Home
Mobile

6,000 mAh ബാറ്ററിയും 3 ജിബി റാം വേരിയൻറുമായി ടെക്നോ സ്പാർക്ക് 6 എയർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

കഴിഞ്ഞ മാസം രാജ്യത്ത് അവതരിപ്പിച്ച 2 ജിബി റാം മോഡലിന് പുറമേ ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി റാം വേരിയൻറ് കൂടി ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 3 ജിബി റാം ഓപ്ഷൻ 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയതാണ് ഈ ഫോൺ. മൂന്ന് വർഷം മുമ്പ് ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ പ്രവേശിച്ചതിനുശേഷം കമ്പനിയുടെ അഞ്ച് ദശലക്ഷം ഉപഭോക്താക്കളെ ലഭിച്ചത് ആഘോഷിക്കുന്നതിനായി ടെക്നോ സ്പാർക്ക് 6 എയറിന്റെ ഈ പുതിയ കോൺഫിഗറേഷൻ പുറത്തിറക്കി. 6,000 എംഎഎച്ച് ബാറ്ററിയും 7 ഇഞ്ച് ഡിസ്പ്ലേയും ടെക്നോ സ്പാർക്ക് 6ൻറെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇന്ത്യയിൽ ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി റാം: വില, വിൽപ്പന

ഇന്ത്യയിൽ ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി റാം: വില, വിൽപ്പന

പുതിയ ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 8,499 രൂപയാണ് വില വരുന്നത്. ഈ മോഡൽ കഴിഞ്ഞ മാസം 7,999 രൂപയ്ക്ക് പുറത്തിറക്കിയ 2 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിനൊപ്പം വരുന്നു. ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി റാം മോഡൽ ആമസോൺ.ഇൻ വഴി ഓഗസ്റ്റ് 21 മുതൽ ലഭ്യമാകും. രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇത് ലഭ്യമാകും. കോമെറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്.

ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി റാം: സവിശേഷതകൾ

ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി റാം: സവിശേഷതകൾ

സവിശേഷതകളനുസരിച്ച്, ടെക്നോ സ്പാർക്ക് 6 എയർ ആൻഡ്രോയിഡ് 10 ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഇതിന് മുകളിലായി HIOS 6.2 വരുന്നു. 7 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഡോട്ട്-നോച്ച് ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നു. ക്വാഡ് കോർ മീഡിയടെക് ഹെലിയോ എ 22 SoCയുമായി ജോഡിയാക്കിയ 3 ജിബി റാമും ഇതിൽ വരുന്നു. കൂടാതെ, ടെക്നോ സ്പാർക്ക് 6 എയറിൽ 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ ഒരു പ്രത്യേക കാർഡ് സ്ലോട്ടിലൂടെ നിങ്ങൾക്ക് വികസിപ്പിക്കാനാകും.

 ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി റാം: 6,000 എംഎഎച്ച് ബാറ്ററി

ഇമേജിംഗിനെ സംബന്ധിച്ചിടത്തോളം, ടെക്നോ സ്പാർക്ക് 6 എയറിന് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വരുന്നു. അതിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 1.8 ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഐ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾ പകർത്തുവാൻ നിങ്ങൾക്ക് എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ ലഭിക്കും. 6,000 എംഎഎച്ച് ബാറ്ററിയുടെ കപ്പാസിറ്റി, ടെക്നോ സ്പാർക്ക് 6 എയർ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0 എന്നിവയും ഉൾപ്പെടുന്നു. ഫോണിന് പിന്നിലായി ഫിംഗർപ്രിന്റ് സ്കാനറും ഈ ഡിവൈസിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു.

Best Mobiles in India

English summary
Tecno Spark 6 Air 3 GB RAM variant was launched in India as an addition to the 2 GB RAM model already available which was introduced in the country last month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X