ടെക്നോ സ്പാർക്ക് 6 എയർ പുതിയ 3 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയൻറ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
ടെക്നോ സ്പാർക്ക് 6 എയറിന് 3 ജിബി റാം + 64 ജിബി സ്റ്റോറേജ് വരുന്ന ഒരു പുതിയ വേരിയൻറ് ലഭിച്ചു. സിംഗിൾ 2 ജിബി + 32 ജിബി വേരിയന്റുമായി ഈ വർഷം ജൂലൈ അവസാനം അവതരിപ്പിച്ച ഫോണിന്റെ മൂന്നാമത്തെ വേരിയന്റാണിത്. കഴിഞ്ഞ മാസം അവസാനം കമ്പനി 3 ജിബി + 32 ജിബി വേരിയൻറ് ലൈനപ്പിൽ ചേർത്തിരുന്നു. ഇപ്പോൾ 3 ജിബി + 64 ജിബി വേരിയൻറ് ഇന്ത്യയിൽ 9,000 രൂപയ്ക്ക് താഴെ പുറത്തിറക്കി. ടെക്നോ സ്പാർക്ക് 6 എയറിന്റെ 3 ജിബി + 32 ജിബി വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം ഉയർന്ന വിലയ്ക്ക് സ്റ്റോറേജ് ഒഴികെ സമാന സവിശേഷതകളാണ് പുതിയ വേരിയന്റിൽ വരുന്നത്.

ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി + 64 ജിബി വേരിയൻറ്: ഇന്ത്യയിൽ വരുന്ന വില, ലഭ്യത
ടെക്നോ സ്പാർക്ക് 6 എയറിന്റെ ഈ പുതിയ വേരിയന്റിന് 8,699 രൂപയ്ക്ക് ക്ലൗഡ് വൈറ്റ്, കോമെറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളിൽ വരുന്നു. 2 ജിബി റാം + 32 ജിബി വേരിയന്റ് 7,999 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഇതിന് രണ്ട് വർണ്ണ ഓപ്ഷനുകൾ വരുന്നു- കോമെറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ. 3 ജിബി + 32 ജിബി സ്റ്റോറേജ് മോഡൽ 8,499 രൂപയ്ക്ക് പുറത്തിറക്കി. കോമെറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ വരുന്ന ഈ സ്മാർട്ട്ഫോൺ മൂന്നാമത്തെ ക്ലൗഡ് വൈറ്റ് കളർ ഓപ്ഷൻ കൂടി പിന്നീട് ചേർത്തു. ടെക്നോ സ്പാർക്ക് 6 എയറിന്റെ പുതിയ വേരിയന്റ് മൂന്ന് നിറങ്ങളോടുകൂടി സെപ്റ്റംബർ 25ന് ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തും.

ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി + 64 ജിബി : സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന ടെക്നോ സ്പാർക്ക് 6 എയർ ആൻഡ്രോയിഡ് 10 (ഗോ പതിപ്പ്) HIOS 6.2 വരുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 7 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഡോട്ട്-നോച്ച് ഡിസ്‌പ്ലേ, 90.6 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ, 20.5: 9 ആസ്പെക്ടറ്റ് റേഷിയോയിൽ വരുന്ന ഇത് 480 നിറ്റ് പീക്ക് ബറൈറ്നെസ് വാഗ്ദാനം ചെയ്യുന്നു. 3 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ എ 25 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഈ ഹാൻഡ്സെറ്റിൻറെ മറ്റ് രണ്ട് വേരിയന്റുകൾ ക്വാഡ് കോർ ഹെലിയോ എ 22 SoC പ്രോസസറിലാണ് വരുന്നത്.

ടെക്നോ സ്പാർക്ക് 6 എയർ 3 ജിബി + 64 ജിബി വേരിയൻറ്: ക്യാമറ
ടെക്നോ സ്പാർക്ക് 6 എയറിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് വരുന്നു. അതിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.8 ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. സെൽഫികൾ പകർത്തുവാൻ നോച്ചിൽ സ്ഥാപിച്ചിരിക്കുന്ന എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ വരുന്നു.

ടെക്നോ സ്പാർക്ക് 6 എയറിന്റെ ഈ വേരിയന്റിൽ 64 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ ഒരു കാർഡ് സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0 എന്നിവയും അതിലേറെയും ഉൾപ്പെടുന്നു. ടെക്നോ സ്പാർക്ക് 6 എയറിലെ ബാറ്ററി ശേഷി 6,000 എംഎഎച്ച് ആണ് വരുന്നത്. ബോർഡിലുള്ള സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications