ഡ്യൂവൽ-പിൻ ക്യാമറകളുമായി ടെക്നോ സ്പാർക്ക് 6 ഗോ ഇന്ത്യയിൽ അവതരിപ്പിച്ചു: സവിശേഷതകൾ
ട്രാൻസ്‌ഷൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടെക്നോ സ്പാർക്ക് 6 ഗോ (Tecno Spark 6 Go) പുതിയ ബജറ്റ് സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചുള്ള ഈ സ്മാർട്ട്‌ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. ടെക്നോ സ്പാർക്ക് 6 ഗോയിൽ പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും സെൽഫി ഫ്ലാഷും ഉൾപ്പെടുന്നു. കൂടാതെ, ഒരു ചാർജിൽ 40 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം അല്ലെങ്കിൽ 54 മണിക്കൂർ ടോക്ക് ടൈം വരെ ഈ ഫോൺ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്മി 9 ഐ, റിയൽമി സി 3, സാംസങ് ഗാലക്‌സി എം 01 എന്നിവയ്‌ക്കെതിരെയാണ് ടെക്നോ സ്പാർക്ക് 6 ഗോ വിപണിയിൽ മത്സരിക്കുന്നത്.

ടെക്നോ സ്പാർക്ക് 6 ഗോ: ഇന്ത്യയിലെ വില, ലഭ്യത വിശദാംശങ്ങൾ
ടെക്നോ സ്പാർക്ക് 6 ഗോ സിംഗിൾ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 8,699 രൂപയാണ് വില വരുന്നത്. എന്നാൽ, ഈ ഫോണിന്റെ തുടക്ക വില 8,499 രൂപയായിരിക്കും. അക്വാ ബ്ലൂ, ഐസ് ജഡൈറ്റ്, മിസ്റ്ററി വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ വരുന്നു. ആദ്യത്തെ 100 ദിവസത്തേക്ക് ഫോണിനൊപ്പം ഒറ്റത്തവണ സ്‌ക്രീൻ റീപ്ലേസ്‌മെന്റും ടെക്നോ നിങ്ങൾക്ക് നൽകുന്നു. ടെക്നോ സ്പാർക്ക് 6 ഗോ ഡിസംബർ 25 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ജനുവരി 7 മുതൽ ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും.

ടെക്നോ സ്പാർക്ക് 6 ഗോ: സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന ടെക്നോ സ്പാർക്ക് 6 ഗോ ആൻഡ്രോയിഡ് 10 ഹിയോസ് 6.2 നൊപ്പം പ്രവർത്തിക്കുന്നു. കൂടാതെ, 6.52 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ടിഎഫ്ടി ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോ 480 നിറ്റ് പീക്ക് ബറൈറ്നെസ്സ് എന്നിവയും ഇതിൽ വരുന്നു. 1.8 ജിഗാഹെർട്‌സ് വരുന്ന 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ എ 25 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

ടെക്നോ സ്പാർക്ക് 6 ഗോ: ക്യാമറ സവിശേഷതകൾ
13 മെഗാപിക്സൽ പ്രൈമറി സെൻസറും എഐ ലെൻസും ഉൾക്കൊള്ളുന്ന ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പാണ് ഫോട്ടോകൾക്കും വീഡിയോകൾക്കുമായി നൽകിയിരിക്കുന്നത്. എഐ എച്ച്ഡിആർ, എഐ ബ്യൂട്ടി, ബോക്കെ മോഡ്, ഓട്ടോ സീൻ ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളെ ക്യാമറ സപ്പോർട്ട് ചെയ്യുന്നു. ടെക്നോ സ്പാർക്ക് 6 ഗോയ്ക്ക് മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ സെൻസറും എൽഇഡി ഫ്ലാഷും വരുന്നു.

ടെക്നോ സ്പാർക്ക് 6 ഗോ 64 ജിബി ഓൺബോർഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ നൽകിയിരിക്കുന്ന സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. 4 ജി VoLTE, വൈ-ഫൈ 802.11 b / g / n, ബ്ലൂടൂത്ത് v4.2, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും വരുന്നു. 5,000 എംഎഎച്ച് ബാറ്ററി വരുന്ന ടെക്നോ സ്പാർക്ക് 6 ഗോയ്ക്ക് 193 ഗ്രാം ഭാരമാണ് വരുന്നത്.


Click it and Unblock the Notifications








