പേരിൽ തന്നെ തീയുണ്ട്, ഇവൻ പൊളിക്കും! Tecno Spark 30C 5G ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും
ടെക്‌നോ സ്പാർക്ക് 30C 5ജി (Tecno Spark 30C 5G) അടുത്ത ആഴ്ച ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ട്രാൻസ്‌ഷൻ ഹോൾഡിംഗ് സബ്‌സിഡിയറി, ഒരു പത്രക്കുറിപ്പിലൂടെ, ചൊവ്വാഴ്ച (ഒക്ടോബർ 1) രാജ്യത്ത് പുതിയ സ്പാർക്ക് സീരീസ് സ്മാർട്ട്‌ഫോണിൻ്റെ വരവ് സ്ഥിരീകരിച്ചു. ടെക്‌നോ സ്പാർക്ക് 30C 5ജി 48 മെഗാപിക്സൽ സോണി ക്യാമറയും 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയുമായി വരുന്നതായി സ്ഥിരീകരിച്ചു. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഹാൻഡ്‌സെറ്റ് ഇതിനകം ലഭ്യമാണ്. ടെക്‌നോ സ്പാർക്ക് 30Cയുടെ ഇന്റർനാഷണൽ വേരിയൻ്റിന് 6.67 ഇഞ്ച് LCD സ്ക്രീനും 18W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയും ഉവാഗ്ദാനം ചെയ്യുന്നുണ്ട്.
ടെക്‌നോ സ്പാർക്ക് 30C 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് ഒക്ടോബർ 8ന് ആണ് സജ്ജീകരിച്ചിരിക്കുന്നത്. 48 മെഗാപിക്സൽ സോണി സെൻസർ അടങ്ങുന്ന എഐ പിന്തുണയുള്ള ക്യാമറ യൂണിറ്റിനൊപ്പം രണ്ട് കളർ ഓപ്ഷനുകളിൽ 5ജി ഹാൻഡ്‌സെറ്റ് വരുമെന്ന് ടീസർ സൂചിപ്പിക്കുന്നു. സെൻ്റർഡ് ഹോൾ പഞ്ച് ഡിസൈൻ ഉള്ള 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് ഫോണിൻ്റെ സവിശേഷത.

ടെക്‌നോ സ്പാർക്ക് 30C 5ജിയുടെ സ്പെസിഫിക്കേഷനുകൾ എന്തൊക്കെ ആണെന്ന് നോക്കാം. ടെക്‌നോ സ്പാർക്ക് 30, ടെക്‌നോ സ്പാർക്ക് 30 പ്രോ എന്നിവയ്‌ക്കൊപ്പം കഴിഞ്ഞ ആഴ്ച ചില ഗ്ലോബൽ മാർക്കറ്റുകളിൽ ടെക്‌നോ സ്പാർക്ക് 30C ലോഞ്ച് ചെയ്തിരുന്നു. ഗ്ലോബൽ വേരിയൻ്റ് മാജിക് സ്കിൻ 3.0, ഓർബിറ്റ് ബ്ലാക്ക്, ഓർബിറ്റ് വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് HD+ (720 x 1,600 പിക്സലുകൾ) ഡിസ്പ്ലേ ഇതിൽ ഉണ്ട്. ഇത് MediaTek-ൻ്റെ Helio G81 SoC-ൽ 8 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 4 ജിബി +128 ജിബി, 6 ജിബി +128 ജിബി, 4 ജിബി +256 ജിബി, 8 ജിബി +256 ജിബി റാമിലും സ്റ്റോറേജ് ഓപ്ഷനുകളിലും ഇത് വാഗ്ദാനം ചെയ്യുന്നു.
ടെക്‌നോ സ്പാർക്ക് 30Cയുടെ ഗ്ലോബൽ വേരിയൻ്റിന് 50 മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. മുൻവശത്ത്, ഡ്യുവൽ ഫ്ലാഷോട് കൂടിയ 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്. ഒതെന്റിഫിക്കേഷനായി, ഇതിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്. പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കായി ഹാൻഡ്‌സെറ്റിന് IP54 റേറ്റിംഗും ഉണ്ട്. 18W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ടെക്‌നോ സ്പാർക്ക് 30Cയെ പിന്തുണയ്ക്കുന്നത്.
എന്നാൽ കഴിഞ്ഞ ആഴ്ച ചില ഗ്ലോബൽ മാർക്കറ്റുകളിൽ ലോഞ്ച് ആയ ടെക്‌നോ സ്പാർക്ക് 30 പ്രോ ഫുൾഎച്ച്‌ഡി+ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനും 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റും 1,700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമാണ് നൽകുന്നത്. ഫ്ലാറ്റ് പാനലിന് താഴെ ഫിംഗർപ്രിൻ്റ് സ്കാനറും പഞ്ച് ഹോളിനുള്ളിൽ 13 എംപി സെൽഫി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








