടെക്നോ സ്പാർക്ക് 30C 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് സഹിതമാണ് ഈ ഡിസ്പ്ലേ എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയം. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

'ഇത് സാധനം ചുമ്മാ തീ'! ടെക്നോ സ്പാർക്ക് 30C 5G ഇന്ത്യയിൽ

ആം മാലി-G57 MC2 ജിപിയു, 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള HiOS 14 ൽ ആണ് ടെക്നോ സ്പാർക്ക് 30സി 5ജിയുടെ പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ ടെക്നോ നൽകിയിരിക്കുന്നത്. അ‌തിൽ സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ, AI സെക്കൻഡറി ലെൻസ്, ട്രിപ്പിൾ-എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 8MP ക്യാമറയും നൽകിയിട്ടുണ്ട്.

'ഇത് സാധനം ചുമ്മാ തീ'! ടെക്നോ സ്പാർക്ക് 30C 5G ഇന്ത്യയിൽ

സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, പൊടി- സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-C, NFC തുടങ്ങിയ ഫീച്ചറുകളും ടെക്നോ സ്പാർക്ക് 30c 5ജി വാഗ്ദാനം ചെയ്യുന്നു.

18W ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ടെക്നോ സ്പാർക്ക് 30C 5ജിയിൽ ഉള്ളത്. ഈ ഫോണിന് 165 x 77 x 8 മിമി വലിപ്പവും 189.2 ഗ്രാം ഭാരവും ഉണ്ട്. മിഡ്‌നൈറ്റ് ഷാഡോ, അറോറ ക്ലൗഡ്, അസൂർ സ്കൈ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

വിലയും ലഭ്യതയും: ടെക്നോ സ്പാർക്ക് 30C 5ജിയുടെ 4GB + 64GB അ‌ടിസ്ഥാന മോഡലിന് 9999 രൂപയും 4GB + 128GB മോഡലിന് 10,499 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫർ എന്ന നിലയിൽ തുടക്കത്തിൽ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഇത് 8,999 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാനാകും.

'ഇത് സാധനം ചുമ്മാ തീ'! ടെക്നോ സ്പാർക്ക് 30C 5G ഇന്ത്യയിൽ

ഫ്ലിപ്പ്കാർട്ട് വഴിയാണ് ടെക്നോ സ്പാർക്ക് 30C 5ജി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഇപ്പോൾ മുതൽ തന്നെ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. ഈ ഫോണിന്റെ ബോക്സിൽ എക്സ്ട്രാ ബാക്ക് പാനൽ സ്‌കിന്നും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌ടുത്തിടെ ടെക്നോയുടെ പോപ് 9 5ജി സ്മാർട്ട്ഫോണും 10000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു.

More from GizBot

Best Mobiles in India

English summary
Tecno Spark 30C 5G launched in India Tecno Spark 30C 5G is available for purchase via Flipkart. It is priced at Rs 9,999 for the 4GB + 64GB base model and Rs 10,499 for the 4GB + 128GB model. But as a launch offer, it can be had at a starting price of Rs 8,999 with an initial discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X