മീഡിയടെക് ഹെലിയോ ജി 70 SoC പ്രോസസറുമായി ടെക്നോ സ്പാർക്ക് 6 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഏറ്റവും പുതിയ ടെക്നോ സ്പാർക്ക് 6 സ്മാർട്ഫോൺ ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാർട്ട്‌ഫോൺ വിപണിയിൽ വരുന്നത്. ടെക്നോ സ്പാർക്ക് 6 ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേയിലും കൂടാതെ ഗ്രേഡിയന്റ് ബാക്ക് ഫിനിഷിൽ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ക്യാമറ സവിശേഷതകളോടെ പ്രീലോഡുചെയ്‌തതാണ് ഈ പുതിയ സ്മാർട്ട്ഫോൺ വരുന്നത്. ടെക്നോ സ്പാർക്ക് 6 എയർ, ടെക്നോ സ്പാർക്ക് പവർ 2 എയർ എന്നിവ ഇന്ത്യൻ വിപണിയിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്പനി ടെക്നോ സ്പാർക്ക് 6 ഹാൻഡ്‌സെറ്റ് പ്രഖ്യപിച്ചത്.

ടെക്നോ സ്പാർക്ക് 6: വില, ലഭ്യത വിശദാംശങ്ങൾ

ടെക്നോ സ്പാർക്ക് 6: വില, ലഭ്യത വിശദാംശങ്ങൾ

ഡ്യുവൽ നാനോ സിം വരുന്ന ടെക്നോ സ്പാർക്ക് 6 ആൻഡ്രോയിഡ് 10 ഹിയോസ് 7.0 നൊപ്പം പ്രവർത്തിക്കുന്നു. കൂടാതെ, 6.8 ഇഞ്ച് എച്ച്ഡി + 720x1,640 പിക്സലുകൾ, ഡോട്ട്-ഇൻ ഡിസ്പ്ലേയ്‌ക്കൊപ്പം 20.5: 9 ആസ്പെക്ടറ്റ് റേഷിയോ, 264 പിപി പിക്സൽ ഡെൻസിറ്റി, 480 നിറ്റ് പീക്ക് ബറൈറ്റ്നെസ്സ് എന്നിവ വരുന്നു. 4 ജിബി റാമുമായി ജോടിയാക്കിയ ഈ സ്മാർട്ഫോണിന് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 70 SoC പ്രോസസർ ഉണ്ട്.

6,000 mAh ബാറ്ററിയും 3 ജിബി റാം വേരിയൻറുമായി ടെക്നോ സ്പാർക്ക് 6 എയർ അവതരിപ്പിച്ചു: വില, സവിശേഷതകൾ6,000 mAh ബാറ്ററിയും 3 ജിബി റാം വേരിയൻറുമായി ടെക്നോ സ്പാർക്ക് 6 എയർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ടെക്നോ സ്പാർക്ക് 6: സവിശേഷതകൾ

ടെക്നോ സ്പാർക്ക് 6: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ടെക്നോ സ്പാർക്ക് 6 ആൻഡ്രോയിഡ് 10 ഹിയോസ് 7.0 നൊപ്പം പ്രവർത്തിക്കുന്നു. കൂടാതെ, 6.8 ഇഞ്ച് എച്ച്ഡി + 720x1,640 പിക്സലുകൾ, ഡോട്ട്-ഇൻ ഡിസ്പ്ലേയ്‌ക്കൊപ്പം 20.5: 9 ആസ്പെക്ടറ്റ് റേഷിയോ, 264 പിപി പിക്സൽ ഡെൻസിറ്റി, 480 നിറ്റ് പീക്ക് ബറൈറ്റ്നെസ്സ് എന്നിവ വരുന്നു. 4 ജിബി റാമുമായി ജോടിയാക്കിയ ഈ സ്മാർട്ഫോണിന് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 70 SoC പ്രോസസർ ഉണ്ട്.

ടെക്നോ സ്പാർക്ക് 6: ക്യാമറ സവിശേഷതകൾ

16 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ മാക്രോ, ഡെപ്ത്, എഐ സീൻ റിസൾട്ടുകൾക്കായി മൂന്ന് 2 മെഗാപിക്സൽ സെൻസറുകൾക്കൊപ്പം വരുന്നു. ക്യാമറ സെറ്റപ്പും ക്വാഡ്-എൽഇഡി ഫ്ലാഷുമായി ജോടിയാക്കുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, ടെക്നോ സ്പാർക്ക് 6 ൻറെ മുൻവശത്തായി 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ നൽകുന്നു.

മീഡിയടെക് ഹെലിയോ ജി 70 SoC

മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജ് ടെക്നോ സ്പാർക്ക് 6 വാഗ്ദാനം ചെയ്യുന്നു. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരേസമയം മൂന്ന് ബ്ലൂടൂത്ത് ഡിവൈസുകൾ വരെ ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു ബ്ലൂടൂത്ത് ഓഡിയോ ഷെറിങ് സവിശേഷതയുമുണ്ട്.

ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിൻവശത്തായി ഫിംഗർപ്രിന്റ് സെൻസറുമായി ഈ ഫോൺ വരുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന സ്പാർക്ക് 6 ൽ ടെക്നോ 5,000 എംഎഎച്ച് ബാറ്ററി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The Tecno Spark 6 was introduced by a Chinese company as the newest smartphone. The new smartphone features quad rear cameras and comes with a MediaTek Helio G70 SoC. A hole-punch display, as well as a gradient back finish that comes in four distinct colour choices, are also flaunted by the Tecno Spark 6.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X