ടെക്നോ സ്പാർക്ക് 7 ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തുന്നു: ഇന്ത്യയിലെ വിലയും, സവിശേഷതകളും

|

ടെക്നോ കഴിഞ്ഞയാഴ്ച ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ ടെക്നോ സ്പാർക്ക് 7 ഇന്ത്യയിൽ അവതരിപ്പിച്ചു. ആമസോൺ ഇന്ത്യ വഴി മാഗ്നെറ്റ് ബ്ലാക്ക്, മോർഫിയസ് ബ്ലൂ, സ്പ്രൂസ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. 2 ജിബി റാം / 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,499 രൂപയും, 3 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,499 രൂപയുമാണ് വില വരുന്നത്. കമ്പനി ഈ ഹാൻഡ്‌സെറ്റിന് ഒരു ഓഫർ ഇവിടെ നൽകുന്നു. ഉപയോക്താക്കൾക്ക് 500 രൂപ കിഴിവ് ഉൾപ്പെടുത്തി 6,999 രൂപയ്ക്ക് ഈ ഹാൻഡ്‌സെറ്റ് സ്വന്തമാക്കാവുന്നതാണ്.

 

ടെക്നോ സ്പാർക്ക് 7: സവിശേഷതകൾ

ടെക്നോ സ്പാർക്ക് 7: സവിശേഷതകൾ

ടെക്നോയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണായ ടെക്നോ സ്പാർക്ക് 7 സ്മാർട്ഫോണിന് 6.52 ഇഞ്ച് എച്ച്ഡി + (720x1,600 പിക്സൽസ്) ഡോട്ട് നോച്ച് ഡിസ്പ്ലേയുമായാണ് വരുന്നത്. ഈ ഡിസ്‌പ്ലേയ്ക്ക് 20: 9 ആസ്പെക്റ്റ് റേഷിയോ, 90.34 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് തുടങ്ങിയ സവിശേഷതകളുണ്ട്. ഈ സ്മാർട്ട്ഫോണിൻറെ 2 ജിബി റാം വേരിയന്റിന് കരുത്ത് നൽകുന്നത് ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ 20 SoC പ്രോസസറാണ്. 3 ജിബി റാം വേരിയന്റിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹീലിയോ എ 25 SoC പ്രോസസറാണ്.

സാംസങ് ഗാലക്‌സി ടാബ് എ, എസ് സീരീസ് ടാബുകൾക്ക് ഡിസ്‌കൗണ്ടുകളുമായി സാംസങ് സമ്മർ ഫെസ്റ്റ് 2021സാംസങ് ഗാലക്‌സി ടാബ് എ, എസ് സീരീസ് ടാബുകൾക്ക് ഡിസ്‌കൗണ്ടുകളുമായി സാംസങ് സമ്മർ ഫെസ്റ്റ് 2021

ടെക്നോ സ്പാർക്ക് 7: ക്യാമറ സവിശേഷതകൾ
 

ടെക്നോ സ്പാർക്ക് 7: ക്യാമറ സവിശേഷതകൾ

എഫ് / 1.8 ലെൻസുള്ള 16 മെഗാപിക്സൽ പ്രൈമറി സെൻസറും ക്വാഡ് എൽഇഡി ഫ്ലാഷും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ടെക്നോ സ്പാർക്ക് 7 സ്മാർട്ട്ഫോണിൽ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൻറെ മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് വരുന്നത്. ഇതിൽ എഫ് / 2.0 ലെൻസുണ്ട്. ഡ്യുവൽ നാനോ സിം വരുന്ന ടെക്നോ സ്പാർക്ക് 7 ആൻഡ്രോയിഡ് 11 (2 ജിബി റാം വേരിയന്റിൽ ആൻഡ്രോയിഡ് 11 ഗോ എഡിഷൻ) എച്ച്ഐഒഎസ് 7.5 പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു.

6,000 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി

4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായി നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ, പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസർ എന്നിവ നൽകിയിട്ടുണ്ട്. 6,000 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ഈ സ്മാർട്ഫോണിൻറെ പറഞ്ഞറിയിക്കേണ്ട മറ്റൊരു പ്രത്യകത.

സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി സാംസങ് ഗാലക്‌സി എം 42 5 ജി ഏപ്രിൽ 28 ന് അവതരിപ്പിക്കുംസ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി സാംസങ് ഗാലക്‌സി എം 42 5 ജി ഏപ്രിൽ 28 ന് അവതരിപ്പിക്കും

Best Mobiles in India

English summary
The Handset is now available on Amazon India in three color options: Magnet Black, Morpheus Blue, and Spruce Green. The 2GB RAM/32GB storage version costs Rs 7,499, while the 3GB RAM/64GB storage variant costs Rs 8,499

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X